Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ShareMarket

ഐ​ടി ഓ​ഹ​രി​ക​ൾ തി​രി​ച്ചു​വ​ര​വി​ൽ?

മും​​ബൈ: ഇ​​ന്ത്യ​​ൻ ഐ​​ടി ഓ​​ഹ​​രി വി​​പ​​ണി ശ​​ക്ത​​മാ​​യ തി​​രി​​ച്ചു​​വ​​ര​​വി​​ലേ​​ക്ക്. ഐ​​ടി ഓ​​ഹ​​രി​​ക​​ൾ ഒ​​ക്‌ടോബ​​റി​​ൽ ഏ​​ക​​ദേ​​ശം 3.87 ല​​ക്ഷം കോ​​ടി രൂ​​പ​​യു​​ടെ വി​​പ​​ണി മൂ​​ല്യം തി​​രി​​ച്ചു​​പി​​ടി​​ച്ചു.

അ​​തേ​​സ​​മ​​യം, സെ​​പ്റ്റം​​ബ​​ർ പാ​​ദ​​ത്തി​​ൽ വി​​ദേ​​ശ നി​​ക്ഷേ​​പ​​ക​​ർ 6463 കോ​​ടി രൂ​​പ​​യു​​ടെ നി​​ക്ഷേ​​പ​​വു​​മാ​​യി തി​​രി​​ച്ചെ​​ത്തി​​യി​​ട്ടു​​ണ്ട്. ഈ ​​സാ​​ഹ​​ച​​ര്യം, ഏ​​റെ​​ക്കാ​​ല​​മാ​​യി കാ​​ത്തി​​രി​​ക്കു​​ന്ന ഐ​​ടി മേ​​ഖ​​ല​​യു​​ടെ തി​​രി​​ച്ചു​​വ​​ര​​വ് ശ​​രി​​ക്കും ആ​​രം​​ഭി​​ച്ചി​​ട്ടു​​ണ്ടോ അ​​തോഅ​​ടു​​ത്ത​​വർഷ​​വും ബു​​ദ്ധി​​മു​​ട്ടു​​ക​​ൾ നേ​​രി​​ടേ​​ണ്ടി​​വ​​രു​​മെ​​ന്ന ആ​​ശ​​ങ്ക​​യ്ക്കി​​ട​​യി​​ലെ വെ​​റു​​മൊ​​രു വി​​ല​​വ​​ർ​​ധ​​ന മാ​​ത്ര​​മാ​​ണോ എ​​ന്ന് ചി​​ന്തി​​ക്കാ​​ൻ നി​​ക്ഷേ​​പ​​ക​​രെ പ്രേ​​രി​​പ്പി​​ക്കു​​ന്നു.

ലാ​​ർ​​ജ് കാ​​പ് ഐ​​ടി ക​​ന്പ​​നി​​ക​​ളി​​ൽ ഈ ​​മു​​ന്നേ​​റ്റം വ്യ​​ക്ത​​മാ​​യി കാ​​ണാം. ഈ ​​മാ​​സം ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ നേ​​ട്ട​​മു​​ണ്ടാ​​ക്കി​​യ​​ത് ടി​​സി​​എ​​സി​​ന്‍റെ ഓ​​ഹ​​രി​​ക​​ളാ​​ണ്. അ​​വ 23 % ഉ​​യ​​ർ​​ന്നു. ടെ​​ക് മ​​ഹീ​​ന്ദ്ര 20 %, എം​​ഫ​​സി​​സി 19 %, വി​​പ്രോ 19 %, ഇ​​ൻ​​ഫോ​​സി​​സ് 17 %, എ​​ച്ച്സി​​എ​​ൽ ടെ​​ക്നോ​​ള​​ജീ​​സ് 16 % എ​​ന്നി​​ങ്ങ​​നെ​​യും നേ​​ട്ട​​മു​​ണ്ടാ​​ക്കി.

നി​​ഫ്റ്റി ഐ​​ടി ഓ​​ഹ​​രി​​ക​​ളു​​ടെ മൊ​​ത്തം വി​​പ​​ണിമൂ​​ല്യം 25.88 ല​​ക്ഷം കോ​​ടി രൂ​​പ​​യി​​ൽ​​നി​​ന്ന് 22.01 ല​​ക്ഷം കോ​​ടി​​യാ​​യി ഉ​​യ​​ർ​​ന്നു. 3.87 ല​​ക്ഷം കോ​​ടി രൂ​​പ​​യു​​ടെ വ​​ർ​​ധ​​ന​​യാ​​ണു​​ണ്ടാ​​യ​​ത്. എ​​ന്നാ​​ൽ, ഇ​​തി​​ൽ​​നി​​ന്ന് വ്യ​​ത്യ​​സ്ത​​മാ​​യി ഒ​​റാ​​ക്കി​​ൾ ഫി​​നാ​​ൻ​​ഷ്യ​​ൽ സ​​ർ​​വീ​​സ​​സ് സേ​​ഫ്റ്റ്‌വേ​​റി​​ന്‍റെ മൂ​​ല്യം ഏ​​ക​​ദേ​​ശം അ​​ഞ്ചു ശ​​ത​​മാ​​നം കു​​റ​​ഞ്ഞു.

