x
ad
Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്റ്റേഷൻ വളഞ്ഞ് പാറ്റകൾ; മുട്ടുമടക്കി ഡൽഹി പൊലിസ്

സീ​നോ സാ​ജു
Published: September 5, 2026 02:13 AM IST | Updated: September 5, 2026 02:17 AM IST

സ്വ​ത​ന്ത്ര ഭ​ര​ദ്വാജ്

ന്യൂ​ഡ​ൽ​ഹി: കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി (സി​ജെ​പി) ന​ട​ത്തി​യ മി​ന്ന​ൽ ഉ​പ​രോ​ധ​ത്തി​നൊ​ടു​വി​ൽ ഡ​ൽ​ഹി പൊ​ലി​സ് മു​ട്ടു​മ​ട​ക്കി. സി​ജെ​പി പ്ര​വ​ർ​ത്ത​ക​യാ​യ വി​ദ്യാ​ർ​ഥി​നി​യു​ടെ പി​താ​വി​നെ മ​ർ​ദി​ച്ച കേ​സി​ൽ മാ​സ​ങ്ങ​ളാ​യി ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​യെ പൊ​ലി​സ് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പി​ടി​കൂ​ടി. പാ​ർ​ല​മെ​ന്‍റ് സ്ട്രീ​റ്റ് പൊ​ലി​സ് സ്റ്റേ​ഷ​ൻ വ​ള​ഞ്ഞു​ള്ള ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മാ​ണ് പൊ​ലി​സി​നെ ഉ​ട​ൻ ന​ട​പ​ടി​യെ​ടു​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​ക്കി​യ​ത്.

ജൂ​ലൈ​യി​ൽ ജ​ന്ത​ർ മ​ന്ത​റി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​നി​ടെ​യാ​ണ് സി​ജെ​പി പ്ര​വ​ർ​ത്ത​ക നി​ഷു ആ​സാ​ദി​ന്‍റെ പി​താ​വി​നു​ നേരേ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സംഭവം ന​ട​ന്ന് ര​ണ്ടു മാ​സം ക​ഴി​ഞ്ഞി​ട്ടും പ്ര​തി​യെ പി​ടി​കൂ​ടാ​ൻ പൊലിസ് ത​യാ​റാ​യി​രു​ന്നി​ല്ല.

എ​ന്നാ​ൽ, സ്വ​യം പ്ര​ഖ്യാ​പി​ത തീ​വ്ര വ​ല​തു​പ​ക്ഷ ഇ​ൻ​ഫ്ലു​വ​ൻ​സ​റാ​യ സ്വ​ത​ന്ത്ര ഭ​ര​ദ്വാ​ജ്, നി​ഷു​വി​ന്‍റെ പി​താ​വി​ന്‍റെ ത​ല​യോ​ട്ടി ത​ക​ർ​ത്ത​തു താ​നാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന വീ​ഡി​യോ അ​ടു​ത്തി​ടെ പു​റ​ത്തു​വ​ന്നു.

ഡ​ൽ​ഹി മ​ന്ത്രി ക​പി​ൽ മി​ശ്ര, കേ​ന്ദ്ര​മ​ന്ത്രി ചി​രാ​ഗ് പ​സ്വാ​ൻ എ​ന്നി​വ​രു​മാ​യു​ള്ള രാ​ഷ്‌​ട്രീ​യ​ബ​ന്ധ​മാ​ണു ത​ന്നെ അ​റ​സ്റ്റി​ൽ​നി​ന്ന് ര​ക്ഷി​ക്കു​ന്ന​തെ​ന്നും ഇ​യാ​ൾ വീ​ഡി​യോ​യി​ൽ വീ​മ്പു​ പ​റ​ഞ്ഞി​രു​ന്നു. വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ ലോ​ക്‌​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി ഉ​ൾ​പ്പ​ടെ​യു​ള്ള പ്ര​മു​ഖ​ർ നി​ഷു​വി​ന് പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തെ​ത്തി.

വീ​ഡി​യോ പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ സി​ജെ​പി നേ​താ​ക്ക​ളാ​യ അ​ശു​തോ​ഷ് റ​ങ്ക, സൗ​ര​വ് ദാ​സ്, ച​ന്ദ്ര​ശേ​ഖ​ർ ആ​സാ​ദ് എം​പി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​മ്പ​തോ​ളം വ​രു​ന്ന പ്ര​വ​ർ​ത്ത​ക​ർ പാ​ർ​ല​മെ​ന്‍റ് സ്ട്രീ​റ്റ് പൊ​ലി​സ് സ്റ്റേ​ഷ​ൻ ഉ​പ​രോ​ധി​ച്ചു. 72 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പ്ര​തി​യെ പി​ടി​കൂ​ടു​മെ​ന്ന് പൊ​ലി​സ് ഉ​റ​പ്പു​ന​ൽ​കി​യെ​ങ്കി​ലും പ്ര​തി​ഷേ​ധം ക​ന​ത്ത​തോ​ടെ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി.

വൈ​കു​ന്നേ​ര​ത്തോ​ടെ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബു​ല​ന്ദ്ഷ​ഹ​റി​ലു​ള്ള ഒ​രു ഗ്രാ​മ​ത്തി​ൽ​നി​ന്ന് ഡ​ൽ​ഹി പൊ​ലി​സ് സ്വ​ത​ന്ത്ര ഭ​ര​ദ്വാ​ജി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പൊ​ലി​സ് പി​ടി​കൂ​ടു​മെ​ന്ന് ഉ​റ​പ്പാ​യ​തോ​ടെ ബു​ള്ള​റ്റ് ബൈ​ക്കി​ൽ ഹെ​ൽ​മ​റ്റും ധ​രി​ച്ച് നാ​ടു​വി​ടാ​ൻ ശ്ര​മി​ക്ക​വേ​യാ​ണ് ഇ​യാ​ൾ വ​ല​യി​ലാ​യ​ത്.

Tags : Cockroaches CJP Surround DelhiPolice Action Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up