x
ad
Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വ​കാ​ര്യ വാ​ഹ​നം ഔ​ദ്യോ​ഗി​ക​മാ​ക്കാം; അ​ഞ്ച് മ​ന്ത്രി​മാ​ർ​ക്ക് അ​നു​മ​തി ന​ൽ​കി

വെബ് ഡെസ്ക്
Published: October 25, 2026 02:31 PM IST | Updated: October 25, 2026 02:31 PM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ ഔ​ദ്യോ​ഗി​ക വാ​ഹ​ന​ങ്ങ​ളാ​യി ഉ​പ​യോ​ഗി​ക്കാ​ൻ അ​ഞ്ച് മ​ന്ത്രി​മാ​ർ​ക്ക് പൊ​തു​ഭ​ര​ണ വ​കു​പ്പ് അ​നു​മ​തി ന​ൽ​കി. വ്യ​വ​സാ​യ മ​ന്ത്രി​പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്ക് മൂ​ന്ന് സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ൽ ഔ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ന്‍റെ ന​മ്പ​ർ പ്ലേ​റ്റ് പ​തി​ച്ച് ഉ​പ​യോ​ഗി​ക്കാ​നാ​ണ് അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

കു​ഞ്ഞാ​ലി​ക്കു​ട്ടി​യെ കൂ​ടാ​തെ മ​ന്ത്രി​മാ​രാ​യ ര​മേ​ശ് ചെ​ന്നി​ത്ത​ല, പി.​കെ. ബ​ഷീ​ർ, കെ.​എം.​ഷാ​ജി, വി.​ഇ. അ​ബ്ദു​ൽ ഗ​ഫൂ​ർ എ​ന്നി​വ​രു​ടെ അ​പേ​ക്ഷ​ക​ളും സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട്. വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ല​ഭി​ച്ച ചോ​ദ്യ​ത്തി​നു​ള്ള മ​റു​പ​ടി​യി​ലാ​ണ് പൊ​തു​ഭ​ര​ണ വ​കു​പ്പ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ൽ ഔ​ദ്യോ​ഗി​ക ന​മ്പ​ർ പ്ലേ​റ്റ് ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​മ​തി​യു​ണ്ടെ​ങ്കി​ലും വാ​ഹ​ന​ങ്ങ​ളു​ടെ ഇ​ന്ധ​ന​ച്ചെ​ല​വ്, അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റു ചെ​ല​വു​ക​ൾ എ​ന്നി​വ സ​ർ​ക്കാ​ർ വ​ഹി​ക്കി​ല്ല. മ​ന്ത്രി യാ​ത്ര ചെ​യ്യു​മ്പോ​ൾ മാ​ത്ര​മേ സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ൽ ഔ​ദ്യോ​ഗി​ക ന​മ്പ​ർ പ്ലേ​റ്റ് സ്ഥാ​പി​ക്കാ​ൻ പാ​ടു​ള്ളൂ​വെ​ന്നും ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

മ​ന്ത്രി കെ.​എം.​ഷാ​ജി സ്വ​കാ​ര്യ​വാ​ഹ​നം ഔ​ദ്യോ​ഗി​ക​വാ​ഹ​ന​മാ​യി ഉ​പ​യോ​ഗി​ച്ച​തു വി​വാ​ദ​മാ​യി​രു​ന്നു. ആ ​സ​മ​യ​ത്ത് അ​ദ്ദേ​ഹം സ്വ​കാ​ര്യ​വാ​ഹ​ന​ത്തി​ൽ ന​മ്പ​ർ​പ്ലേ​റ്റ് പ​തി​ക്കാ​നു​ള്ള അ​നു​മ​തി വാ​ങ്ങി​യി​രു​ന്നി​ല്ല. പി​ന്നീ​ട് ഷാ​ജി​യു​ടെ അ​പേ​ക്ഷ​യി​ൽ തീ​രു​മാ​ന​മെ​ടു​ത്തെ​ന്നു പൊ​തു​ഭ​ര​ണ​വ​കു​പ്പ് വ്യ​ക്ത​മാ​ക്കി.

പൊ​തു​ഭ​ര​ണ വ​കു​പ്പി​ൽ നി​ന്ന് മു​ൻ​കൂ​ർ അ​നു​മ​തി വാ​ങ്ങാ​തെ​യാ​ണ് ഷാ​ജി സ്വ​കാ​ര്യ കാ​റി​ൽ ഔ​ദ്യോ​ഗി​ക ബോ​ർ​ഡ് വെ​ച്ച് യാ​ത്ര ചെ​യ്തി​രു​ന്ന​ത്. വി​വാ​ദ​മാ​യ​തി​നെ തു​ട​ർ​ന്ന് ആ ​വാ​ഹ​നം സു​ഹൃ​ത്തി​ന് തി​രി​കെ ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു.

Tags : Private Vehicles Official Vehicles Kerala Ministers Government Approval Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up