x
ad
Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൃക്കാക്കര മോര്‍ഫിംഗ് കേസ്: മുഖ്യസൂത്രധാരന്‍ മലപ്പുറം സ്വദേശിയായ വിദ്യാര്‍ഥി

വെബ് ഡെസ്ക്
Published: September 5, 2026 11:57 AM IST | Updated: September 5, 2026 11:57 AM IST

ശ്രീഹരി

കൊച്ചി: അധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലരീതിയില്‍ പ്രചരിപ്പിച്ച കേസിലെ മുഖ്യസൂത്രധാരന്‍ മലപ്പുറം സ്വദേശിയായ വിദ്യാര്‍ഥിയെന്ന് അറസ്റ്റിലായ എസ്. ശ്രീഹരിയുടെ മൊഴി. നിലവില്‍ ഒളിവിലുള്ള വിദ്യാര്‍ഥിക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

പൂര്‍വ വിദ്യാര്‍ഥികളടങ്ങുന്ന വന്‍ റാക്കറ്റ് ആണ് മോര്‍ഫിംഗിന് പിന്നിലെന്നും മൊഴിയില്‍ പറയുന്നു. ബിബിഎ വിദ്യാര്‍ഥിയായ ശ്രീഹരിയും എട്ടു വിദ്യാര്‍ഥികളും അടങ്ങുന്ന ഒരു ടെലിഗ്രാം ഗ്രൂപ്പിലും പതിനായിരത്തോളം പേര്‍ അംഗങ്ങളായ മറ്റൊരു ടെലിഗ്രാം ഗ്രൂപ്പിലുമാണ് മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ പ്രചരിപ്പിച്ചത്.

രണ്ടാമത്തെ ഗ്രൂപ്പില്‍ മറ്റ് കോളജുകളിലെ വിദ്യര്‍ഥികളുമുണ്ട്. ഈ ടെലിഗ്രാം ഗ്രൂപ്പുകള്‍ ഡിലീറ്റ് ചെയ്ത നിലയിലാണ്. ഇത് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് സൈബര്‍ പൊലിസ്.

കോളജില്‍ ചടങ്ങുകള്‍ നടക്കുമ്പോള്‍ ശ്രീഹരിയായിരുന്നു പ്രധാന ഫോട്ടോഗ്രഫര്‍. സഹപാഠികളില്‍ ചിലര്‍ ശ്രീഹരിയെ കൊണ്ട് ഫോട്ടോ എടുപ്പിക്കാറുണ്ടെന്നും അതില്‍ ചില ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തു വിറ്റതില്‍ ഉണ്ടെന്നുമാണ് സംശയം. കോളജിന് പുറത്തുള്ള പെണ്‍കുട്ടികളുടെ ചിത്രങ്ങളും ശ്രീഹരി മോര്‍ഫ് ചെയ്ത കൂട്ടത്തിലുണ്ട്. സമൂഹമാധ്യമങ്ങളില്‍ നിന്ന് ശേഖരിച്ചതാകാം എന്നാണ് പൊലിസിന്‍റെ നിഗമനം.

ചില ചിത്രങ്ങള്‍ ശ്രീഹരി നേരിട്ട് മോര്‍ഫ് ചെയ്യാതെ മറ്റു ചിലര്‍ക്ക് അയച്ചു നല്‍കി, അവര്‍ മോര്‍ഫ് ചെയ്തു തിരികെ അയച്ചു കൊടുത്തതായും പൊലിസ് കണ്ടെത്തിയിട്ടുണ്ട്. തൃക്കാക്കര അസിസ്റ്റന്‍റ് പൊലിസ് കമ്മിഷണര്‍ സി.കെ. ബിജോയ് ചന്ദ്രന്‍റെ മേല്‍നോട്ടത്തില്‍, തൃക്കാക്കര പൊലിസ് ഇന്‍സ്‌പെക്ടര്‍ എസ്. സനല്‍ തലവനായ പ്രത്യേകസംഘമാണ് കേസ് അന്വേഷിക്കുന്നത്. സൈബര്‍ പൊലിസ് വിദഗ്ധരും സംഘത്തിലുണ്ട്.

Tags : MorphingCase Student Deepika DeepikaNewspaper BreakingNews NewsUpdate Headlines

Recent News

Corehub Up