പ്രതീകാത്മക ചിത്രം
മുംബൈ: ഇന്ത്യൻ ഐടി ഓഹരി വിപണി ശക്തമായ തിരിച്ചുവരവിലേക്ക്. ഐടി ഓഹരികൾ ഒക്ടോബറിൽ ഏകദേശം 3.87 ലക്ഷം കോടി രൂപയുടെ വിപണി മൂല്യം തിരിച്ചുപിടിച്ചു.
അതേസമയം, സെപ്റ്റംബർ പാദത്തിൽ വിദേശ നിക്ഷേപകർ 6463 കോടി രൂപയുടെ നിക്ഷേപവുമായി തിരിച്ചെത്തിയിട്ടുണ്ട്. ഈ സാഹചര്യം, ഏറെക്കാലമായി കാത്തിരിക്കുന്ന ഐടി മേഖലയുടെ തിരിച്ചുവരവ് ശരിക്കും ആരംഭിച്ചിട്ടുണ്ടോ അതോഅടുത്തവർഷവും ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുമെന്ന ആശങ്കയ്ക്കിടയിലെ വെറുമൊരു വിലവർധന മാത്രമാണോ എന്ന് ചിന്തിക്കാൻ നിക്ഷേപകരെ പ്രേരിപ്പിക്കുന്നു.
ലാർജ് കാപ് ഐടി കന്പനികളിൽ ഈ മുന്നേറ്റം വ്യക്തമായി കാണാം. ഈ മാസം ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് ടിസിഎസിന്റെ ഓഹരികളാണ്. അവ 23 % ഉയർന്നു. ടെക് മഹീന്ദ്ര 20 %, എംഫസിസി 19 %, വിപ്രോ 19 %, ഇൻഫോസിസ് 17 %, എച്ച്സിഎൽ ടെക്നോളജീസ് 16 % എന്നിങ്ങനെയും നേട്ടമുണ്ടാക്കി.
നിഫ്റ്റി ഐടി ഓഹരികളുടെ മൊത്തം വിപണിമൂല്യം 25.88 ലക്ഷം കോടി രൂപയിൽനിന്ന് 22.01 ലക്ഷം കോടിയായി ഉയർന്നു. 3.87 ലക്ഷം കോടി രൂപയുടെ വർധനയാണുണ്ടായത്. എന്നാൽ, ഇതിൽനിന്ന് വ്യത്യസ്തമായി ഒറാക്കിൾ ഫിനാൻഷ്യൽ സർവീസസ് സേഫ്റ്റ്വേറിന്റെ മൂല്യം ഏകദേശം അഞ്ചു ശതമാനം കുറഞ്ഞു.
വിദേശ നിക്ഷേപകരെ ആകർഷിക്കുന്നു
ഐടി മേഖലയിലുണ്ടായിരിക്കുന്ന ഈ മാറ്റം വിദേശ നിക്ഷേപരെയും ആകർഷിച്ചു. നാഷണൽ സെക്യൂരിറ്റിസ് ഡെപ്പോസിറ്ററി ലിമിറ്റിഡിന്റെ (എൻഎസ്ഡിഎൽ) കണക്കുകൾ പ്രകാരം വിദേശ നിക്ഷേപകർ മൂന്നാം പാദത്തിൽ 6463 കോടി രൂപയുടെ ഐടി ഓഹരികൾ വാങ്ങി. ജൂണിൽ 8.85 %ആയിരുന്ന വിപ്രോയിലെ വിദേശ പങ്കാളിത്തം സെപ്റ്റംബറിൽ 9.46 % ആയി ഉയർന്നു. അതേസമയം, ഇൻഫോസിസിലെ എഫ്ഐഐ പങ്കാളിത്തം 27.09 ശതമാനത്തിൽനിന്ന് 27.44 ശതമാനമായി വർധിച്ചു.
ഒറാക്കിൾ ഫിനാൻഷ്യൽ സർവീസസിലെ വിദേശ പങ്കാളിത്തം 173 ബേസിസ് പോയിന്റ് ഉയർന്ന് 11.43 ശതമാനമായി. പെർസിസ്റ്റന്റ് സിസ്റ്റംസിലെ എഫ്ഐഐ പങ്കാളിത്തത്തിൽ വലിയ മാറ്റമുണ്ടായില്ല. എന്നാൽ, ടിസിഎസ്, എംഫസിസ് എന്നിവയിൽ നേരിയ കുറവു രേഖപ്പെടുത്തി.
2026ന്റെ ആദ്യ രണ്ടു മാസങ്ങളിൽ ഏകദേശം 20 % ഇടിവ് നേരിട്ടതിനു ശേഷം ഒക്ടോബറിൽ നിഫ്റ്റി ഐടി സൂചിക ഏകദേശം 17 % ഉയർന്നു. ഫെബ്രുവരിക്കുശേഷമുള്ള കണക്കെടുത്താൽ, ഈ സൂചിക നിഫ്റ്റി 50നേക്കാൾ 12 ശതമാനത്തോളം മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചു. ഈ മുൻതൂക്കത്തിൽ ഭൂരിഭാഗവും ഒക്ടോബർ മാസത്തിലാണ് ഉണ്ടായിട്ടുള്ളത്.
Tags : ShareMarket Nifty BSE NSE Business