x
ad
Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ജ്യ​സ​ഭാ സ​മി​തി​ക​ൾ പു​നഃ​സം​ഘ​ടി​പ്പി​ച്ചു; പ്ര​തി​പ​ക്ഷ​ത്തെ ഖാ​ർ​ഗെ ന​യി​ക്കും

ഓൺലൈൻ ഡെസ്ക്
Published: September 5, 2026 06:08 PM IST | Updated: September 5, 2026 06:08 PM IST

ഉ​പ​രാ​ഷ്ട്ര​പ​തി സി.​പി.​രാ​ധാ​കൃ​ഷ്ണ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ അ​ഭി​ന​ന്ദി​ക്കു​ന്നു.

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ രാ​ജ്യ​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വാ​യി തു​ട​രും. രാ​ജ്യ​സ​ഭാ ചെ​യ​ർ​മാ​നും ഉ​പ​രാ​ഷ്ട്ര​പ​തി​യു​മാ​യ സി.​പി.​രാ​ധാ​കൃ​ഷ്ണ​ൻ വി​വി​ധ പാ​ർ​ല​മെ​ന്‍റ​റി സ​മി​തി​ക​ൾ പു​നഃ​സം​ഘ​ടി​പ്പി​ച്ച​തോ​ടെ​യാ​ണ് ഖാ​ർ​ഗെ​യു​ടെ പു​ന​ർ​നി​യ​മ​നം ഔ​ദ്യോ​ഗി​ക​മാ​യ​ത്.

ക​ഴി​ഞ്ഞ ജൂ​ണി​ൽ ക​ർ​ണാ​ട​ക​യി​ൽ നി​ന്ന് ഖാ​ർ​ഗെ വീ​ണ്ടും രാ​ജ്യ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു. ജൂ​ൺ 29ന് ​ത​ന്നെ അ​ദ്ദേ​ഹ​ത്തെ പ്ര​തി​പ​ക്ഷ നേ​താ​വാ​യി തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും പാ​ർ​ല​മെ​ന്‍റ​റി സ​മി​തി​ക​ളു​ടെ പു​നഃ​സം​ഘ​ട​ന​യ്ക്ക് ശേ​ഷ​മാ​ണ് നി​യ​മ​നം യാ​ഥാ​ർ​ഥ്യ​മാ​യ​ത്.

ത​മി​ഴ്നാ​ട്ടി​ലെ മു​തി​ർ​ന്ന എ​ഐ​എ​ഡി​എം​കെ നേ​താ​വ് ത​മ്പി​ദു​രൈ വൈ​സ് ചെ​യ​ർ​മാ​ൻ​മാ​രു​ടെ പാ​ന​ലി​ൽ ഇ​ടം നേ​ടി. എം​പി ഫ​ണ്ട് നി​യ​ന്ത്രി​ക്കു​ന്ന എം​പി ലാ​ഡ്സ് സ​മി​തി​യി​ലേ​ക്ക് കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള രാ​ജ്യ​സ​ഭാം​ഗ​ങ്ങ​ളാ​യ ഡോ. ​ജോ​ൺ ബ്രി​ട്ടാ​സ്, ജോ​സ് കെ. ​മാ​ണി എ​ന്നി​വ​രെ​യും ഉ​ൾ​പ്പെ​ടു​ത്തി.

ബി​സി​ന​സ് അ​ഡ്വൈ​സ​റി ക​മ്മി​റ്റി, പ്രി​വി​ലേ​ജ് ക​മ്മി​റ്റി, എ​ഥി​ക്സ് ക​മ്മി​റ്റി, ഗ​വ​ൺ​മെ​ന്‍റ് അ​ഷ്വ​റ​ൻ​സ് ക​മ്മി​റ്റി തു​ട​ങ്ങി​യ പ്ര​ധാ​ന സ​മി​തി​ക​ളി​ലേ​ക്കും പു​തി​യ അം​ഗ​ങ്ങ​ളെ ചെ​യ​ർ​മാ​ൻ നാ​മ​നി​ർ​ദേ​ശം ചെ​യ്തു.വി​വി​ധ സ​മി​തി​ക​ളി​ൽ സാം ​സ​തീ​ഷ് ബാ​ബു, ത​രു​ൺ ചു​ഗ്, സു​സ്മി​ത ദേ​വ്, ഹാ​രി​സ് ബീ​രാ​ൻ, സ​ഞ്ജ​യ് സേ​ത്ത്, ഉ​പേ​ന്ദ്ര കു​ശ്വാ​ഹ തു​ട​ങ്ങി​യ നേ​താ​ക്ക​ളും ഇ​ടം നേ​ടി. 

വി​വി​ധ പാ​ർ​ല​മെ​ന്‍റ​റി സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​ക​ളു​ടെ അ​ധ്യ​ക്ഷ​രാ​യി മു​കു​ൾ വാ​സ്നി​ക്, തി​രു​ച്ചി ശി​വ, രാ​ഘ​വ് ഛദ്ദ ​തു​ട​ങ്ങി​യ​വ​രെ​യും നാ​മ​നി​ർ​ദേ​ശം ചെ​യ്തി​ട്ടു​ണ്ട്.

Tags : Mallikarjun Kharge Congress Rajya Sabha Opposition Leader Parliament

Recent News

Corehub Up