എഐ ചിത്രം
കോട്ടയം: സഹപാഠികളുടെ ചിത്രം മോർഫ് ചെയ്ത എൻജിനീയറിംഗ് വിദ്യാർഥിയെ കോട്ടയത്ത് പൊലിസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂരിലെ സ്വകാര്യ എൻജിനീയറിംഗ് കോളജിലെ ബിടെക് വിദ്യാർഥി അജ്മലാണ് പിടിയിലായത്.
ഫോണിൽ സഹപാഠികളുടെ ചിത്രം മോർഫ് ചെയ്ത് സൂക്ഷിച്ചത് മറ്റ് വിദ്യാർഥികൾ കണ്ടതോടെയാണ് വിവരം പുറത്തുവന്നത്.
ചിത്രങ്ങൾ മറ്റാർക്കും അയച്ചിട്ടില്ലെന്നും ഫോണിൽ സൂക്ഷിക്കുക മാത്രമാണ് ചെയ്തതെന്നും പൊലിസ് പരിശോധനയിൽ കണ്ടെത്തി. അജ്മലിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു.
Tags : Student Arrested Kottayam Morphing Classmates Deepika DeepikaNewspaper BreakingNews NewsUpdate Headlines