Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ExamScam

ആ​സൂ​ത്ര​ണ ബോ​ർ​ഡ് പ​രീ​ക്ഷാ ക്ര​മ​ക്കേ​ട്; ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​രെ പ്ര​തി ചേ​ർ​ത്തു

തി​രു​വ​ന​ന്ത​പു​രം: ആ​സൂ​ത്ര​ണ ബോ​ർ​ഡ് പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി അ​ന്വേ​ഷ​ണ സം​ഘം. കേ​സി​ൽ പി​എ​സ്‌​സി​യി​ലെ ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​രെ പ്ര​തി​ചേ​ർ​ത്തു. അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി ആ​ർ.​ഹ​രി, ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി പി.​സ​തീ​ഷ് എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത​ത്.

അ​രു​ൺ പ്ര​താ​പി​ന് ഒ​ന്നാം റാ​ങ്ക് ല​ഭി​ക്കാ​ൻ ബോ​ധ​പൂ​ർ​വം മൂ​ല്യ​നി​ർ​ണ​യ​ത്തി​ൽ പി​ഴ​വ് വ​രു​ത്തി​യെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. പ​രീ​ക്ഷ​യു​ടെ ഓ​ൺ​സ്ക്രീ​ൻ മാ​ർ​ക്കിം​ഗ് ചു​മ​ത​ല സ​തീ​ഷി​നും മേ​ൽ​നോ​ട്ട ചു​മ​ത​ല ഹ​രി​ക്കു​മാ​യി​രു​ന്നു. അ​രു​ൺ ചി​ല ഉ​ത്ത​ര​ങ്ങ​ൾ എ​ഴു​തി​യി​രു​ന്നി​ല്ലെ​ന്നാ​ണ് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത്. പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ർ​ണ​യ​ത്തി​നി​ടെ ചി​ല ചോ​ദ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​തെ വി​ട്ട​താ​ണ് വി​വാ​ദ​ത്തി​നും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും കാ​ര​ണ​മാ​യ​ത്.

പി​എ​സ്‌​സി​യു​ടെ ആ​ഭ്യ​ന്ത​ര വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ലും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വീ​ഴ്ച ക​ണ്ടെ​ത്തി​യി​രു​ന്നു. പ​ട്ടി​ക​യി​ൽ ഒ​ന്നാം റാ​ങ്ക് നേ​ടി​യ ഉ​ദ്യോ​ഗാ​ർ​ഥി അ​ഞ്ച് ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​രം എ​ഴു​താ​തെ വി​ട്ടെ​ന്നും നാ​ല് ചോ​ദ്യ​ങ്ങ​ൾ​ക്ക് അ​പൂ​ർ​ണ​മാ​യ ഉ​ത്ത​ര​ങ്ങ​ളാ​ണ് ന​ൽ​കി​യി​രു​ന്ന​തെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി​രു​ന്നു.

 

Latest News

Corehub Up