വിദേശ നിക്ഷേപകരെ ആകർഷിക്കുന്നു

ഐ​​ടി മേ​​ഖ​​ല​​യി​​ലു​​ണ്ടാ​​യി​​രി​​ക്കു​​ന്ന ഈ ​​മാ​​റ്റം വി​​ദേ​​ശ നി​​ക്ഷേ​​പ​​രെ​​യും ആ​​ക​​ർ​​ഷി​​ച്ചു. നാ​​ഷ​​ണ​​ൽ സെ​​ക്യൂ​​രി​​റ്റി​​സ് ഡെ​​പ്പോ​​സി​​റ്റ​​റി ലി​​മി​​റ്റി​​ഡി​​ന്‍റെ (എ​​ൻ​​എ​​സ്ഡി​​എ​​ൽ) ക​​ണ​​ക്കു​​ക​​ൾ പ്ര​​കാ​​രം വി​​ദേ​​ശ നി​​ക്ഷേ​​പ​​ക​​ർ മൂ​​ന്നാം പാ​​ദ​​ത്തി​​ൽ 6463 കോ​​ടി രൂ​​പ​​യു​​ടെ ഐ​​ടി ഓ​​ഹ​​രി​​ക​​ൾ വാ​​ങ്ങി. ജൂ​​ണി​​ൽ 8.85 %ആ​​യി​​രു​​ന്ന വി​​പ്രോ​​യി​​ലെ വി​​ദേ​​ശ പ​​ങ്കാ​​ളി​​ത്തം സെ​​പ്റ്റം​​ബ​​റി​​ൽ 9.46 % ആ​​യി ഉ​​യ​​ർ​​ന്നു. അ​​തേ​​സ​​മ​​യം, ഇ​​ൻ​​ഫോ​​സി​​സി​​ലെ എ​​ഫ്ഐ​​ഐ പ​​ങ്കാ​​ളി​​ത്തം 27.09 ശ​​ത​​മാ​​ന​​ത്തി​​ൽ​​നി​​ന്ന് 27.44 ശ​​ത​​മാ​​ന​​മാ​​യി വ​​ർ​​ധി​​ച്ചു.

ഒ​​റാ​​ക്കി​​ൾ ഫി​​നാ​​ൻ​​ഷ്യ​​ൽ സ​​ർ​​വീ​​സ​​സി​​ലെ വി​​ദേ​​ശ പ​​ങ്കാ​​ളി​​ത്തം 173 ബേ​​സി​​സ് പോ​​യി​​ന്‍റ് ഉ​​യ​​ർ​​ന്ന് 11.43 ശ​​ത​​മാ​​ന​​മാ​​യി. പെ​​ർ​​സി​​സ്റ്റ​​ന്‍റ് സി​​സ്റ്റം​​സി​​ലെ എ​​ഫ്ഐ​​ഐ പ​​ങ്കാ​​ളി​​ത്ത​​ത്തി​​ൽ വ​​ലി​​യ മാ​​റ്റ​​മു​​ണ്ടാ​​യി​​ല്ല. എ​​ന്നാ​​ൽ, ടി​​സി​​എ​​സ്, എം​​ഫ​​സി​​സ് എ​​ന്നി​​വ​​യി​​ൽ നേ​​രി​​യ കു​​റ​​വു രേ​​ഖ​​പ്പെ​​ടു​​ത്തി.

2026ന്‍റെ ആ​​ദ്യ ര​​ണ്ടു മാ​​സ​​ങ്ങ​​ളി​​ൽ ഏ​​ക​​ദേ​​ശം 20 % ഇ​​ടി​​വ് നേ​​രി​​ട്ട​​തി​​നു ശേ​​ഷം ഒ​​ക്ടോ​​ബ​​റി​​ൽ നി​​ഫ്റ്റി ഐ​​ടി സൂ​​ചി​​ക ഏ​​ക​​ദേ​​ശം 17 % ഉ​​യ​​ർ​​ന്നു. ഫെ​​ബ്രു​​വ​​രി​​ക്കു​​ശേ​​ഷ​​മു​​ള്ള ക​​ണ​​ക്കെ​​ടു​​ത്താ​​ൽ, ഈ ​​സൂ​​ചി​​ക നി​​ഫ്റ്റി 50നേ​​ക്കാ​​ൾ 12 ശ​​ത​​മാ​​ന​​ത്തോ​​ളം മെ​​ച്ച​​പ്പെ​​ട്ട പ്ര​​ക​​ട​​നം കാ​​ഴ്ച​​വ​​ച്ചു. ഈ ​​മു​​ൻ​​തൂ​​ക്ക​​ത്തി​​ൽ ഭൂ​​രി​​ഭാ​​ഗ​​വും ഒ​​ക്‌ടോബ​​ർ മാ​​സ​​ത്തി​​ലാ​​ണ് ഉ​​ണ്ടാ​​യി​​ട്ടു​​ള്ള​​ത്.

Business

നഷ്ടം തുടർന്ന് വിപണി

ലോ​ക വി​പ​ണി​യി​ൽ ക്രൂ​ഡ്‌ ഓ​യി​ൽ ക​ത്തി​ക്ക​യ​റി​യ​തോ​ടെ ഇ​ന്ത്യ​ൻ ഓ​ഹ​രി ഇ​ൻ​ഡ​ക്‌​സു​ക​ൾ തു​ട​ർ​ച്ച​യാ​യ അ​ഞ്ചാം വാ​ര​വും ന​ഷ്‌​ട​ത്തി​ൽ. ഈ ​കാ​ല​യ​ള​വി​ൽ മു​ൻ​നി​ര സൂ​ചി​ക​ക​ൾ​ക്ക്‌ അ​ഞ്ച്‌ ശ​ത​മാ​നം ത​ക​ർ​ച്ച സം​ഭ​വി​ച്ചു.

പ്ര​തി​കൂ​ല സാ​ഹ​ച​ര്യം മു​ൻ​നി​ർ​ത്തി വി​ദേ​ശ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ വി​ല്പ​ന​യ്‌​ക്കു തി​ടു​ക്കം കാ​ട്ടി​യ​ത്‌ ഓ​ഹ​രി വി​ല​ക​ളെ മാ​ത്ര​മ​ല്ല, രൂ​പ​യു​ടെ മൂ​ല്യ​ത്ത​ക​ർ​ച്ച​യ്‌​ക്കും കാ​ര​ണ​മാ​യി. സെ​ൻ​സെ​ക്‌​സ്‌ 1485 പോ​യി​ന്‍റും നി​ഫ്‌​റ്റി സൂ​ചി​ക 480 പോ​യി​ന്‍റും ഇ​ടി​ഞ്ഞു. പി​ന്നി​ട്ട അ​ഞ്ചാ​ഴ്‌​ച​ക​ളി​ൽ ഇ​വ യ​ഥാ​ക്ര​മം 2979 പോ​യി​ന്‍റും 948 പോ​യി​ന്‍റും താ​ഴ്‌​ന്നു.

