x
ad
Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ ര​ണ്ടാം​ഘ​ട്ട​ത്തി​ന് തു​ട​ക്കം; ല​ഹ​രി​ക്ക​ടി​മ​പ്പെ​ട്ട​വ​ർ​ക്ക് ചി​കി​ത്സ​യും പു​ന​ര​ധി​വാ​സ​വും

ഓൺലൈൻ ഡെസ്ക്
Published: September 5, 2026 07:30 AM IST | Updated: September 5, 2026 07:30 AM IST

ഓപ്പറേഷൻ തൂഫാൻ പ്രചരണ പരിപാടിക്കിടെ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ല​ഹ​രി മാ​ഫി​യ​ക​ൾ​ക്കെ​തി​രെ കേ​ര​ള പൊ​ലി‌​സും എ​ക്സൈ​സും സം​യു​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന 'ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ: ദി ​നാ​ർ​ക്കോ ഹ​ണ്ട്' പ​ദ്ധ​തി​യു​ടെ ര​ണ്ടാം​ഘ​ട്ട​ത്തി​ന് ഇ​ന്ന് തു​ട​ക്ക​മാ​യി. ല​ഹ​രി​വ്യാ​പാ​ര​ത്തെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ര​ഹ​സ്യ​മാ​യും ത​ട​സ​മി​ല്ലാ​തെ​യും പൊ​ലി​സി​ന് നേ​രി​ട്ട് കൈ​മാ​റാ​ൻ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഈ ​ഘ​ട്ട​ത്തി​ൽ സൗ​ക​ര്യ​മൊ​രു​ക്കും.

ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രെ കു​റ്റ​വാ​ളി​ക​ളാ​യ​ല്ല, മ​റി​ച്ച് ല​ഹ​രി മാ​ഫി​യ​യു​ടെ ഇ​ര​ക​ളാ​യി ക​ണ്ട് അ​വ​ർ​ക്ക് കൃ​ത്യ​മാ​യ ചി​കി​ത്സ​യും മാ​ന​സി​ക പി​ന്തു​ണ​യും ഉ​റ​പ്പാ​ക്കു​ന്ന'​തൂ​ഫാ​ൻ കെ​യ​ർ' പ​ദ്ധ​തി ര​ണ്ടാം​ഘ​ട്ട​ത്തി​ൽ കൂ​ടു​ത​ൽ ഊ​ർ​ജി​ത​മാ​ക്കും. ആ​രോ​ഗ്യ വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ച് പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ മു​ത​ൽ മെ​ഡി​ക്ക​ൽ കോ​ളേ​ജു​ക​ൾ വ​രെ​യു​ള്ള ആ​രോ​ഗ്യ ശൃം​ഖ​ല വ​ഴി​യാ​ണ് കൗ​ൺ​സി​ലിം​ഗും ഡി-​അ​ഡി​ക്ഷ​ൻ ചി​കി​ത്സ​യും പു​ന​ര​ധി​വാ​സ​വും സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ക്കു​ന്ന​ത്.

പാ​ഠ​ശാ​ല​ക​ളെ​യും വി​ദ്യാ​ല​യ​ങ്ങ​ളെ​യും കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി​ക്കെ​തി​രെ വി​ദ്യാ​ർ​ഥി​ക​ളെ അ​ണി​നി​ര​ത്തു​ന്ന 'തൂ​ഫാ​ൻ വാ​രി​യേ​ഴ്സ്'​ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളും, മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​കാ​രെ പി​ടി​കൂ​ടാ​നു​ള്ള 'തൂ​ഫാ​ൻ സ്ട്രൈ​ക്ക്' പ​രി​ശോ​ധ​ന​ക​ളും ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച് ശ​ക്ത​മാ​യി തു​ട​രും. 

Tags : OperationToofan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up