Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Classmates

ഫി​ലി​പ്പീ​ൻ​സ് സ്കൂ​ളി​ൽ രണ്ട് വി​ദ്യാ​ർ​ഥി​ക​ൾ സ​ഹ​പാ​ഠി​ക​ളെ വെ​ടി​വ​ച്ചു​കൊ​ന്നു

മ​​​​നി​​​​ല: മ​​​​ധ്യ ഫി​​​​ലി​​​​പ്പീ​​​​ൻ​​​​സി​​​​ലെ സ്കൂ​​​​ളി​​​​ൽ ര​​​​ണ്ട് വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ മൂ​​​​ന്ന് സ​​​​ഹ​​​​പാ​​​​ഠി​​​​ക​​​​ളെ വെ​​​​ടി​​​​വ​​​​ച്ചു​​​​കൊ​​​​ന്നു. ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ഏ​​​​ഴു പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു. 14ഉം 15​​​​ഉം വ​​​​യ​​​​സു​​​​ള്ള കു​​​​ട്ടി​​​​ക​​​​ളാ​​​​ണ് ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​ത്. ഇ​​​​വ​​​​രെ പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു. ഇ​​​​വ​​​​രി​​​​ൽ​​​​നി​​​​ന്നു പി​​​​സ്റ്റ​​​​ൾ പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്തു.

ത​​​​ക്ലോ​​​​ബാ​​​​ൻ സി​​​​റ്റി​​​​യി​​​​ലെ സ​​​​ർ​​​​ക്കാ​​​​ർ സ്കൂ​​​​ളാ​​​​യ സാ​​​​ൻ​​​​ജോ​​​​സ് നാ​​​​ഷ​​​​ണ​​​​ൽ ഹൈ​​​​സ്കൂ​​​​ളി​​​​ലാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. മ​​​​രി​​​​ച്ച​​​​വ​​​​രി​​​​ലും പ​​​​രി​​​​ക്കേ​​​​റ്റ​​​​വ​​​​രി​​​​ലും ഭൂ​​​​രി​​​​പ​​​​ക്ഷം പെ​​​​ൺ​​​​കു​​​​ട്ടി​​​​ക​​​​ളാ​​​​ണ്.

പ്ര​​​​തി​​​​ക​​​​ളി​​​​ലൊ​​​​രാ​​​​ളെ സ്കൂ​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ത​​​​ന്നെ പി​​​​ടി​​​​കൂ​​​​ടി. ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നു ശേ​​​​ഷം ര​​​​ക്ഷ​​​​പ്പെ​​​​ട്ട ര​​​​ണ്ടാ​​​​മ​​​​നെ സ​​​​മീ​​​​പ​​​​ത്തു​​​​ള്ള വീ​​​​ട്ടി​​​​ൽ​​​​നി​​ന്നാ​​ണു പി​​​​ടി​​​​കൂ​​​​ടി​​​​യ​​​​ത്. ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ന്‍റെ കാ​​​​ര​​​​ണം വ്യ​​​​ക്ത​​​​മാ​​​​യി​​​​ട്ടി​​​​ല്ല.

Kerala

വി​ദ്യാ​ർ​ഥി​യെ വ​ള​ഞ്ഞി​ട്ട് ത​ല്ലി സ​ഹ​പാ​ഠി​ക​ൾ, ജു​വ​നൈ​ൽ കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കി പോ​ലീ​സ്

കൊ​ച്ചി: ചെ​റാ​യി​യി​ൽ 17 വ​യ​സു​കാ​ര​നാ​യ വി​ദ്യാ​ർ​ഥി​യെ സ​ഹ​പാ​ഠി​ക​ളാ​യ നാ​ലം​ഗ സം​ഘം മ​ർ​ദി​ച്ച​താ​യി പ​രാ​തി. ചെ​റാ​യി ഗു​രു​കു​ലം ട്യൂ​ഷ​ൻ സെ​ന്‍റ​റി​ലാ​ണ് സം​ഭ​വം.

ബു​ധ​നാ​ഴ്ച​യാ​ണ് എ​ട​വ​ന​ക്കാ​ട് സ്വ​ദേ​ശി​യാ​യ വി​ഘ്നേ​ഷി​നെ ചെ​റാ​യി യ​ക്ഷി​ത്ത​റ ഭാ​ഗ​ത്തു വ​ച്ച് സ​ഹ​പാ​ഠി​ക​ൾ മ​ർ​ദി​ച്ച​ത്. വി​ഘ്നേ​ഷി​ന്‍റെ മാ​താ​വ് ന​ൽ​കി​യ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു.

മു​ന​മ്പം പോ​ലീ​സ് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി എ​റ​ണാ​കു​ളം ജു​വ​നൈ​ൽ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചു. മ​ർ​ദി​ച്ച നാ​ലു​പേ​രും പ്രാ​യ​പൂ​ർ​ത്തി ആ​കാ​ത്ത​വ​രാ​യ​തി​നാ​ലാ​ണ് ജു​വ​നൈ​ൽ കോ​ട​തി​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത്.

മ​ർ​ദി​ച്ച സം​ഘ​ത്തി​ലെ ഒ​രാ​ളു​മാ​യി കു​റ​ച്ച് ദി​വ​സം മു​മ്പ് പ​റ​വൂ​ർ വ​ച്ച് വി​ഘ്നേ​ഷ് വ​ഴ​ക്കു​ണ്ടാ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നു​ള്ള വൈ​രാ​ഗ്യ​മാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Kerala

ക​ളി​ക്കു​ന്ന​തി​നി​ടെ ത​ര്‍​ക്കം; സ​ഹ​പാ​ഠി​ക​ള്‍ 16കാ​ര​നെ മ​ര്‍​ദി​ച്ച​താ​യി പ​രാ​തി

പ​ത്ത​നം​തി​ട്ട: ക​ളി​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ വാ​ക്ക് ത​ര്‍​ക്ക​ത്തി​നി​ടെ വി​ദ്യാ​ര്‍​ഥി​യെ സ​ഹ​പാ​ഠി​ക​ള്‍ സം​ഘം ചേ​ര്‍​ന്ന് മ​ര്‍​ദി​ച്ച​താ​യി പ​രാ​തി. പ​ത്ത​നം​തി​ട്ട ക​ല​ഞ്ഞൂ​ര്‍ ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​ക്കാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്.

സം​ഭ​വ​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​യു​ടെ കു​ടും​ബം കൂ​ട​ല്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. മ​ർ​ദ​ന​ത്തി​ൽ 16കാ​ര​ന്‍റെ മൂ​ക്കി​ന് പൊ​ട്ട​ലും ക​ണ്ണി​നും പ​രി​ക്കു​ണ്ടെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. മ​ക​നെ മ​ർ​ദി​ച്ച​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി വേ​ണ​മെ​ന്ന് മാ​താ​പി​താ​ക്ക​ള്‍ പ​റ​ഞ്ഞു.

സം​ഭ​വം ഒ​തു​ക്കി തീ​ര്‍​ക്കാ​ന്‍ ചി​ല ഇ​ട​പെ​ട​ലു​ക​ള്‍ ന​ട​ന്ന​താ​യും കു​ടും​ബം ആ​രോ​പി​ച്ചു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

District News

സ്നേ​ഹ​ത്തി​ന്‍റെ ക​ട തു​റ​ന്ന് സഹപാഠികൾ

തൊ​ടു​പു​ഴ: ഒ​രി​ട​ത്ത് ശാ​സ്ത്ര​ത്തി​ന്‍റെ നൂ​ത​ന മാ​തൃ​ക​ക​ൾ വി​രി​യു​ന്പോ​ൾ മ​റ്റൊ​രി​ട​ത്ത് സ​ഹ​പാ​ഠി​ക്ക് സ്നേ​ഹ​വീ​ടൊ​രു​ക്കാ​ൻ കൈ ​കോ​ർ​ത്ത് ഒ​രു കൂ​ട്ടം വി​ദ്യാ​ർ​ഥി​ക​ൾ.


ശാ​സ്ത്ര​മേ​ള ന​ട​ക്കു​ന്ന ഡോ. ​എ​പി​ജെ അ​ബ്ദു​ൾ ക​ലാം ഗ​വ. എ​ച്ച്എ​സ്എ​സി​ലാ​ണ് ര​ണ്ടു ദി​വ​സം കു​ട്ടി​ക​ളു​ടെ സ്നേ​ഹ​ക്ക​ട തു​റ​ന്ന​ത്. കു​ട​യ​ത്തൂ​ർ സ്വ​ദേ​ശി​യാ​യ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക്ക് വീ​ട് നി​ർ​മി​ക്കാ​നാ​ണ് പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​ക​ൾ മേ​ള​യ്ക്കെ​ത്തു​ന്ന​വ​ർ​ക്ക് രു​ചി​യൊ​രു​ക്കി​യ​ത്.


വാ​ഴ​യി​ല​യി​ൽ ക​പ്പ​യും മു​ള​കു ച​മ്മ​ന്തി​യും പു​റ​മേ ക​ട്ട​ൻ​കാ​പ്പി​യും. ചാ​യ, കാ​പ്പി, സ​മോ​സ, പ​ഫ്സ്, ക​ട്ല​റ്റ്, പ​ഴം​പൊ​രി, പൈ​നാ​പ്പി​ൾ, ഉ​പ്പി​ലി​ട്ട മാ​ങ്ങ, നെ​ല്ലി​ക്ക തു​ട​ങ്ങി ഒ​രു​പി​ടി നാ​ട​ൻ വി​ഭ​വ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യ​ത്.


ധ​നസ​മാ​ഹ​ര​ണ​ത്തി​നാ​യി 100 രൂ​പ​യു​ടെ കൂ​പ്പ​ണു​മു​ണ്ടാ​യി​രു​ന്നു. മേ​ള​യ്ക്കെ​ത്തി​യ​വ​രി​ൽ ന​ല്ലൊ​രു പ​ങ്കും ഈ ​ന​ൻ​മ മ​ര​ത്തി​നു ചു​റ്റും എ​ത്താ​ൻ മ​റ​ന്നി​ല്ല.

Latest News

Corehub Up