ചെമ്മണ്ണാർ സെന്റ് സേവ്യേഴ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച 48-ാമത് നെടുങ്കണ്ടം ഉപജില്ലാ സ്കൂൾ കലോത്സവം സേനാപതി വേണു എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
നെടുങ്കണ്ടം: നെടുങ്കണ്ടം ഉപജില്ലാ സ്കൂൾ കലോത്സവത്തിനു ചെമ്മണ്ണാർ സെന്റ് സേവ്യേഴ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വർണാഭമായ തുടക്കം.
എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 2500ലേറെ വിദ്യാർഥികളാണു കലോത്സവത്തിൽ മാറ്റുരയ്ക്കുന്നത്. അറബിക്, സംസ്കൃത കലോത്സവങ്ങളും ഇതോടൊപ്പം നടക്കും. 12 വേദികളിലായാണ് കലോത്സവം. സെന്റ് സേവ്യേഴ്സ് പാരിഷ് ഹാളിൽ നടന്ന സമ്മേളനം സേനാപതി വേണു എംഎൽഎ ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ ഫാ. ഫ്രാൻസിസ് ചുനയംമാക്കൽ അധ്യക്ഷത വഹിച്ചു.
ഇടുക്കി രൂപത വിദ്യാഭ്യാസ സെക്രട്ടറി ഫാ. ജോർജ് തകടിയേൽ മുഖ്യപ്രഭാഷണം നടത്തി.നെടുങ്കണ്ടം എഇഒ ജെൻസി സി. മാങ്കോട്ടിൻ, പ്രിൻസിപ്പൽ അഗസ്റ്റിൻ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, വിവിധ കമ്മിറ്റി ചെയർമാൻമാർ തുടങ്ങിയവർ പ്രസംഗിച്ചു.
Tags :