x
ad
Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വയ്‌ക്കോല്‍ കറുപ്പുമായി ഒരാള്‍ പിടിയില്‍

വെബ്ഡെസ്ക്
Published: September 5, 2026 02:28 AM IST | Updated: September 5, 2026 02:28 AM IST

പ്രതീകാത്മക ചിത്രം

മൂ​ന്നാ​ര്‍: വീ​ര്യ​മു​ള്ള ല​ഹ​രി ഉ​ത്പ​ന്ന​മാ​യ വ​യ്‌​ക്കോ​ല്‍ ക​റു​പ്പു​മാ​യി ഒ​രാ​ള്‍ പി​ടി​യി​ല്‍. സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യാ​ണ് വ​യ്‌​ക്കോ​ല്‍ ക​റു​പ്പു​മാ​യി ഒ​രാ​ളെ പി​ടി​കൂ​ടു​ന്ന​ത്. ഇ​ട​മ​ല​ക്കു​ടി സ്വ​ദേ​ശി​യാ​യ മോ​ഹ​ന്‍രാ​ജ് (41) ആ​ണ് പി​ടി​യി​ലാ​യ​ത്.

മൂ​ന്നാ​ര്‍ എ​ക്‌​സൈ​സ് സ​ര്‍കി​ള്‍ ഓ​ഫീ​സും ദേ​വി​കു​ളം എ​ക്‌​സ​സൈ് റേ​ഞ്ച് ഓ​ഫീ​സും സം​യു​ക്ത​മാ​യി ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ മി​ന്ന​ല്‍ പ​രി​ശോ​ധ​ന​യി​ല്‍ മൂ​ന്നാ​റി​ല്‍വ​ച്ചാ​ണ് പ്ര​തി​യെ പി​ടി കൂ​ടി​യ​ത്. എ​ട്ടു കി​ലോ വ​യ്‌​ക്കോ​ല്‍ ക​റു​പ്പും പ്ര​തി​യി​ല്‍ നി​ന്ന് ക​ണ്ടെ​ടു​ത്തു. ത​മി​ഴ്‌​നാ​ട്ടി​ലെ തേ​നി​യി​ല്‍നി​ന്നാ​ണ് പ്ര​തി ല​ഹ​രി മൂ​ന്നാ​റി​ല്‍ എ​ത്തി​ച്ചി​രു​ന്ന​ത്.
വ​യ്‌​ക്കോ​ല്‍ ക​റു​പ്പ്

ഇ​ന്ത്യ​യി​ല്‍ എ​ന്‍ഡിപിഎ​സ് ആ​ക്‌ട് ​പ്ര​കാ​രം നി​മ​യ​പ​ര​മാ​യി നി​രോ​ധി​ച്ചി​ട്ടു​ള്ള ല​ഹ​രി​യാ​ണ് വ​യ്‌​ക്കോ​ല്‍ ക​റു​പ്പ് എ​ന്ന പേ​രി​ല്‍ അ​റി​യ​പ്പെ​ടു​ന്ന പോ​പ്പി സ്‌​ട്രോ. പോ​പ്പി സ്‌​ട്രോ അ​സം​സ്‌​കൃ​ത വ​സ്തു​വാ​യി ഉ​പ​യോ​ഗി​ച്ച് ഹെ​റോ​യി​ന്‍ നി​ര്‍മി​ക്കാ​നാ​വും.

ഇ​തി​ല്‍ അ​ട​ങ്ങി​യി​രി​ക്കു​ന്ന ല​ഹ​രിപ​ദാ​ര്‍ഥ​ങ്ങ​ളു​ടെ സാ​ന്നി​ധ്യം കാ​ര​ണം ഭൂ​രി​ഭാ​ഗം രാ​ജ്യ​ങ്ങ​ളി​ലും ​കൈ​വ​ശംവയ്​ക്ക​ലും വി​പ​ണ​ന​വും ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍ക്ക് വി​ധേ​യ​മാ​ണ്. ക​റു​പ്പ് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ഓ​പ്പി​യം പോ​പ്പി ചെ​ടി​യി​ല്‍ നി​ന്നാ​ണ് ഇ​ത് നി​ര്‍മി​ച്ചെ​ടു​ക്കു​ന്ന​ത്.

Tags : Arrested BlackStraw Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up