പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ നിർണായക നീക്കവുമായി അന്വേഷണ സംഘം. കേസിൽ പിഎസ്സിയിലെ രണ്ട് ഉദ്യോഗസ്ഥരെ പ്രതിചേർത്തു. അഡീഷണൽ സെക്രട്ടറി ആർ.ഹരി, ഡെപ്യൂട്ടി സെക്രട്ടറി പി.സതീഷ് എന്നിവർക്കെതിരെയാണ് അഴിമതി നിരോധന നിയമപ്രകാരം കേസെടുത്തത്.
അരുൺ പ്രതാപിന് ഒന്നാം റാങ്ക് ലഭിക്കാൻ ബോധപൂർവം മൂല്യനിർണയത്തിൽ പിഴവ് വരുത്തിയെന്നാണ് കണ്ടെത്തൽ. പരീക്ഷയുടെ ഓൺസ്ക്രീൻ മാർക്കിംഗ് ചുമതല സതീഷിനും മേൽനോട്ട ചുമതല ഹരിക്കുമായിരുന്നു. അരുൺ ചില ഉത്തരങ്ങൾ എഴുതിയിരുന്നില്ലെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. പരീക്ഷയുടെ മൂല്യനിർണയത്തിനിടെ ചില ചോദ്യങ്ങൾ പരിശോധിക്കാതെ വിട്ടതാണ് വിവാദത്തിനും പുനർമൂല്യനിർണയത്തിനും കാരണമായത്.
പിഎസ്സിയുടെ ആഭ്യന്തര വിജിലൻസ് അന്വേഷണത്തിലും ഉദ്യോഗസ്ഥരുടെ വീഴ്ച കണ്ടെത്തിയിരുന്നു. പട്ടികയിൽ ഒന്നാം റാങ്ക് നേടിയ ഉദ്യോഗാർഥി അഞ്ച് ചോദ്യങ്ങൾക്ക് ഉത്തരം എഴുതാതെ വിട്ടെന്നും നാല് ചോദ്യങ്ങൾക്ക് അപൂർണമായ ഉത്തരങ്ങളാണ് നൽകിയിരുന്നതെന്നും അന്വേഷണത്തിൽ വ്യക്തമായിരുന്നു.
Tags : ExamScam PlanningBoard ExamIrregularities Keralapsc Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash