x
ad
Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ൻ കി ​ബാ​ത്ത് @12; ജ​ന​ങ്ങ​ളോ​ടൊ​പ്പ​മു​ള്ള യാ​ത്ര​യ്ക്ക് ന​ന്ദി പ​റ​ഞ്ഞ് മോ​ദി

നാഷണൽ ഡെസ്ക്
Published: October 25, 2026 01:43 PM IST | Updated: October 25, 2026 01:43 PM IST

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​

ന്യൂ​ഡ​ൽ​ഹി: സാ​ധാ​ര​ണ​ക്കാ​രു​ടെ ജീ​വി​ത​വും സേ​വ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും രാ​ജ്യ​ത്തി​ന് മു​ന്നി​ലെ​ത്തി​ച്ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ്ര​തി​മാ​സ റേ​ഡി​യോ പ​രി​പാ​ടി​യാ​യ മ​ൻ കി ​ബാ​ത്ത് 12 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി. സാ​ധാ​ര​ണ​ക്കാ​രു​ടെ ക​ഠി​നാ​ധ്വാ​ന​വും സേ​വ​ന​മ​നോ​ഭാ​വ​വും അ​ടു​ത്ത​റി​യാ​നും ആ​ദ​രി​ക്കാ​നും സ​ഹാ​യി​ച്ച ഈ ​യാ​ത്ര ത​നി​ക്ക് തീ​ർ​ഥാ​ട​ന​ത്തി​ന് തു​ല്യ​മാ​ണെ​ന്നും മോ​ദി പ​റ​ഞ്ഞു.

പ​രി​പാ​ടി​യു​ടെ 139-ാം പ​തി​പ്പി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 12 വ​ർ​ഷം മു​ൻ​പ് വി​ജ​യ​ദ​ശ​മി ദി​ന​ത്തി​ലാ​ണ് മ​ൻ കി ​ബാ​ത്ത് സം​പ്രേ​ഷ​ണം ആ​രം​ഭി​ച്ച​ത്. അ​ന്നു​മു​ത​ൽ ത​ട​സ​ങ്ങ​ളി​ല്ലാ​തെ തു​ട​രു​ന്ന യാ​ത്ര​യി​ൽ ത​നി​ക്കൊ​പ്പം സ​ഞ്ച​രി​ച്ച ശ്രോ​താ​ക്ക​ൾ​ക്ക് പ്ര​ധാ​ന​മ​ന്ത്രി ന​ന്ദി അ​റി​യി​ച്ചു. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള സാ​ധാ​ര​ണ​ക്കാ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നേ​ട്ട​ങ്ങ​ളും അ​ടു​ത്ത​റി​യാ​ൻ പ​രി​പാ​ടി സ​ഹാ​യി​ച്ചെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ദീ​പാ​വ​ലി അ​ടു​ത്തി​രി​ക്കെ പ​രി​സ​ര​ങ്ങ​ൾ ശു​ചി​യാ​യി സൂ​ക്ഷി​ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു. പ്ര​കൃ​തി​യെ സം​ര​ക്ഷി​ക്കു​ന്ന​തും ജ​ല​സ്രോ​ത​സു​ക​ൾ വൃ​ത്തി​യാ​യി നി​ല​നി​ർ​ത്തു​ന്ന​തും പൂ​ർ​വി​ക​ർ കൈ​മാ​റി​യ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. ഉ​ത്ത​രാ​ഖ​ണ്ഡി​ലെ തെ​ഹ്‌​രി ഗ​ഢ്‌​വാ​ളി​ൽ നാ​ട്ടു​കാ​ർ ഒ​ത്തൊ​രു​മി​ച്ച് ഗം​ഗ​യു​ടെ പോ​ഷ​ക​ന​ദി​യാ​യ ഹേ​വ്‌​ലി ന​ദി​യെ പു​ന​രു​ജീ​വി​പ്പി​ച്ച ജ​ന​കീ​യ കൂ​ട്ടാ​യ്മ​യെ​യും മോ​ദി പ്ര​ശം​സി​ച്ചു.

Tags : MannKiBaat, MannKiBaat NarendraModi RadioProgramme Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up