x
ad
Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വചനസംഗമം നൂറുമേനി സീസണ്‍ 4 ഗ്രാന്‍ഡ് ഫിനാലെ 11, 12 തീയതികളിൽ

വെബ്ഡെസ്ക്
Published: September 5, 2026 02:55 AM IST | Updated: September 5, 2026 02:55 AM IST

പ്രതീകാത്മക ചിത്രം

ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത കു​ടും​ബ​കൂ​ട്ടാ​യ്മ, ബൈ​ബി​ള്‍ അ​പ്പോ​സ്ത​ലേ​റ്റ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ബൈ​ബി​ൾ വ​ച​ന മ​നഃ​പാ​ഠ പ​ഠ​നസം​ഗ​മ​മാ​യ നൂ​റു​മേ​നി സീ​സ​ണ്‍ 4 സ​മാ​പ​ന സ​മ്മേ​ള​ന​വും ഗ്രാ​ന്‍ഡ് ഫി​നാ​ലെ​യും 11, 12 തീ​യ​തി​ക​ളി​ല്‍ എ​സ്ബി കോ​ള​ജ് കാ​വു​കാ​ട്ട് ഹാ​ളി​ല്‍ ന​ട​ക്കു​മെ​ന്ന് ബൈ​ബി​ള്‍ അ​പ്പൊ​സ്ത​ലേ​റ്റ് അ​തി​രൂ​പ​ത ഡ​യ​റ​ക്‌ട​ര്‍ ഫാ. ​ഡോ. കു​ര്യ​ന്‍ മൂ​ല​യി​ല്‍, നൂ​റു​മേ​നി ചെ​യ​ര്‍മാ​ന്‍ സ​ണ്ണി തോ​മ​സ് ഇ​ടി​മ​ണ്ണി​ക്ക​ല്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

തി​രു​വ​ന​ന്ത​പു​രം മു​ത​ല്‍ കോ​ട്ട​യം വ​രെ അ​ഞ്ച് ജി​ല്ല​ക​ളി​ലാ​യി വ്യാ​പി​ച്ചു കി​ട​ക്കു​ന്ന അ​തി​രൂ​പ​ത​യി​ലെ 250 ഇ​ട​വ​ക​ക​ളി​ല്‍നി​ന്നാ​യി ഇ​ട​വ​ക, ഫൊ​റോ​നാ, റീ​ജി​യ​ൻ, അ​തി​രൂ​പ​താ ത​ല​ത്തി​ല്‍ വി​ജ​യി​ക​ളാ​യ അ​യ്യാ​യി​ര​ത്തോ​ളം പേ​രാ​ണ് 12ന് ​ന​ട​ക്കു​ന്ന നൂ​റുമേ​നി സീ​സ​ണ്‍-4 സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. അ​തി​രൂ​പ​ത മു​ഖ്യ​ വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ആ​ന്‍റ​ണി എ​ത്ത​യ്ക്കാ​ട്ടി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​രു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ​സി​ബി​സി ബൈ​ബി​ള്‍ ക​മ്മീ​ഷ​ന്‍ സെ​ക്ര​ട്ട​റി ഫാ.​ഡോ. ജോ​ജു കോ​ക്കാ​ട്ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