ബ്രി​ക്‌​സ്‌ രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള വ്യാ​പാ​ര​ത്തി​ൽ ദേ​ശീ​യ ക​റ​ൻ​സി​ക​ളു​ടെ ഉ​പ​യോ​ഗം വ​ർ​ധി​പ്പി​ക്കാ​നു​ള്ള നീ​ക്കം ഇ​ന്ത്യ​ൻ രൂ​പ​യ്‌​ക്ക്‌ ശ​ക്തി​പ​ക​രു​ന്ന പ്ര​ധാ​ന ഘ​ട​ക​മാ​ണ്. ഡോ​ള​റി​നെ ആ​ശ്ര​യി​ക്കാ​തെ ഇ​ട​പാ​ടു​ക​ൾ ദീ​ർ​ഘ​കാ​ല​യ​ള​വി​ലേ​ക്കു വീ​ക്ഷി​ക്കു​മ്പോ​ൾ അ​നു​കൂ​ല​മാ​ണ്. നി​ല​വി​ൽ ക്രൂ​ഡ്‌ ഓ​യി​ൽ നൂ​റ്‌ ഡോ​ള​റി​നു മു​ക​ളി​ലാ​ണു സ​ഞ്ച​രി​ക്കു​ന്ന​ത്‌.

അ​ടി​ക്ക​ടി​യു​ള്ള കേ​ന്ദ്ര​ബാ​ങ്ക്‌ ഇ​ട​പെ​ട​ലു​ക​ൾ ഒ​ഴി​വാ​ക്കാ​നാ​കു​മെ​ന്ന​തി​ലു​പ​രി രൂ​പ​യു​ടെ മൂ​ല്യ​ത്തി​ലെ വ​ൻ ചാ​ഞ്ചാ​ട്ട​ങ്ങ​ളെ​യും നി​യ​ന്ത്രി​ക്കാ​നാ​കും. ഭാ​വി​യി​ൽ ബ്രി​ക്‌​സ്‌ പേ​മെ​ന്‍റ് സം​വി​ധാ​നം വി​ക​സി​ച്ചാ​ൽ ആ ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഫ​ണ്ടു​ക​ൾ​ക്ക്‌ പ​ര​സ്‌​പ​രം ഡോ​ള​റി​നെ ഒ​ഴി​വാ​ക്കി സ്വ​ന്തം നാ​ണ​യ​ത്തി​ൽ ഓ​ഹ​രി വ്യാ​പാ​ര​ത്തി​നും വ​ഴി തെ​ളി​യും. എ​ന്നാ​ൽ, ഇ​തി​നു മൂ​ന്നോ നാ​ലോ വ​ർ​ഷം വേ​ണ്ടി​വ​രും. അ​തി​നു മു​ന്നോ​ടി​യാ​യി ഇ​ന്ത്യ​ൻ ഓ​ഹ​രി​വി​പ​ണി​യി​ൽ വി​ദേ​ശ നി​ക്ഷേ​പ​ക​ർ​ക്കു​ള്ള നി​യ​മ​പ​ര​മാ​യ സം​വി​ധാ​ന​ങ്ങ​ളി​ൽ ഭേ​ദ​ഗ​തി​ക​ൾ വ​രു​ത്തേ​ണ്ട​താ​യി വ​രും. സെ​ക്യൂ​രി​റ്റീ​സ്‌ എ​ക്‌​സ്‌​ചേ​ഞ്ച്‌ ബോ​ർ​ഡ്‌ ഓ​ഫ്‌ ഇ​ന്ത്യ നി​ല​വി​ൽ വി​ദേ​ശ പോ​ർ​ട്ട്‌​ഫോ​ളി​യോ നി​ക്ഷേ​പ​ത്തി​നു പ്ര​ത്യേ​ക സം​വി​ധാ​ന​മാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്‌.

ആ​ഗോ​ള ക്രൂ​ഡ്‌ ഓ​യി​ൽ വി​ല ബാ​ര​ലി​ന് 100 ഡോ​ള​ർ ക​ട​ന്നു. ബ്രെ​ന്‍റ് ക്രൂ​ഡ്‌ ഓ​യി​ൽ നാ​ല്‌ മാ​സ​ത്തെ ഉ​യ​ർ​ന്ന നി​ര​ക്കാ​യ 110 ഡോ​ള​ർ ദ​ർ​ശി​ച്ച​ശേ​ഷം വാ​രാ​ന്ത്യം 104.60 ഡോ​ള​റി​ലാ​ണ്. 101 ഡോ​ള​റി​ലെ പ്ര​തി​രോ​ധം ഭേ​ദി​ച്ച​തി​നാ​ൽ എ​ണ്ണ അ​വ​ധി​ക​ൾ പു​തി​യ ഉ​ണ​ർ​വി​നു ശ്ര​മി​ക്കാം. അ​താ​യ​ത്‌ സാ​ങ്കേ​തി​ക​മാ​യി 115–118 ഡോ​ള​ർ റേ​ഞ്ചി​ലേ​ക്ക്‌ ഹ്ര​സ്വ​കാ​ല​യ​ള​വി​ൽ ക്രൂ​ഡ്‌ സ​ഞ്ച​രി​ക്കാം. ഈ ​വാ​രം 99 ഡോ​ള​റി​ലേ​ക്കു താ​ഴ്‌​ന്നാ​ൽ ഫ​ണ്ടു​ക​ളു​ടെ വാ​ങ്ങ​ൽതാ​ത്​പ​ര്യം ഇ​ര​ട്ടി​ക്കാം. ഓ​ഗ​സ്റ്റ്‌ അ​വ​സാ​നം ബാ​ര​ലി​ന് 88 ഡോ​ള​റി​ൽ നീ​ങ്ങി​യ എ​ണ്ണ​വി​ല ചു​രു​ങ്ങി​യ ദി​വ​സ​ങ്ങ​ളി​ൽ ഏ​ക​ദേ​ശം 22 ശ​ത​മാ​നം മു​ന്നേ​റി.

