x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അദ്ഭുത രക്ഷപ്പെടലുകളുടെ പത്താം ദിനം

വെബ്ഡെസ്ക്
Published: September 5, 2026 11:37 PM IST | Updated: September 5, 2026 11:37 PM IST

ചൈ​നീ​സ് തൊ​ഴി​ലാ​ളി​യെ ര​ക്ഷ​പ്പെ​ടു​ത്തി പു​റ​ത്തെ​ത്തി​ക്കു​ന്നു.

225 മീറ്റർ ആഴത്തിൽ ജീവന്‍റെ തുടിപ്പ് 

കാ​​​​ഠ്മ​​​​ണ്ഡു: പ്ര​​​​ള​​​​യ​​​​ത്തെ​​​​ത്തുട​​​​ർ​​​​ന്ന് നേ​​​​പ്പാ​​​​ളി​​​​ലെ ജ​​​​ല​​​​വൈ​​​​ദ്യു​​​​ത നി​​​​ല​​​​യ​​​​ത്തി​​​​ന്‍റെ തു​​​​ര​​​​ങ്ക​​​​ത്തി​​​​ൽ കു​​​​ടു​​​​ങ്ങി​​​​​​​​യ ചൈ​​​​നീ​​​​സ് പൗ​​​​ര​​​​നെ പ​​​​ത്തു​​​​ദി​​​​വ​​​​സ​​​​ത്തി​​​​നു ശേ​​​​ഷം ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ ജീ​​​​വ​​​​നോ​​​​ടെ പു​​​​റ​​​​ത്തെ​​​​ടു​​​​ത്തു.

നു​​​​വാ​​​​കോ​​​​ട്ട് ജി​​​​ല്ല​​​​യി​​​​ലെ അ​​​​പ്പ​​​​ർ തൃ​​​​ശൂ​​​​ലി-1 ജ​​​​ല​​​​വൈ​​​​ദ്യു​​​​ത പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഓ​​​​ഡി​​​​റ്റ് ട​​​​ണ​​​​ൽ നാ​​​​ലി​​​​ൽ​​​നി​​​​ന്നാ​​​​ണ് ശ​​​​നി​​​​യാ​​​​ഴ്ച ഉ​​​​ച്ച​​​​യ്ക്ക് 1.30-ഓ​​​​ടെ ലു​​​​ഹൈ​​​​തോ​​​​വോ എ​​​​ന്ന ചൈ​​​​നീ​​​​സ് തൊ​​​​ഴി​​​​ലാ​​​​ളി​​​​യെ നേ​​​​പ്പാ​​​​ൾ സേ​​​​ന​​​​യും വി​​​​ദേ​​​​ശ​​​​ത്തു​​​​നി​​​​ന്നെ​​​​ത്തി​​​​യ ദൗ​​​​ത്യ​​​​സം​​​​ഘ​​​​വും സം​​​​യു​​​​ക്ത​​​​മാ​​​​യി ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്.

തു​​​​ര​​​​ങ്ക​​​​ത്തി​​​ന്‍റെ​​​​യു​​​​ള്ളി​​​​ൽ ഏ​​​​ക​​​​ദേ​​​​ശം 225മീ​​​​റ്റ​​​​ർ (738) അ​​​​ടി ആ​​​​ഴ​​​​ത്തി​​​​ൽ കു​​​​ടു​​​​ങ്ങി​​​​ക്കി​​​​ട​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു ഇ​​​​യാ​​​​ൾ. തു​​​​ര​​​​ങ്ക​​​​ത്തി​​​​ൽ​​​നി​​​​ന്ന് പു​​​​റ​​​​ത്തെ​​​​ത്തി​​​​ച്ച ഇ​​​​യാ​​​​ളെ സൈ​​​​നി​​​​ക ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​റി​​​​ൽ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലേ​​​​ക്കു മാ​​​​റ്റി.

ക​​​​ഴി​​​​ഞ്ഞ ഓ​​​​ഗ​​​​സ്റ്റ് 26ന് ​​​​ചൈ​​​​ന-​​​​നേ​​​​പ്പാ​​​​ൾ അ​​​​തി​​​​ർ​​​​ത്തി​​​​ക്കു സ​​​​മീ​​​​പ​​​​മു​​​​ണ്ടാ​​​​യ ഹി​​​​മ​​​​പാ​​​​ത​​​​ത്ത​​​​ത്തെ തു​​​​ട​​​​ർ​​​​ന്നു​​​​ണ്ടാ​​​​യ പ്ര​​​​ള​​​​യ​​​​ത്തി​​​​ൽ വി​​​​വി​​​​ധ​ ജ​​​​ല​​​​വൈ​​​​ദ്യു​​​​ത പ​​​​ദ്ധ​​​​തി​​​​ക​​​​ളു​​​​ടെ തു​​​​ര​​​​ങ്ക​​​​ങ്ങ​​​​ളി​​​​ൽ എ​​​ഴു​​​നൂ​​​റോ​​​​ളം തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ കു​​​​ടു​​​​ങ്ങി​​​​യ​​​​താ​​​​യാ​​​​ണു ക​​​​ണ​​​​ക്കാ​​​​ക്കു​​​​ന്ന​​​​ത്.

വെ​​​​ള്ളി​​​​യാ​​​​ഴ്ച ഇ​​​​തേ​​​​ ന​​​​ദി​​​​യി​​​​ലെ അ​​​​പ്പ​​​​ർ തൃ​​​​ശൂ​​​​ലി3​​​​എ പ​​​​ദ്ധ​​​​തി​​​​യു​​​​ടെ തു​​​​ര​​​​ങ്ക​​​​ത്തി​​​​ൽ​​​നി​​​​ന്നു ക​​​​ബീ​​​​ർ മ​​​​ഹാ​​​​മ​​​​ർ​​​​ജ​​​​ൻ (45), സ​​​​ഞ്ജ​​​​യ് സാ​​​​ഹ് (30) എ​​​​ന്നീ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളെ ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്നു. ഇ​​​​തോ​​​​ടെ ഈ ​​​​മേ​​​​ഖ​​​​ല​​​​യി​​​​ലെ തു​​​​ര​​​​ങ്ക​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്നു ജീ​​​​വ​​​​നോ​​​​ടെ ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തി​​​​യ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം മൂ​​​​ന്നാ​​​​യി.

ഇ​​​​ന്ത്യ, ചൈ​​​​ന, ദ​​​​ക്ഷി​​​​ണ​​​​കൊ​​​​റി​​​​യ, യു​​​​എ​​​​സ് രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്നു​​​​ള്ള ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന സം​​​​ഘ​​​​ങ്ങ​​​​ൾ നേ​​​​പ്പാ​​​​ൾ സേ​​​​ന​​​​യോ​​​​ടൊ​​​​പ്പം തു​​​​ര​​​​ങ്ക​​​​ങ്ങ​​​​ൾ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ച്ച് തെ​​​​ര​​​​ച്ചി​​​​ൽ തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ്.

K-Rail Survey

മൺകൂനയിൽനിന്ന് ജീവിതത്തിലേക്ക്

നു​​​​​​​വാ​​​​​​​കോ​​​​​​​ട്ട്: പ്ര​​​​​​​ള​​​​​​​യ​​​​​​​ത്തി​​​​​​​ൽ ത​​​​​​​ക​​​​​​​ർ​​​​​​​ന്ന​​​​​​​ടി​​​​​​​ഞ്ഞ നാ​​​​​​​ലു​​​​​​​നി​​​​​​​ല കെ​​​​​​​ട്ടി​​​​​​​ട​​​​​​​ത്തി​​​​​​​നു​​​​​​​ള്ളി​​​​​​​ലെ മൺകൂനയിൽനി​​​​​​​ന്ന് അ​​​​​​​റു​​​​​​​പ​​​​​​​തു​​​​​​​കാ​​​​​​​രി​​​​​​​യെ പ​​​​​​​ത്തു​​​​​​​ദി​​​​​​​വ​​​​​​​സ​​​​​​ത്തി​​​​​​നു​​​​​​ശേ​​​​​​​ഷം ജീ​​​​​​​വ​​​​​​​നോ​​​​​​​ടെ ര​​​​​​​ക്ഷ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി.

നു​​​​​​​വാ​​​​​​​കോ​​​​​​​ട്ട് ജി​​​​​​​ല്ല​​​​​​​യി​​​​​​​ലെ ബെ​​​​​​​ത്രാ​​​​​​​വ​​​​​​​തി​​​​​​​യി​​​​​​​ൽ ന​​​​​​​ട​​​​​​​ന്ന തെ​​​​​​​ര​​​​​​​ച്ചി​​​​​​​ലി​​​​​​​ലാ​​​​​​​ണു ചാ​​​​​ന്ദി​​​​​​​ക ശ്രേ​​​​​​​ഷ്ഠ എ​​​​​​​ന്ന വ​​​​​​​യോ​​​​​​​ധി​​​​​​​ക​​​​​​​യെ സാ​​​​​​​യു​​​​​​​ധ പൊ​​​​​​​ലി​​​​​​​സ് സേ​​​​​​​ന അ​​​​​​​ദ്ഭു​​​​​​ത​​​​​​​ക​​​​​​​ര​​​​​​​മാ​​​​​​​യി പു​​​​​​​റ​​​​​​​ത്തെ​​​​​​​ത്തി​​​​​​​ച്ച​​​​​​​ത്.

