കൊല്ലപ്പെട്ട പാക് ഭീകരൻ യാസിൽ
ശ്രീനഗർ: ജമ്മു കാഷ്മീരിലെ ബഡ്ഗാമിൽ കൊല്ലപ്പെട്ട ഭീകരൻ പാക് പൗരൻ. ലഷ്കർ-ഇ-തൊയ്ബ ഭീകരൻ യാസിൽ ആണു യൂസ്മാർഗിൽ വെള്ളിയാഴ്ച നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.
പൂഞ്ചിൽ വ്യോമസേനാ വാഹനവ്യൂഹത്തിനു നേർക്കും 2024ൽ തൊഴിലാളികൾക്കും നേർക്കും നടന്ന ആക്രമണങ്ങളിൽ യാസിർ പങ്കാളിയായിരുന്നു.
രണ്ടാമത്തെ ഭീകരനായി തെരച്ചിൽ നടന്നുവരികയാണ്. 15,000 അടി ഉയരത്തിലുള്ള പിർ പഞ്ചൽ വനമേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്.
Tags : Terrorist KilledBudgam PakistaniNational Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash