x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ക്കി​സ്ഥാ​നെ​തി​രാ​യ യു​ദ്ധം ജ​യി​ച്ചു വ​ന്ന​തു​പോ​ലെ; ധ​ർ​മ്മേ​ന്ദ്ര പ്ര​ധാ​ന്‍റെ സ്വീ​ക​ര​ണ​ത്തെ പ​രി​ഹ​സി​ച്ച് ഗൊ​ഗോ​യ്

നാഷണൽ ഡെസ്ക്
Published: July 28, 2026 03:22 PM IST | Updated: July 28, 2026 03:22 PM IST

ഗൗ​ര​വ് ഗൊ​ഗോ​യ് എം​പി

ന്യൂ​ഡ​ൽ​ഹി: ധ​ർ​മേ​ന്ദ്ര പ്ര​ധാ​ന് ബി​ജെ​പി നേ​താ​ക്ക​ൾ പാ​ർ​ല​മെ​ന്‍റി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തെ പ​രി​ഹ​സി​ച്ച് കോ​ൺ​ഗ്ര​സ് എം​പി ഗൗ​ര​വ് ഗൊ​ഗോ​യ്. പാ​ക്കി​സ്ഥാ​നു​മാ​യു​ള്ള യു​ദ്ധം ജ​യി​ച്ച് തി​രി​ച്ചെ​ത്തി​യ വീ​ര​നാ​യ​ക​നെ വ​ര​വേ​റ്റ​തു​പോ​ലെ​യാ​ണ് ബി​ജെ​പി നേ​താ​ക്ക​ൾ ധ​ർ​മ്മേ​ന്ദ്ര പ്ര​ധാ​നെ സ്വീ​ക​രി​ച്ച​തെ​ന്ന് ഗൊ​ഗോ​യ് വി​മ​ർ​ശി​ച്ചു.

പ​രീ​ക്ഷാ പേ​പ്പ​ർ ചോ​ർ​ച്ച ത​ട​യു​ന്ന​തി​നാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന പു​തി​യ ഭേ​ദ​ഗ​തി​ക​ൾ വെ​റും ക​ണ്ണി​ൽ പൊ​ടി​യി​ട​ൽ മാ​ത്ര​മാ​ണെ​ന്നും ഗൗ​ര​വ് ഗൊ​ഗോ​യ് ആ​രോ​പി​ച്ചു. 2024 ൽ ​സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന നി​യ​മം ശ​ക്ത​മാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​മ്പോ​ൾ 2026ൽ ​ഇ​ത്ര വ​ലി​യ രീ​തി​യി​ൽ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച എ​ങ്ങ​നെ ഉ​ണ്ടാ​യെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

നീ​റ്റ് യു​ജി പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട 45 പേ​രി​ൽ 44 പേ​രും നി​ല​വി​ൽ ജാ​മ്യ​ത്തി​ൽ പു​റ​ത്തി​റ​ങ്ങി​യെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യ ഗൊ​ഗോ​യ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ വി​ശ്വാ​സ്യ​ത​യെ​യും ചോ​ദ്യം ചെ​യ്തു. 21 വി​ദ്യാ​ർ​ഥി​ക​ളു​ടെ മ​ര​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടും അ​ന്ന​ത്തെ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മ്മേ​ന്ദ്ര പ്ര​ധാ​ൻ തു​ട​ക്ക​ത്തി​ൽ ക്ര​മ​ക്കേ​ടു​ക​ൾ നി​ഷേ​ധി​ക്കാ​നാ​ണ് ശ്ര​മി​ച്ച​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

പ​രീ​ക്ഷാ ക്ര​മ​ക്കേ​ട് ത​ട​യ​ൽ ബി​ല്ലി​ലെ ഭേ​ദ​ഗ​തി​ക​ളെ​ക്കു​റി​ച്ചു​ള്ള ലോ​ക്‌​സ​ഭാ ച​ർ​ച്ച​ക​ൾ​ക്കി​ടെ​യാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ വി​മ​ർ​ശ​നം ശ​ക്ത​മാ​യ​ത്. പ​രീ​ക്ഷാ സം​വി​ധാ​ന​ത്തി​ന്‍റെ വി​ശ്വാ​സ്യ​ത ഉ​റ​പ്പാ​ക്കാ​ൻ കൂ​ടു​ത​ൽ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ വേ​ണ​മെ​ന്നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​വ​ശ്യം.

Tags : DharmendraPradhan GauravGogoi NEETUG ExamPaperLeak ExamScam

Recent News

Corehub Up