ശോഭാ സുരേന്ദ്രൻ
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫണ്ട് വിവാദം നിലനിൽക്കേ സംസ്ഥാന ബിജെപിയിൽ സംഘടനാതലത്തിൽ മാറ്റം. കേരളത്തെ രണ്ടു മേഖലകളാക്കി തിരിച്ച് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.ടി. രമേശിനും എസ്. സുരേഷിനും ചുമതല നൽകി.
എം.ടി. രമേശിനു കാസർഗോഡു മുതൽ പാലക്കാട് വരെയുള്ള ജില്ലകളുടെ ചുമതലയാണു നൽകിയിരിക്കുന്നത്. എസ്. സുരേഷിന് തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളുടെ ചുമതലയും നൽകി. ശോഭാ സുരേന്ദ്രനാണു ദേശീയ പ്രോഗ്രാം ഇൻ ചാർജ്. 2029 ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണ ചുമതല അനൂപ് ആന്റണിക്കും നൽകി.
തിരുവനന്തപുരം, കൊല്ലം മേഖലയുടെ ചുമതല സംസ്ഥാന വൈസ് പ്രസിഡന്റ് കെ. സോമനാണ്. ആലപ്പുഴ, പത്തനംതിട്ട അനൂപ് ആന്റണി. ഈ രണ്ടു മേഖലകളുടെയും സംഘടനാ സെക്രട്ടറി ജി. കാശിനാഥ് ആണ്.
എറണാകുളം, കോട്ടയം, ഇടുക്കി മേഖലാ പ്രഭാരി ഷോണ്‍ ജോർജും സംഘടനാ സെക്രട്ടറി അജിഘോഷുമാണ്. തൃശൂർ, പാലക്കാട് പ്രഭാരി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. അനീഷ് കുമാറും സംഘടനാ സെക്രട്ടറി കെ.വി. സുരേഷ് ബാബുവുമാണ്.
കോഴിക്കോട്, മലപ്പുറം ജില്ലകളുടെ പ്രഭാരി സംസ്ഥാന വൈസ് പ്രസിഡന്റ് വി. ഉണ്ണികൃഷ്ണനാണ്. കെ.പി. സുരേഷാണ് സംഘടനാ സെക്രട്ടറി. കാസർഗോഡ്, കണ്ണൂർ വയനാട് പ്രഭാരിയായി സംസ്ഥാന സെൽ കോ-ഓർഡിനേറ്റർ വി.കെ.സജീവനെയും സംഘടനാ സെക്രട്ടറിയായി എ.വി. ഷിജുവിനെയും നിയോഗിച്ചു.
Tags : BJPReorganization ShobhaSurendran Appointed NationalProgramInCharge Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash