x
ad
Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ര​​​​ണ്ടു കി​​​​ലോ എം​​​​ഡി​​​​എം​​​​എ​​​​യു​​​​മ​​​​ായി ര​​​​ണ്ടു​​​പേ​​​​ർ പി​​​​ടി​​​​യി​​​​ൽ

വെബ്ഡെസ്ക്
Published: September 5, 2026 02:43 AM IST | Updated: September 5, 2026 02:43 AM IST

നൗ​​​​ഫ​​​​ല്‍ , സ​​​​ഫീ​​​​ര്‍

ഫോ​​​​ർ​​​​ട്ടു​​​​കൊ​​​​ച്ചി: കൊ​​​ച്ചി​​​യി​​​ൽ വ​​​ൻ ല​​​ഹ​​​രി​​​വേ​​​ട്ട. ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ തൂ​​​​ഫാ​​​​ൻ നാ​​​​ർ​​​​ക്കോ ഹ​​​​ണ്ടി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി മ​​​ട്ടാ​​​ഞ്ചേ​​​രി​​​യി​​​ൽ പൊ​​​​ലി​​​​സ് ന​​​ട​​​ത്തി​​​യ റെ​​​യ്ഡി​​​ൽ ര​​​​ണ്ടു കി​​​​ലോ​​​​യോ​​​​ളം എം​​​​ഡി​​​​എ​​​​എ​​​​യു​​​​മാ​​​​യി ര​​​​ണ്ടു​​​പേ​​​​രെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു.

നി​​​​ര​​​​വ​​​​ധി ല​​​​ഹ​​​​രി​​​ക്കേ​​​​സു​​​​ക​​​​ളി​​​​ല്‍ പ്ര​​​​തി​​​​ക​​​​ളാ​​​​യ മ​​​​ട്ടാ​​​​ഞ്ചേ​​​​രി ക​​​​പ്പ​​​​ല​​​​ണ്ടി​​​​മു​​​​ക്ക് ചെ​​​​ന്നാ​​​​ലി പ​​​​റ​​​​മ്പി​​​​ല്‍ താ​​​​ഴ​​​​ക​​​​ത്ത് വീ​​​​ട്ടി​​​​ല്‍ സ​​​​ഫീ​​​​ര്‍ (33), പു​​​​തി​​​​യ​​​​റോ​​​​ഡ് സ്വ​​​​ദേ​​​​ശി നൗ​​​​ഫ​​​​ല്‍ (32) എ​​​​ന്നി​​​​വ​​​​രാ​​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. സി​​​റ്റി പൊ​​​ലി​​​സി​​​ന്‍റെ ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ രാ​​​​സ​​​​ല​​​​ഹ​​​​രി വേ​​​​ട്ട​​​യാ​​​ണി​​​ത്.

മ​​​​ട്ടാ​​​​ഞ്ചേ​​​​രി, തോ​​​​പ്പും​​​​പ​​​​ടി സ്റ്റേ​​​​ഷ​​​​ൻ പ​​​​രി​​​​ധി​​​​ക​​​​ളി​​​​ൽ​​​നി​​​​ന്നാ​​​​യാ​​​​ണു ല​​​​ഹ​​​​രി​​​​മ​​​​രു​​​​ന്ന് ക​​​​ണ്ടെ​​​​ടു​​​​ത്ത​​​​ത്. ര​​​​ഹ​​​​സ്യ​​​വി​​​​വ​​​​ര​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ ന​​​​ട​​​​ത്തി​​​​യ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ല്‍ നൗ​​​​ഫ​​​​ലി​​​​നെ മ​​​​ട്ടാ​​​​ഞ്ചേ​​​​രി​​​​യി​​​​ലെ വീ​​​​ട്ടി​​​​ൽ​​​നി​​​​ന്ന് 14 ഗ്രാം ​​​​എം​​​​ഡി​​​​എം​​​​എ​​​​യു​​​​മാ​​​​യി പൊ​​​​ലി​​​​സ് പി​​​​ടി​​​​കൂ​​​​ടി. തു​​​​ട​​​​ര്‍​ന്നു ന​​​​ട​​​​ത്തി​​​​യ ചോ​​​​ദ്യം​​​ചെ​​​​യ്യ​​​​ലി​​​​ല്‍ പ്ര​​​​തി​​​​ക​​​ളു​​​ടെ കാ​​​​റി​​​​ൽ​​​​നി​​​​ന്ന് വ​​​​ന്‍തോ​​​​തി​​​​ല്‍ ല​​​​ഹ​​​​രി​​​​മ​​​​രു​​​​ന്ന് ക​​​​ണ്ടെ​​​​ത്തി.

കാ​​​​റി​​​​ൽ ട​​​​വ​​​​ർ ഫാ​​​​നി​​​​ന​​​​ക​​​​ത്തും കൂ​​​​ള​​​​റി​​​​ന​​​​ക​​​​ത്തും പാ​​​​യ്ക്ക് ചെ​​​​യ്ത​​​നി​​​​ല​​​​യി​​​​ലാ​​​​ണ് എം​​​​ഡി​​​​എം​​​​എ സൂ​​​​ക്ഷി​​​​ച്ചി​​​​രു​​​​ന്ന​​​​ത്. ല​​​​ഹ​​​​രി​​​മ​​​​രു​​​​ന്നി​​​​ന്‍റെ സാ​​​​മ്പ​​​​ത്തി​​​​ക ഉ​​​​റ​​​​വി​​​​ടം ക​​​​ണ്ടെ​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​യി പൊ​​​​ലി​​​​സ് അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ച്ചു.

Tags : MDMA Arrested TwoKilos Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash OperationToofan

Recent News

Corehub Up