നൂ​റു​മേ​നി ചെ​യ​ര്‍മാ​ന്‍ സ​ണ്ണി തോ​മ​സ് ഇ​ടി​മ​ണ്ണി​ക്ക​ല്‍, ബൈ​ബി​ള്‍ അ​പ്പോ​സ്ത​ലേ​റ്റ് ഡ​യ​റ​ക്ട​ര്‍ ഫാ.​ഡോ. കു​ര്യ​ന്‍ മൂ​ല​യി​ല്‍, സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ആ​ക്‌ടിം​ഗ് ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍ സി​സി​ലി ജോ​സ​ഫ്, ഫാ.​ഡോ. ജോ​ര്‍ജ് ഇ​ല​ഞ്ഞി​ക്ക​ല്‍, സി​സ്റ്റ​ര്‍ ജെ​യ്‌​സ​ലി, നൂ​റു​മേ​നി ജ​ന​റ​ല്‍ ക​ണ്‍വീ​ന​ര്‍മാ​രാ​യ പ്ര​ഫ. ജോ​സ​ഫ് ടി​റ്റോ, ഡോ. ​ജോ​ബി​ന്‍ എ​സ്. കൊ​ട്ടാ​രം, ബൈ​ബി​ള്‍ അ​പ്പോ​സ്ത​ലേ​റ്റ് ക​ണ്‍വീ​ന​ര്‍ ഡോ.​ പി. സി. ​അ​നി​യ​ന്‍കു​ഞ്ഞ്, ടോ​മി​ച്ച​ന്‍ കൈ​ത​ക്ക​ളം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. ഡോ. ​റൂ​ബി​ള്‍ രാ​ജാ​ണ് ഗ്രാ​ന്‍ഡ് ഫി​നാ​ലെ​യ്ക്ക് നേ​തൃ​ത്വം ന​ല്‍കു​ന്ന​ത്. നൂ​റു​മേ​നി ഒ​ന്നു മു​ത​ല്‍ മൂ​ന്നു വ​രെ സീ​സ​ണു​ക​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കി​യ ഫാ. ​ജോ​ര്‍ജ് മാ​ന്തു​രു​ത്തി​യി​ലി​നെ സ​മ്മേ​ള​ന​ത്തി​ല്‍ ആ​ദ​രി​ക്കും.

ഗ്രാ​ന്‍ഡ് ഫി​നാ​ലെ​യി​ല്‍ മാ​റ്റു​ര​യ്ക്കു​ന്ന​വ​ര്‍

ലി​സ​മ്മ ജോ​സ​ഫ് നൂ​റ​റെ​ട്ടി​ല്‍ ആ​ൻ​ഡ് ടീം (​കു​ട്ട​നാ​ട് റീ​ജി​യ​ന്‍), വ​ര്‍ഗീ​സ് കു​രു​വി​ള കു​ന്നും​പു​റ​ത്ത് ആ​ന്‍ഡ് ടീം (​കോ​ട്ട​യം റീ​ജി​യ​ന്‍), കാ​ര്‍മ​ല്‍ ജോ​സ് മാ​റ​ട്ടു​ക​ളം ആ​ന്‍ഡ് ടീം (​ച​ങ്ങ​നാ​ശേ​രി റീ​ജി​യ​ന്‍), ജി​സാ ജോ​ര്‍ജ് കൂ​രി​ക്കാ​ട് ആ​ന്‍ഡ് ടീം (​നെ​ടും​കു​ന്നം റീ​ജി​യ​ന്‍), എ​ന്‍.​എ​ഫ്. ഫ്രാ​ന്‍സി​സ് നാ​ഞ്ഞി​ല​ത്ത് (തി​രു​വ​ന​ന്ത​പു​രം റീ​ജി​യ​ന്‍) എ​ന്നി​വ​രാ​ണ് ഗ്രാ​ന്‍ഡ് ഫി​നാ​ലെ​യി​ല്‍ മാ​റ്റു​ര​യ്ക്കു​ന്ന​ത്.​ സി​സ്റ്റ​ര്‍ മാ​ര്‍ഗ​ര​റ്റ് മ​രി​യ, ബി​ജി ജോ​സ​ഫ് പു​ഷ്പ​ക​ത്ത് കാ​ലാ​യി​ല്‍ എ​ന്നി​വ​രെ വ​ച​നതാ​രം അ​വാ​ര്‍ഡ് ന​ല്‍കി ആ​ദ​രി​ക്കും.

Tags : VachanaSangamam Noorumeni Season4 Grand Finale Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up