ബി​​​​​​​ദൂ​​​​​​​ർ മു​​​​​​​ൻ​​​​​​​സി​​​​​​​പ്പാ​​​​​​​ലി​​​​​​​റ്റി-10 ലെ ​​​​​​​വീ​​​​​​​ട്ടി​​​​​​​ലെ മു​​​​​​​ക​​​​​​​ൾ നി​​​​​​​ല​​​​​​​യി​​​​​​​ൽ ബോ​​​​​​​ധ​​​​​​​ര​​​​​​​ഹി​​​​​​​ത​​​​​​​യാ​​​​​​​യ നി​​​​​​​ല​​​​​​​യി​​​​​​​ലാ​​​​​​​ണ് ഇ​​​​​​​വ​​​​​​​രെ ക​​​​​​​ണ്ടെ​​​​​​​ത്തി​​​​​​​യ​​​​​​​ത്.

‌ര​​​​​​​ക്ഷ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി​​​​​​​യ ഉ​​​​​​​ട​​​​​​​ൻ​​​​​​​ത​​​​​​​ന്നെ ഇ​​​​​​​വ​​​​​​​രെ ഹെ​​​​​​​ലി​​​​​​​കോ​​​​​​​പ്റ്റ​​​​​​​ർ മാ​​​​​​​ർ​​​​​​​ഗം തൃ​​​​​​​ശൂ​​​​​​​ലി​​​​​​​യി​​​​​​​ലു​​​​​​​ള്ള നേ​​​​​​​പ്പാ​​​​​​​ൾ സൈ​​​​​​​ന്യ​​​​​​​ത്തി​​​​​​ന്‍റെ മൈ​​​​​​​ഥി​​​​​​​ലി ബാ​​​​​​​ര​​​​​​​ക്കി​​​​​​​ലെ​​​​​​​ത്തി​​​​​​​ച്ചു പ്രാ​​​​​​​ഥ​​​​​​​മി​​​​​​​ക ചി​​​​​​​കി​​​​​​​ത്സ​​​​​​​ ന​​​​​​​ൽ​​​​​​​കി.

ആ​​​​​​​വ​​​​​​​ശ്യ​​​​​​​മെ​​​​​​​ങ്കി​​​​​​​ൽ ഇ​​​​​​​വ​​​​​​​രെ കൂ​​​​​​​ടു​​​​​​​ത​​​​​​​ൽ ചി​​​​​​​കി​​​​​​​ത്സ​​​​​​യ്​​​​​​​ക്കാ​​​​​​​യി കാ​​​​​​​ഠ്മ​​​​​​​ണ്ഡു​​​​​​​വി​​​​​​​ലേ​​​​​​​ക്കു മാ​​​​​​​റ്റു​​​​​​​മെ​​​​​​​ന്ന് പ്ര​​​​​​​ധാ​​​​​​​ന​​​​​​​മ​​​​​​​ന്ത്രി​​​​​​​യു​​​​​​​ടെ ഓ​​​​​​​ഫീ​​​​​​​സ് അ​​​​​​​റി​​​​​​​യി​​​​​​​ച്ചു.

ഇനിയും കണ്ടെത്താനുള്ളത് 5000 പേരെ

കാ​​​​​ഠ്മ​​​​​ണ്ഡു: നേ​​​​​പ്പാ​​​​​ളി​​​​​ൽ മി​​​​​ന്ന​​​​​ൽ​​​​​പ്ര​​​​​ള​​​​​യ​​​​​ത്തി​​​​​ൽ മ​​​​​ര​​​​​ണം 1344 ആ​​​​​യി. അ​​​​​യ്യാ​​​​​യി​​​​​ര​​​​​ത്തോ​​​​​ളം പേ​​​​​രെ ഇ​​​​​നി​​​​​യും ക​​​​​ണ്ടെ​​​​​ത്താ​​​​​നു​​​​​ണ്ട്. ഇ​​​​​വ​​​​​രി​​​​​ൽ 589 പേ​​​​​ർ വി​​​​​ദേ​​​​​ശി​​​​​ക​​​​​ളാ​​​​​ണ്.

ചി​​​​​ത്‌​​​​​വ​​​​​ൻ ജി​​​​​ല്ല​​​​​യി​​​​​ൽ​​​​​നി​​​​​ന്നു മാ​​​​​ത്രം 360 മൃ​​​​​ത​​​​​ദേ​​​​​ഹ​​​​​ങ്ങ​​​​​ൾ ക​​​​​ണ്ടെ​​​​​ത്തി. ഓ​​​​​ഗ​​​​​സ്റ്റ് 26നാ​​​​​ണ് നേ​​​​​പ്പാ​​​​​ളി​​​​​ലും ടി​​​​​ബ​​​​​റ്റി​​​​​ലും മി​​​​​ന്ന​​​​​ൽ​​​​​പ്ര​​​​​ള​​​​​യ​​​​​മു​​​​​ണ്ടാ​​​​​യ​​​​​ത്. ടി​​​​​ബ​​​​​റ്റി​​​​​ൽ 21 പേ​​​​​രാ​​​​​ണു മ​​​​​രി​​​​​ച്ച​​​​​ത്.

Tags : MiraculousEscapes FlashFood NepalFlood Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up