എഫ്ബിഐ വലയിലാക്കിയ സാമ്പത്തിക കുറ്റവാളി മൻജീത് സിംഗ് ബേദി
ജലന്ധർ: അമേരിക്കയിൽ ആറ് ലക്ഷം ഡോളറിന്റെ സാമ്പത്തിക തട്ടിപ്പ് നടത്തി ഒളിവിൽ കഴിഞ്ഞിരുന്ന മൻജീത് സിംഗ് ബേദിയെ ജലന്ധർ പൊലിസ് അറസ്റ്റ് ചെയ്തു. യുഎസ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ തിരയുന്ന പ്രമുഖ കുറ്റവാളികളിലൊരാളാണ് ഇയാൾ.
2024 നും 2025 നും ഇടയിൽ യുഎസിൽ ഒരു കമ്പനിയുടെ പേരിൽ വ്യാജ രേഖകളും തട്ടിപ്പുകളും നടത്തി തുക തട്ടിയെടുക്കുകയായിരുന്നു ഇയാളുടെ രീതി. കേസിനെത്തുടർന്ന് പാസ്പോർട്ടും മറ്റ് രേഖകളും കൈമാറാൻ എഫ്ബിഐ നിർദേശം നൽകിയിരുന്നെങ്കിലും, അത് ലംഘിച്ച് ഇയാൾ ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് എഫ്ബിഐ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
2026 ഓഗസ്റ്റ് 16-ന് ജലന്ധർ സിറ്റി പൊലിസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത സാമ്പത്തിക തട്ടിപ്പ് കേസിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ വലയിലായത്. പ്രത്യേക അന്വേഷണ സംഘം നടത്തിയ നീക്കത്തിനൊടുവിൽ യാത്ര ചെയ്യവേയാണ് ബേദിയെ പൊലിസ് തടഞ്ഞുനിർത്തി അറസ്റ്റ് ചെയ്തത്. ഇയാളുടെ ഇന്ത്യയിലെ പ്രവർത്തനങ്ങളെക്കുറിച്ചും തട്ടിപ്പുകളുടെ കൂടുതൽ വിവരങ്ങളെക്കുറിച്ചും പൊലിസ് അന്വേഷണം തുടരുകയാണ്.
Tags : FBI Fraudster ManjithSinghBedi Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash