ജസ്റ്റീസ് എസ്. മുരളീധർ പ്രസംഗിക്കുന്നു.
തിരുവനന്തപുരം: സ്വകാര്യത സംരക്ഷിക്കാൻ ദിവസം ഒരു മണിക്കൂറെങ്കിലും മൊബൈൽ ഫോണും മറ്റ് ഡിജിറ്റൽ ഉപകരണങ്ങളും ഉപയോഗിക്കാതിരിക്കാൻ പുതിയ തലമുറ ശ്രമിക്കണമെന്ന് ഒറീസാ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റീസും ഇസ്രായേൽ - പലസ്തീൻ സംഘർഷവുമായി ബന്ധപ്പെട്ട യുഎൻ അന്വേഷണ സമിതിയുടെ അധ്യക്ഷനുമായ ജസ്റ്റീസ് എസ്. മുരളീധർ.
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിയമം, സാങ്കേതിക വിദ്യ, മനുഷ്യാവകാശം എന്ന വിഷയത്തിൽ ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഒരു മണിക്കൂർ എന്നത് ക്രമേണ വർധിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Tags : JusticeSMuralidhar ProtectPrivacy MobilePhones Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash