വാഴത്തോപ്പ്-തടിയമ്പാട് റോഡിൽ ജലനിധി പൈപ്പിട്ട് കോൺക്രീറ്റ് ചെയ്യാനെത്തിച്ച സിമന്റ് ചാക്കുകൾ ഉപയോഗശേഷം റോഡരികിൽ ഉപേക്ഷിച്ച നിലയിൽ.
ചെറുതോണി: ജലനിധി പൈപ്പിടാൻ കുഴിച്ച കുഴി കോൺക്രീറ്റ് ചെയ്യാൻ എത്തിച്ച സിമന്റ് ചാക്ക് റോഡരികിൽ ഉപേക്ഷിച്ചിട്ട് ദിവസങ്ങളായിട്ടും നീക്കം ചെയ്തില്ലെന്ന് പരാതി. വാഴത്തോപ്പ്-തടിയമ്പാട് റോഡിലാണ് ജലനിധി കരാറുകാർ മാലിന്യംതള്ളിയത്.
ഐറിഷ് ഓട കുത്തിപ്പൊളിച്ച് ജലനിധിയുടെ പൈപ്പ് സ്ഥാപിച്ചുകൊണ്ടിരിക്കയാണ്. ഇവിടെ കോൺക്രീറ്റ് ചെയ്യുന്നതിനായി എത്തിച്ച സിമന്റ് ചാക്കുകളാണ് ഉപയോഗശേഷം റോഡരികിൽ ഉപേക്ഷിച്ചിരിക്കുന്നത്. ദിവസങ്ങൾ കഴിഞ്ഞിട്ടും പ്ലാസ്റ്റിക് ചാക്കുകൾ ഇവിടെനിന്നു നീക്കം ചെയ്യാൻ കരാറുകാരൻ തയാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
കാറ്റിൽ ഇവ റോഡിലേക്കുവീണ് വാഹന യാത്രക്കാർക്ക് അപകട ഭീഷണിയാകുകയാന്നെന്നും പരാതിയുണ്ട്. വാഴത്തോപ്പ് മാലിന്യവിമുക്ത പഞ്ചായത്തായി പ്രഖ്യാപിക്കപ്പെട്ടിരുന്നതാണ്. പഞ്ചായത്ത് ഓഫീസിനു സമീപമാണ് റോഡരികിൽ പ്ലാസ്റ്റിക് ചാക്കുകൾ കൂട്ടമായി ഉപേക്ഷിച്ചിരിക്കുന്നത്. അടിയന്തരമായി ഇവ നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Tags :