മൂന്നാര്‍: വീര്യമുള്ള ലഹരി ഉത്പന്നമായ വയ്ക്കോല് കറുപ്പുമായി ഒരാള്‍ പിടിയില്‍. സംസ്ഥാനത്ത് ആദ്യമായാണ് വയ്ക്കോല് കറുപ്പുമായി ഒരാളെ പിടികൂടുന്നത്. ഇടമലക്കുടി സ്വദേശിയായ മോഹന്‍രാജ് (41) ആണ് പിടിയിലായത്.
മൂന്നാര്‍ എക്സൈസ് സര്‍കിള്‍ ഓഫീസും ദേവികുളം എക്സസൈ് റേഞ്ച് ഓഫീസും സംയുക്തമായി ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടത്തിയ മിന്നല്‍ പരിശോധനയില്‍ മൂന്നാറില്വച്ചാണ് പ്രതിയെ പിടി കൂടിയത്. എട്ടു കിലോ വയ്ക്കോല് കറുപ്പും പ്രതിയില്‍ നിന്ന് കണ്ടെടുത്തു. തമിഴ്നാട്ടിലെ തേനിയില്‍നിന്നാണ് പ്രതി ലഹരി മൂന്നാറില്‍ എത്തിച്ചിരുന്നത്.
വയ്ക്കോല് കറുപ്പ്
ഇന്ത്യയില്‍ എന്‍ഡിപിഎസ് ആക്ട് പ്രകാരം നിമയപരമായി നിരോധിച്ചിട്ടുള്ള ലഹരിയാണ് വയ്ക്കോല് കറുപ്പ് എന്ന പേരില്‍ അറിയപ്പെടുന്ന പോപ്പി സ്ട്രോ. പോപ്പി സ്ട്രോ അസംസ്കൃത വസ്തുവായി ഉപയോഗിച്ച് ഹെറോയിന്‍ നിര്‍മിക്കാനാവും.
ഇതില്‍ അടങ്ങിയിരിക്കുന്ന ലഹരിപദാര്‍ഥങ്ങളുടെ സാന്നിധ്യം കാരണം ഭൂരിഭാഗം രാജ്യങ്ങളിലും കൈവശംവയ്ക്കലും വിപണനവും കടുത്ത നിയന്ത്രണങ്ങള്‍ക്ക് വിധേയമാണ്. കറുപ്പ് ഉത്പാദിപ്പിക്കുന്ന ഓപ്പിയം പോപ്പി ചെടിയില്‍ നിന്നാണ് ഇത് നിര്‍മിച്ചെടുക്കുന്നത്.