x
ad
Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്രൂ അംഗത്തിന് അസ്വസ്ഥത: ദോഹ-ബംഗളൂരു ഇൻഡിഗോ വിമാനം മസ്‌കറ്റിൽ ഇറക്കി

വെബ് ഡെസ്ക്
Published: September 5, 2026 11:10 AM IST | Updated: September 5, 2026 11:10 AM IST

പ്രതീകാത്മക ചിത്രം

മസ്‌കറ്റ്: ദോഹയിൽനിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിലെ ക്രൂ അംഗത്തിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് വിമാനം മസ്‌കറ്റ് രാജ്യാന്തര വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തു.

യാത്രയ്ക്കിടെ ജീവനക്കാരന്‍റെ ആരോഗ്യം വഷളായതോടെയാണ് പൈലറ്റ് അടിയന്തര ലാൻഡിംഗിന് അനുമതി തേടിയത്. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തയുടൻ രോഗബാധിതനായ ജീവനക്കാരനെ വിദഗ്ധ പരിശോധനകൾക്കായി മാറ്റുകയും ആവശ്യമായ അടിയന്തര വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്തു.

ലാൻഡിംഗിനെ തുടർന്ന് യാത്രക്കാരുടെ തുടർയാത്ര മുടങ്ങാതിരിക്കാൻ ഇൻഡിഗോ ഉടനടി ഇടപെടുകയും പകരം വിമാനവും പുതിയ ക്രൂ അംഗങ്ങളെയും മസ്‌കറ്റിൽ ഏർപ്പെടുത്തുകയും ചെയ്തു.

അപ്രതീക്ഷിതമായുണ്ടായ ഈ അടിയന്തര ലാൻഡിംഗിനെ തുടർന്ന് യാത്രക്കാർ ഉണ്ടായ അസൗകര്യത്തിൽ ഇൻഡിഗോ അധികൃതർ ഔദ്യോഗികമായി ക്ഷമാപണം നടത്തി.

Tags : CrewMember Doha-Bengaluru IndiGo Flight Muscat Deepika DeepikaNewspaper BreakingNews NewsUpdate Headlines

Recent News

Corehub Up