മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ നേതൃത്വത്തിൽ നടത്തിയ കെഇ ട്രോഫി ഓൾ കേരള ഇന്റർ സ്കൂൾ വോളിബോൾ ടൂർണമെ
മാന്നാനം: കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 26-ാമത് ഓൾ കേരള ഇന്റർ സ്കൂൾ വോളിബോൾ ടൂർണമെന്റിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ കോട്ടയം ഗിരിദീപം ബഥനി എച്ച്എസ്എസ് ജേതാക്കളായി. സിജെഎംഎ എച്ച്എസ്എസ് വരന്തരപ്പിള്ളിയെ തോല്പിച്ചാണ് ഗിരിദീപം ജേതാക്കളായത്.
പെൺകുട്ടികളുടെ വിഭാഗത്തിൽ പത്തനംതിട്ട പ്രമാടം നേതാജി എച്ച്എസ്എസും കോഴിക്കോട് പയ്യമ്പ്ര ഗവ. എച്ച്എസ്എസും സംയുക്ത ജേതാക്കളായി. ഫൈനൽ മത്സരം മഴമൂലം പൂർത്തിയാക്കാൻ സാധിക്കാത്തതിനെ തുടർന്ന് ഇരു ടീമുകളെയും ജേതാക്കളായി പ്രഖ്യാപിക്കുകയായിരുന്നു.
സമാപനച്ചടങ്ങിൽ കെഎസ്ഇബി മുൻ ചീഫ് എൻജിനിയറും അന്താരാഷ്ട്ര വോളിബോൾ താരവുമായ ജോൺസൺ ജേക്കബ് മുഖ്യാതിഥിയായിരുന്നു. സ്കൂൾ പ്രിൻസിപ്പൽ ഫാ.ഡോ. കുര്യൻ ചാലങ്ങാടി സിഎംഐ അധ്യക്ഷത വഹിച്ചു.
സാന്ദ്ര മരിയ ഷാജി, ബബി ജോർജ് എന്നിവർ പ്രസംഗിച്ചു. വിജയികൾക്ക് സമ്മാനങ്ങളും മെമന്റോകളും വിതരണം ചെയ്തു.
Tags :