x
ad
Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നഗ്നനാക്കി മര്‍ദനം, ജനനേന്ദ്രിയത്തില്‍ ബൂട്ടിട്ട് തൊഴിച്ചു; കാലടി പൊലിസിനെതിരെ പരാതിയുമായി യുവാവ്

സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ൻ
Published: September 5, 2026 03:46 PM IST | Updated: September 5, 2026 03:46 PM IST

പ്രതീകാത്മക ചിത്രം

കൊച്ചി: കാലടി പൊലിസിനെതിരെ പരാതിയുമായി യുവാവ്. കാലടി പൊലിസ് ക്രൂരമായി മര്‍ദിച്ചുവെന്ന് ആരോപിച്ച് ശ്രീമൂലനഗരം സ്വദേശി സുജിത്ത് ജയന്‍ (32) എസ്പിക്ക് പരാതി നല്‍കി. സെപ്റ്റംബര്‍ രണ്ടിന് ആണ് പരാതിക്ക് അടിസ്ഥാനമായ സംഭവം. ബുധനാഴ്ച ഉച്ചയ്ക്ക് 12.30ന് സ്റ്റേഷനിലെത്തിച്ച് രാത്രി വരെ ക്രൂരമായി മര്‍ദിച്ചുവെന്നാണ് ആരോപണം.

കാലടി പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ നിസാര്‍, ധനേഷ്, അജ്മല്‍, രഞ്ജിത്ത് എന്നി ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് പരാതി. നഗ്നനാക്കി മര്‍ദിച്ചു, ജനനേന്ദ്രിയത്തില്‍ ബൂട്ടിട്ട് മര്‍ദിച്ചു, ഇന്‍റര്‍ലോക് കട്ട കൊണ്ട് മുതുകില്‍ ഇടിച്ചു എന്നതടക്കം ഗുരുതരമായ ആരോപണങ്ങളും പരാതിയിലുണ്ട്.

സുഹൃത്തുക്കള്‍ ക്രിമിനല്‍ കേസില്‍പ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞ് ബുധനാഴ്ച ശ്രീമൂലനഗറിലെ വീട്ടില്‍ നിന്നാണ് സുജിത്തിനെ പൊലിസ് പിടിച്ചു കൊണ്ടുപോയത്. എന്നാല്‍ സ്റ്റേഷനില്‍ എത്തിയശേഷം ഇതിനെ കുറിച്ച് ഒന്നും ചോദിച്ചില്ല. പേരും ജാതിയും മാത്രം ചോദിച്ച് അത് രേഖപ്പെടുത്തുക മാത്രമാണ് ചെയ്തത്. പിന്നാലെയാണ് ക്രൂര മര്‍ദനമുണ്ടായത്.

എയര്‍പോര്‍ട്ട് ടാക്‌സി ഡ്രൈവറാണ് സുജിത്ത്. അന്‍വര്‍ സാദത്ത് എംഎല്‍എ അടക്കം ഇടപെട്ടതിനെ തുടര്‍ന്നാണ് സുജിത്തിനെ സ്റ്റേഷനില്‍ നിന്ന് മോചിപ്പിക്കുന്നത്. സ്റ്റേഷനില്‍ നിന്ന് വിട്ടയച്ചശേഷം സുജിത്ത് കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടുകയായിരുന്നു.

Tags : Police Beaten Complaint Deepika DeepikaNewspaper BreakingNews NewsUpdate Headlines

Recent News

Corehub Up