x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ണ്ട​ൻ​മേ​ട് കേ​ര​ളോ​ത്സ​വം 2026 സ​മാ​പി​ച്ചു

വെബ്ഡെസ്ക്
Published: November 3, 2026 12:38 AM IST | Updated: November 3, 2026 12:38 AM IST

പു​റ്റ​ടി: വ​ണ്ട​ൻ​മേ​ട് പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വം വ​ർ​ണ​ശ​ബ​ള​മാ​യ ഘോ​ഷ​യാ​ത്ര​യോ​ടെ സ​മാ​പി​ച്ചു. കേ​ര​ള​പ്പി​റ​വി ദി​ന​ത്തി​ൽ വൈ​കി​ട്ട് പു​റ്റ​ടി ബാ​ങ്ക് പ​ടി​ക്ക​ൽ​നി​ന്നു​മാ​ണ് ഘോ​ഷ​യാ​ത്ര ആ​രം​ഭി​ച്ച​ത്. തു​ട​ർ​ന്ന് പു​റ്റ​ടി ടൗ​ണി​ൽ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം സേ​നാ​പ​തി വേ​ണു എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൂ​സ​ൻ ജേ​ക്ക​ബ് അ​ധ്യ​ക്ഷത വ​ഹി​ച്ചു.‌ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു തോ​മ​സ് സ്വാ​ഗ​തം ആ​ശം​സി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ആ​ൻ​സി ജ​യിം​സ്, ക​ട്ട​പ്പ​ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​നി റോ​യ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജോ​ബ​ൻ പാ​നോ​സ്, വ​ണ്ട​ൻ​മേ​ട് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് രാ​ജ മാ​ട്ടു​കാ​ര​ൻ, കോ​ൺ​ഗ്ര​സ് വ​ണ്ട​ൻ​മേ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ബി​ൻ​സ് പാ​നോ​സ്, അ​മ്പി​ളി രാ​ജ​ൻ, ജെ​റി​ൻ തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​മു​ഖ​രെ എം​എ​ൽ​എ മെ​മന്‍റോ ന​ൽ​കി ആ​ദ​രി​ച്ചു. കേ​ര​ളോ​ത്സ​വം മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി.‌ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​നു​ശേ​ഷം പാ​ല​ക്കാ​ട് ബ്ലു ​മാ​ജി​ക് ടീ​മി​ന്‍റെ ശി​ങ്കാ​രി​മേ​ളം അ​ര​ങ്ങേ​റി. പ്ര​ശ​സ്ത തെ​ന്നി​ന്ത്യ​ൻ ഗാ​യ​ക​ൻ തേ​നി മു​ത്തു അ​വ​ത​രി​പ്പി​ച്ച സം​ഗീ​ത​നി​ശ​യോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ച​ത്.

Tags :

Recent News

Corehub Up