Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ManjithSinghBedi

ആ​റ് ല​ക്ഷം ഡോ​ള​ർ ത​ട്ടി​പ്പ്: എ​ഫ്ബി​ഐ തി​ര​യു​ന്ന കു​റ്റ​വാ​ളി ജ​ല​ന്ധ​റി​ൽ പി​ടി​യി​ൽ

ജ​ല​ന്ധ​ർ: അ​മേ​രി​ക്ക​യി​ൽ ആ​റ് ല​ക്ഷം ഡോ​ള​റി​ന്‍റെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ത്തി ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന മ​ൻ​ജീ​ത് സിം​ഗ് ബേ​ദി​യെ ജ​ല​ന്ധ​ർ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. യു​എ​സ് ഫെ​ഡ​റ​ൽ ബ്യൂ​റോ ഓ​ഫ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ തി​ര​യു​ന്ന പ്ര​മു​ഖ കു​റ്റ​വാ​ളി​ക​ളി​ലൊ​രാ​ളാ​ണ് ഇ​യാ​ൾ.

2024 നും 2025 ​നും ഇ​ട​യി​ൽ യു​എ​സി​ൽ ഒ​രു ക​മ്പ​നി​യു​ടെ പേ​രി​ൽ വ്യാ​ജ രേ​ഖ​ക​ളും ത​ട്ടി​പ്പു​ക​ളും ന​ട​ത്തി തു​ക ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു ഇ​യാ​ളു​ടെ രീ​തി. കേ​സി​നെ​ത്തു​ട​ർ​ന്ന് പാ​സ്‌​പോ​ർ​ട്ടും മ​റ്റ് രേ​ഖ​ക​ളും കൈ​മാ​റാ​ൻ എ​ഫ്ബി​ഐ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും, അ​ത് ലം​ഘി​ച്ച് ഇ​യാ​ൾ ഇ​ന്ത്യ​യി​ലേ​ക്ക് ക​ട​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ​ക്കു​റി​ച്ച് വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്ക് എ​ഫ്ബി​ഐ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

2026 ഓ​ഗ​സ്റ്റ് 16-ന് ​ജ​ല​ന്ധ​ർ സി​റ്റി പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ൾ വ​ല​യി​ലാ​യ​ത്. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ന​ട​ത്തി​യ നീ​ക്ക​ത്തി​നൊ​ടു​വി​ൽ യാ​ത്ര ചെ​യ്യ​വേ​യാ​ണ് ബേ​ദി​യെ പൊ​ലി​സ് ത​ട​ഞ്ഞു​നി​ർ​ത്തി അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളു​ടെ ഇ​ന്ത്യ​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും ത​ട്ടി​പ്പു​ക​ളു​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ളെ​ക്കു​റി​ച്ചും പൊ​ലി​സ് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

Latest News

Corehub Up