98–100 ഡോ​ള​ർ മേ​ഖ​ല​യി​ൽ തി​രു​ത്ത​ൽ ഉ​ണ്ടാ​യാ​ൽ അ​ത് അ​ടു​ത്ത വാ​ങ്ങ​ലി​ന് അ​വ​സ​ര​മാ​ക്കാം. എ​ന്നാ​ൽ, 110 ഡോ​ള​ർ മ​റി​ക​ട​ന്നാ​ൽ 115ലേ​ക്കു​ള്ള അ​ടു​ത്ത കു​തി​പ്പി​നു വേ​ഗ​ത കൂ​ടും. ജൂ​ൺ മ​ധ്യം എ​ണ്ണ​വി​ല 68 ഡോ​ള​റാ​യി​രു​ന്നു. മൂ​ന്നു മാ​സ​ങ്ങ​ളി​ൽ 40 ഡോ​ള​ർ വ​ർ​ധ​ന. സൗ​ദി​യി​ൽ​നി​ന്നും ചെ​ങ്ക​ട​ൽ വ​ഴി​യു​ള്ള എ​ണ്ണനീ​ക്ക​ത്തി​നാ​യു​ള്ള പൈ​പ്പ്‌​ലൈ​ൻ ക​ഴി​ഞ്ഞ ദി​വ​സം അ​ട​ച്ച​ത്‌ നി​ര​ക്ക്‌ കു​തി​ച്ചു​യ​രാ​ൻ ഇ​ട​യാ​ക്കാം.

നിഫ്റ്റിയിലും സെ​ൻ​സെ​ക്‌​സിലും വില്പന സമ്മർദം

നി​ഫ്‌​റ്റി സൂ​ചി​ക 23,398ൽ​നി​ന്നും കൂ​ടു​ത​ൽ ക​രു​ത്തി​ന് അ​വ​സ​രം ന​ൽ​കാ​തെ ഫ​ണ്ടു​ക​ൾ ഉ​യ​ർ​ന്ന ത​ല​ത്തി​ൽ വി​ല്പ​ന​യ്‌​ക്ക്‌ മ​ത്സ​രി​ച്ചു. മു​ൻ​വാ​ര​ങ്ങ​ളി​ലെ​ന്ന പോ​ലെ വീ​ണ്ടും ആ​ടി​യു​ല​ഞ്ഞ്‌ സൂ​ചി​ക 23,286ലെ ​താ​ങ്ങ്‌ ത​ക​ർ​ത്ത്‌ 23,231ലേ​ക്ക്‌ ഇ​ടി​ഞ്ഞു. വ്യാ​പാ​രാ​ന്ത്യം 23,398 പോ​യി​ന്‍റി​ലാ​ണ്.

വി​പ​ണി​യി​ലെ ച​ല​ന​ങ്ങ​ൾ വി​ല​യി​രു​ത്തി​യാ​ൽ 23,122ൽ ​ഈ വാ​രം സ​പ്പോ​ർ​ട്ടു​ണ്ട്‌. ഇ​തു നി​ല​നി​ർ​ത്തി ഒ​രു തി​രി​ച്ചു​വ​ര​വി​ന് അ​വ​സ​രം ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ നി​ഫ്‌​റ്റി 22,654–22,188 റേ​ഞ്ചി​ലേ​ക്ക്‌ തി​രി​യാം. വി​ദേ​ശ​ത്തു​നി​ന്നു​ള്ള അ​നു​കൂ​ല വാ​ർ​ത്ത​ക​ൾ​ക്ക്‌ സൂ​ചി​ക​യെ 23,781–24,165 പോ​യി​ന്‍റി​ലേ​ക്ക്‌ ഉ​യ​ർ​ത്താ​നാ​വും. മു​ൻ​വാ​രം സൂ​ചി​പ്പി​ച്ച പോ​ലെ ത​ന്നെ നി​ഫ്‌​റ്റി​ക്ക്‌ അ​തി​ന്‍റെ 20, 50 ഡി​എം​എ​യ്‌​ക്ക്‌ മു​ക​ളി​ൽ തി​രി​ച്ചെ​ത്താ​ൻ ക​ഴി​യാ​ഞ്ഞ​ത്‌ ദു​ർ​ബ​ലാ​വ​സ്ഥ രൂ​ക്ഷ​മാ​ക്കാം.

നി​ഫ്‌​റ്റി സെ​പ്റ്റം​ബ​ർ ഫ്യൂ​ച്ചേ​ഴ്‌​സ്‌ 24,048ൽ​നി​ന്നും വാ​രാ​വ​സാ​നം 23,485ലേ​ക്ക്‌ താ​ഴ്‌​ന്നു. വി​പ​ണി​യി​ലെ ഓ​പ്പ​ൺ ഇ​ന്‍റ​റ​സ്റ്റ്‌ ഏ​ഴ്‌ ശ​ത​മാ​നം ഉ​യ​ർ​ന്ന് 180 ല​ക്ഷം ക​രാ​റാ​യി. ത​ള​ർ​ച്ച​യ്‌​ക്കി​ടെ ഓ​പ്പ​ൺ ഇ​ന്‍റ​റ​സ്റ്റി​ലെ വ​ർ​ധ​ന ന​ൽ​കു​ന്ന സൂ​ച​ന പു​തി​യ ഷോ​ർ​ട്ട്‌ പൊ​സി​ഷ​നു​ക​ൾ സൃ​ഷ്‌​ടി​ച്ച​താ​യാ​ണ്. അ​താ​യ​ത്‌ താ​ഴ്‌​ന്ന റേ​ഞ്ചി​ലേ​ക്കു വീ​ണ്ടും പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കു സാ​ധ്യ​ത. ഓ​ഗ​സ്റ്റ്‌ മു​ത​ൽ ത​ന്നെ നി​ഫ്‌​റ്റി ഫ്യൂ​ച്ചേ​ഴ്‌​സി​ൽ ഷോ​ർ​ട്ട്‌ പൊ​സി​ഷ​നു​ക​ൾ വ​ർ​ധി​ക്കു​ന്ന പ്ര​വ​ണ​ത​യാ​യി​രു​ന്നു.

ബോം​ബെ സൂ​ചി​ക 76,515 പോ​യി​ന്‍റി​ൽ​നി​ന്നും ത​ള​ർ​ച്ച​യോ​ടെ​യാ​ണ് ഇ​ട​പാ​ടു​ക​ൾ​ക്കു തു​ട​ക്കം കു​റി​ച്ച​ത്‌. ബ്ലൂ​ചി​പ്പ്‌ ഓ​ഹ​രി​ക​ളി​ലെ വി​ല്പ​ന സ​മ്മ​ർ​ദ​ത്തി​ൽ സൂ​ചി​ക 74,543ലെ ​താ​ങ്ങും ത​ക​ർ​ത്ത്‌ 74,160ലേ​ക്ക്‌ ഇ​ടി​ഞ്ഞെു. വ്യാ​പാ​രാ​ന്ത്യം അ​ല്പം മി​ക​വ്‌ കാ​ണി​ച്ച്‌ 74,781 പോ​യി​ൻ​റ്റി​ലാ​ണ്‌.

വി​ല്പ​ന തു​ട​ർ​ന്നാ​ൽ ഈ ​വാ​രം സെ​ൻ​സെ​ക്‌​സ്‌ 73,801ലേ​ക്കും തു​ട​ർ​ന്ന് 72,822ലേ​ക്കും പ​രീ​ക്ഷ​ണം ന​ട​ത്താം. അ​തേ​സ​മ​യം അ​ഞ്ചാ​ഴ്‌​ച​യാ​യി തു​ട​രു​ന്ന ക​ന​ത്ത ത​ക​ർ​ച്ച പ​ല ഓ​ഹ​രി​ക​ളു​ടെ വി​ല​യും ആ​ക​ർ​ഷ​ക​മാ​ക്കു​ന്നു. പു​തി​യ നി​ക്ഷേ​പ​ങ്ങ​ൾ​ക്ക്‌ ഇ​ത്‌ അ​വ​സ​ര​മാ​ക്കി ഒ​രു വി​ഭാ​ഗം ഫ​ണ്ടു​ക​ൾ രം​ഗ​ത്തി​റ​ങ്ങി​യാ​ൽ തി​രി​ച്ചു​വ​ര​വി​ൽ 76,118–77,456 റേ​ഞ്ചി​ലേ​ക്കു മു​ന്നേ​റാം.

ആശ്വാസമായി മ്യൂച്വൽ ഫണ്ടുകൾ

ആ​ഭ്യ​ന്ത​ര മ്യൂ​ച്വ​ൽ ഫ​ണ്ടു​ക​ൾ നി​ക്ഷേ​പ​ക​ന്‍റെ താ​ത്പ​ര്യം കാ​ത്തു​സൂ​ക്ഷി​ച്ച​ത്‌ പ്രാ​ദേ​ശി​ക ഇ​ട​പാ​ടു​കാ​രു​ടെ ആ​ത്മ​വി​ശ്വാ​സം നി​ല​നി​ർ​ത്തി. മൊ​ത്തം 6419.46 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ൾ അ​വ​ർ വാ​ങ്ങി. ഇ​തോ​ടെ ഈ ​മാ​സ​ത്തെ മൊ​ത്തം നി​ക്ഷേ​പം 24,575.84 കോ​ടി രൂ​പ​യാ​യി. വി​ദേ​ശ ഫ​ണ്ടു​ക​ൾ തു​ട​ക്ക​ത്തി​ൽ 280.13 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ൾ വാ​ങ്ങി​യെ​ങ്കി​ലും പി​ന്നീ​ടു​ള്ള ദി​വ​സ​ങ്ങ​ളി​ൽ അ​വ​ർ 1795.19 കോ​ടി​യു​ടെ ബാ​ധ്യ​ത​ക​ൾ ഒ​ഴി​വാ​ക്കി.

സ്വർണവിലയിൽ ചാഞ്ചാട്ടം

ന്യൂ​യോ​ർ​ക്കി​ൽ സ്വ​ർ​ണ​വി​ല ട്രോ​യ്‌ ഔ​ൺ​സി​ന് 4427 ഡോ​ള​റി​ൽ​നി​ന്നും 4488 ഡോ​ള​ർ വ​രെ ഉ​യ​ർ​ന്നു. പി​ന്നീ​ട്‌ അ​നു​ഭ​വ​പ്പെ​ട്ട വി​ല്പ​നസ​മ്മ​ർ​ദ​ത്തി​ൽ സ്വ​ർ​ണം 4291ലേ​ക്ക്‌ ഇ​ടി​ഞ്ഞെ​ങ്കി​ലും ക്ലോ​സിംഗി​ൽ 4347 ഡോ​ള​റി​ലാ​ണ്. ഈ ​വാ​രം 4300ലെ ​സ​പ്പോ​ർ​ട്ട്‌ നി​ല​നി​ർ​ത്തി​യാ​ൽ തി​രി​ച്ചു​വ​ര​വി​ൽ 4450–4580 ഡോ​ള​ർ വ​രെ സ്വ​ർ​ണം തി​ള​ങ്ങാം. ആ​ദ്യ സ​പ്പോ​ർ​ട്ട്‌ ന​ഷ്‌​ട​മാ​യാ​ൽ 4250–4224 റേ​ഞ്ചി​ലേ​ക്ക്‌ തി​രി​യാം.

Business

നഷ്ടം തുടർന്ന് ഇന്ത്യൻ വിപണി

പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷാ​വ​സ്ഥ വീ​ണ്ടും രൂ​ക്ഷ​മാ​യ​തി​നി​ട​യി​ൽ ക്രൂ​ഡ് ഓ​യി​ൽ വി​ല കു​തി​ച്ചു​യ​ർ​ന്ന​തും ആ​ഗോ​ള ബോ​ണ്ട് യീ​ൽ​ഡു​ക​ൾ ഉ​യ​ർ​ന്ന ത​ല​ത്തി​ൽ നീ​ങ്ങി​യ​തും വി​ദേ​ശ ഓ​പ്പ​റേ​റ്റ​ർ​മാ​രു​ടെ വി​ല്പ​ന ശ​ക്ത​മാ​ക്കി.

ലോം​ഗ് ടേം ​ചാ​ർ​ട്ടി​ൽ സെ​ൻ​സെ​ക്‌​സി​നും നി​ഫ്‌​റ്റി​ക്കും ട്രെ​ൻ​ഡ്‌​ലൈ​ൻ സ​പ്പോ​ർ​ട്ട്‌ ന​ഷ്‌​ട​പ്പെ​ട്ടാ​ൽ മാ​സ​മ​ധ്യം വി​പ​ണി സ​മ്മ​ർ​ദ​ത്തി​ലാ​കും. തു​ട​ർ​ച്ച​യാ​യ നാ​ലാം വാ​ര​ത്തി​ലും ന​ഷ്ട​ത്തി​ലാ​ണ് ഇ​ന്ത്യ​ൻ വി​പ​ണി. ബോം​ബെ സൂ​ചി​ക 749 പോ​യി​ന്‍റും നി​ഫ്‌​റ്റി 278 പോ​യി​ന്‍റും താ​ഴ്ന്നു. നാ​ലാ​ഴ്ച​ക​ളി​ൽ ബി​എ​സ്‌​ഇ സൂ​ചി​ക 1494 പോ​യി​ന്‍റും എ​ൻ​എ​സ്‌​ഇ 468 പോ​യി​ന്‍റും ഇ​ടി​ഞ്ഞു.

രൂ​പ നേ​ട്ട​ത്തി​ൽ

ഓ​ഹ​രി സൂ​ചി​ക ആ​ടി​യു​ല​യു​ക​യാ​ണെ​ങ്കി​ലും ഫോ​റെ​ക്‌​സ്‌ മാ​ർ​ക്ക​റ്റി​ൽ ഡോ​ള​റി​നു മു​ന്നി​ൽ രൂ​പ വീ​ണ്ടും നേ​ട്ടം കൈ​വ​രി​ച്ചു​വെ​ന്ന്‌ മാ​ത്ര​മ​ല്ല, ര​ണ്ട്‌ മാ​സ​ത്തെ മി​ക​ച്ച നി​ല​വാ​ര​ത്തി​ലു​മെ​ത്തി. 95.36ൽ ​ഇ​ട​പാ​ടു​ക​ൾ തു​ട​ങ്ങി​യ രൂ​പ 94.27 വ​രെ ക​രു​ത്ത്‌ കാ​ണി​ച്ചു. ഡോ​ള​റി​നു മു​ന്നി​ൽ 88 പൈ​സ​യു​ടെ നേ​ട്ട​ത്തി​ൽ വാ​രാ​ന്ത്യം 94.48ലാ​ണ്. ഒ​റ്റ ആ​ഴ്‌​ച​യി​ൽ രൂ​പ​യു​ടെ മൂ​ല്യം ഒ​രു ശ​ത​മാ​നം വ​ർ​ധി​ച്ചു. പ​ത്ത്‌ ആ​ഴ്ച​ളി​ലെ ഏ​റ്റ​വും ശ​ക്ത​മാ​യ ക്ലോ​സിം​ഗ്. ഏ​ഷ്യ​ൻ ക​റ​ൻ​സി​ക​ളി​ൽ ദ​ക്ഷി​ണ കൊ​റി​യ​ൻ നാ​ണ​യ​മാ​യ വോ​ണി​നു പി​ന്നി​ൽ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​നം രൂ​പ കാ​ഴ്‌​ച​വ​ച്ചു.
നി​ല​വി​ൽ യു​എ​സ്‌ ഡോ​ള​റി​നു മു​ന്നി​ൽ 95ൽ ​താ​ഴ്ന്ന​ത്‌ ഹ്ര​സ്വ​കാ​ല​യ​ള​വി​ൽ രൂ​പ​യു​ടെ തി​ള​ക്കം വ​ർ​ധി​പ്പി​ക്കാ​മെ​ങ്കി​ലും ദീ​ർ​ഘ​കാ​ല​യ​ള​വി​ലേ​ക്ക്‌ വീ​ക്ഷി​ച്ചാ​ൽ വീ​ണ്ടും ദു​ർ​ബ​ല​മാ​കാം. ഓ​യി​ൽ വി​ല ഉ​യ​രു​ന്ന​ത്‌ രൂ​പ​യെ പി​രി​മു​റു​ക്ക​ത്തി​ലാ​ക്കാം.

ഓ​ഹ​രി​വി​പ​ണി​യി​ൽ വി​ല്പ​ന സ​മ്മ​ർ​ദം

ഓ​ഹ​രി വി​പ​ണി​യി​ലേ​ക്ക്‌ തി​രി​ഞ്ഞാ​ൽ നി​ഫ്‌​റ്റി​ക്ക്‌ മു​ൻ വാ​രം സൂ​ചി​പ്പി​ച്ച സ​പ്പോ​ർ​ട്ട്‌ വി​ല്പ​ന സ​മ്മ​ർ​ദ​ത്തി​ൽ ന​ഷ്ട​പ്പെ​ട്ടു. മു​ൻ​വാ​ര​ത്തി​ലെ 24,175ൽ​നി​ന്നും കൂ​ടു​ത​ൽ ക​രു​ത്തി​നു​ള്ള അ​വ​സ​രം ല​ഭി​ക്കാ​തെ ആ​ടി​യു​ല​ഞ്ഞ സൂ​ചി​ക 23,919 ലെ ​സ​പ്പോ​ർ​ട്ട്‌ ത​ക​ർ​ത്ത്‌ 23,801ലേ​ക്ക്‌ ഇ​ടി​ഞ്ഞു. വ്യാ​പാ​രാ​ന്ത്യം സൂ​ചി​ക 23,897 പോ​യി​ന്‍റി​ലാ​ണ്.

നി​ഫ്‌​റ്റി​യു​ടെ സാ​ങ്കേ​തി​കച​ല​ന​ങ്ങ​ൾ വീ​ക്ഷി​ച്ചാ​ൽ ഈ ​വാ​രം 23,755ലെ ​ആ​ദ്യ താ​ങ്ങ്‌ ന​ഷ്ട​പ്പെ​ട്ടാ​ൽ 23,614–23,286 റേ​ഞ്ചി​ലേ​ക്ക്‌ സ​ഞ്ച​രി​ക്കാം. അ​തേ​സ​മ​യം, മു​ന്നേ​റാ​ൻ ശ്ര​മം ന​ട​ത്തി​യാ​ൽ 24,083 – 24,270 പോ​യി​ന്‍റി​ൽ പ്ര​തി​രോ​ധമുണ്ട്. നി​ഫ്‌​റ്റി​ക്ക്‌ അ​തി​ന്‍റെ 20, 50 ഡി​എം​എ ആ​യ 24,205 റേ​ഞ്ചി​നു മു​ക​ളി​ൽ ഇ​ടം പി​ടി​ക്കാ​ൻ ക​ഴി​യാ​ഞ്ഞ​ത്‌ ദു​ർ​ബ​ലാ​വ​സ്ഥ​യ്‌​ക്ക്‌ ഇ​ട​യാ​ക്കാം. എം​എ​സി​ഡി, പാ​രാ​ബോ​ളി​ക്‌ എഎആർ അ​ട​ക്ക​മു​ള്ള സി​ഗ്‌​ന​ലു​ക​ൾ ത​ള​ർ​ച്ച​യി​ലേ​ക്ക്‌ മു​ഖംതി​രി​ച്ച​പ്പോ​ൾ സ്റ്റോ​ക്കാ​സ്റ്റി​ക്‌ ആ​ർ​എ​സ്‌​ഐ നാ​ലാ​ഴ്ച​ക​ളി​ലെ തു​ട​ർ​ച്ച​യാ​യ വി​ല്പ​ന​യി​ൽ ഓ​വ​ർ​സോ​ൾ​ഡാ​യി. സാ​ങ്കേ​തി​ക വ​ശ​ങ്ങ​ളി​ലൂ​ടെ വീ​ക്ഷി​ക്കു​മ്പോ​ൾ ഒ​രു ടെ​ക്‌​നി​ക്ക​ൽ ബൗ​ൺ​സി​ന് ഇ​ത്‌ വ​ഴി​യൊ​രു​ക്കാ​മെ​ങ്കി​ലും‌ ഒ​രു ബു​ൾ റാ​ലി​ക്ക്‌ അ​വ​സ​ര​മൊ​രു​ക്കി​ല്ല.
നി​ഫ്‌​റ്റി ഫ്യൂ​ച്ചേ​ഴ്‌​സ്‌ സെ​പ്റ്റം​ബ​ർ 24,342ൽനി​ന്നും വാ​രാ​ന്ത്യം 24,048ലേ​ക്ക്‌ ഇ​ടി​ഞ്ഞു. വി​പ​ണി​യി​ലെ ഓ​പ്പ​ൺ ഇ​ന്‍റ​റ​സ്റ്റ്‌ പി​ന്നി​ട്ട വാ​രം 155 ല​ക്ഷം ക​രാ​റു​ക​ളി​ൽ നി​ന്ന് ഒ​മ്പ​ത്‌ ശ​ത​മാ​നം വ​ർ​ധി​ച്ച്‌ 168 ല​ക്ഷ​മാ​യി. വീ​ണ്ടും നി​ര​ക്ക്‌ താ​ഴ്‌​ന്ന​തി​നൊ​പ്പം ഓ​പ്പ​ൺ ഇ​ന്‍റ​റ​സ്റ്റ് ഉ​യ​ർ​ന്ന​ത്‌ വി​ല്പ​ന​ക്കാ​രു​ടെ സ്വാ​ധീ​നം വ്യ​ക്ത​മാ​ക്കു​ന്നു.

സെ​ൻ​സെ​ക്‌​സ്‌ മു​ൻ​വാ​ര​ത്തി​ലെ 77,364 പോ​യി​ന്‍റി​ൽനി​ന്നും ത​ള​ർ​ന്നാ​ണ് ട്രേ​ഡിം​ഗ് ആ​രം​ഭി​ച്ച​ത്‌. ഉ​യ​ർ​ന്ന നി​ല​വാ​ര​മാ​യ 77,226 ൽ ​നി​ന്നും ശ​ക്ത​മാ​യ വി​ല്പ​ന സ​മ്മ​ർ​ദ​ത്തി​ൽ സൂ​ചി​ക ക​ഴി​ഞ്ഞ ല​ക്കം സൂ​ചി​പ്പി​ച്ച സ​പ്പോ​ർ​ട്ട്‌ ത​ക​ർ​ത്ത്‌ 76,178ലേ​ക്ക്‌ ഇ​ടി​ഞ്ഞു. വ്യാ​പാ​രാ​ന്ത്യം സെ​ൻ​സെ​ക്‌​സ്‌ 76,515 പോ​യി​ന്‍റി​ലാ​ണ്‌.

ബ്ലൂ​ചി​പ്പ്‌ ഓ​ഹ​രി​ക​ളി​ലെ വി​ല്പ​ന തു​ട​ർ​ന്നാ​ൽ സൂ​ചി​ക 76,053ലേ​ക്കു പ​രീ​ക്ഷ​ണം ന​ട​ത്തും. ഈ ​അ​വ​സ​ര​ത്തി​ൽ വി​ല്പ​ന ത​രം​ഗം അ​നു​ഭ​വ​പ്പെ​ട്ടാ​ൽ മാ​സ​മ​ധ്യ​ത്തി​ൽ 75,591–74,543 റേ​ഞ്ചി​ലേ​ക്കു തി​രു​ത്ത​ൽ സാ​ധ്യ​ത. പു​തി​യ നി​ക്ഷേ​പ​ക​ർ രം​ഗ​ത്തി​റ​ങ്ങി​യാ​ൽ 77,101ലെ ​പ്ര​തി​രോ​ധ മേ​ഖ​ല​യി​ലേ​ക്ക്‌ ഉ​യ​രാ​മെ​ങ്കി​ലും നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ 77,687 പോ​യി​ന്‍റി​ലേ​ക്ക്‌ ചു​വ​ടു​വ​യ്ക്കാ​ൻ സാ​ധ്യ​ത കു​റ​വ്‌.

ആ​ഭ്യ​ന്ത​ര മ്യൂ​ച്വ​ൽ ഫ​ണ്ടു​ക​ൾ 23,156.38 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ൾ ശേ​ഖ​രി​ച്ചു. വി​ദേ​ശ നി​ക്ഷേ​പ​ക​ർ ര​ണ്ട്‌ ദി​വ​സ​ങ്ങ​ളി​ലാ​യി 7831.75 കോ​ടി രൂ​പ നി​ക്ഷേ​പി​ച്ചു. മ​റ്റ്‌ ദി​വ​സ​ങ്ങ​ളി​ലാ​യി അ​വ​ർ 13,443.69 കോ​ടി രൂ​പ​യു​ടെ വി​ല്പ​ന​യും ന​ട​ത്തി.

ക്രൂ​ഡ് ഓ​യി​ൽ വി​ല കു​തി​ക്കു​ന്നു

അ​ന്താ​രാ​ഷ്‌​ട്ര വി​പ​ണി​യി​ൽ ക്രൂ​ഡ് ഓ​യി​ൽ വി​ല​യി​ൽ വ​ൻ കു​തി​പ്പ്‌. പി​ന്നി​ട്ട വാ​രം എ​ണ്ണ വി​ല ഏ​ക​ദേ​ശം ഏ​ഴ്‌ ശ​ത​മാ​നം ഉ​യ​ർ​ന്ന​ത്‌ ഇ​ന്ത്യ​യെ സം​ബ​ന്ധി​ച്ച്‌ ക​ന​ത്ത ആ​ഘാ​ത​മാ​ണ്. എ​ണ്ണ വി​ല ബാ​ര​ലി​നു 100 ഡോ​ള​റി​ലേ​ക്ക്‌ നീ​ങ്ങു​ന്നു. വെ​ള്ളി​യാ​ഴ്‌​ച ബ്രെ​ന്‍റ്‌ ക്രൂ​ഡ് 96 ഡോ​ള​ർ ക​ട​ന്നു. ജൂ​ലൈ ര​ണ്ടാം പ​കു​തി​ക്ക്‌ ശേ​ഷ​മു​ള്ള ഏ​റ്റ​വും വ​ലി​യ പ്ര​തി​വാ​ര മു​ന്നേ​റ്റ​മാ​ണി​ത്‌.

ഇ​റ​ക്കു​മ​തി​യെ വ​ലി​യ അ​ള​വി​ൽ ആ​ശ്ര​യി​ക്കു​ന്ന​തി​നാ​ൽ ക്രൂ​ഡ് വി​ല​ക്ക​യ​റ്റം ഇ​റ​ക്കു​മ​തി ബി​ൽ, രൂ​പ​യു​ടെ മൂ​ല്യം, പ​ണ​പ്പെ​രു​പ്പം, കോ​ർ​പ​റേ​റ്റ് മേ​ഖ​ല​യി​ലെ ചെ​ല​വു​ക​ൾ എ​ന്നി​വ​യി​ലും സ​മ്മ​ർ​ദം ഉ​ള​വാ​ക്കും. എ​ണ്ണ​വി​ല​ക്ക​യ​റ്റം ഓ​ഹ​രി സൂ​ചി​കക​ളു​ടെ ദി​ശ നി​ർ​ണ​യി​ക്കു​ന്ന പ്ര​ധാ​ന ഘ​ട​ക​മാ​ണ്‌. യു​എ​സ്–​ഇ​റാ​ൻ സം​ഘ​ർ​ഷ​വും യു​ക്രെ​യ്ൻ–​റ​ഷ്യ​ൻ യു​ദ്ധ​വും എ​ണ്ണ വി​ത​ര​ണ​ത്തെ ബാ​ധി​ച്ചു. ആ​ഗോ​ള ല​ഭ്യ​ത​യി​ൽ പ്ര​തി​ദി​നം ഏ​ക​ദേ​ശം 8–10 മി​ല്യ​ൺ ബാ​ര​ലി​ന്‍റെ കു​റ​വു​ണ്ടാ​യി.

ന്യൂ​യോ​ർ​ക്കി​ൽ സ്വ​ർ​ണ​വി​ല ട്രോ​യ്‌ ഔ​ൺ​സി​നു 4,453 ഡോ​ള​റി​ൽ നി​ന്നും മു​ൻ​വാ​രം സൂ​ചി​പ്പി​ച്ച 4356 ഡോ​ള​റി​ലെ സ​പ്പോ​ർ​ട്ട്‌ ത​ക​ർ​ത്ത്‌ 4284ലേ​ക്ക്‌ ഇ​ടി​ഞ്ഞു. ഈ ​അ​വ​സ​ര​ത്തി​ൽ ഫ​ണ്ടു​ക​ൾ നി​ക്ഷേ​പ​ത്തി​ന്‌ തി​രി​കെ എ​ത്തി​യ​തോ​ടെ നി​ര​ക്ക്‌ 4511 ഡോ​ള​ർ വ​രെ മു​ന്നേ​റി. വാ​രാ​ന്ത്യം സ്വ​ർ​ണം 4427 ഡോ​ള​റി​ലാ​ണ്.

Business

വി​​പ​​ണി​​യി​​ൽ മു​​ന്നേ​​റ്റം

മും​​ബൈ: യു​​എ​​സ്-​​ഇ​​റാ​​ൻ സം​​ഘ​​ർ​​ഷം രൂ​​ക്ഷ​​മാ​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് എ​​ണ്ണ വി​​ല ഉ​​യ​​ർ​​ന്നെ​​ങ്കി​​ലും ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി​​വി​​പ​​ണി ഇ​​ന്ന​​ലെ കു​​തി​​പ്പ് ന​​ട​​ത്തി. പ്ര​​ധാ​​ന ഓ​​ഹ​​രി സൂ​​ചി​​ക​​ക​​ളാ​​യ സെ​​ൻ​​സെ​​ക്സും നി​​ഫ്റ്റി​​യും ഒ​​രു ശ​​ത​​മാ​​ന​​ത്തി​​ന മു​​ക​​ളി​​ലെ​​ത്തി.

സെ​​ൻ​​സെ​​ക്സ് 889 പോ​​യി​​ന്‍റ് ഉ​​യ​​ർ​​ന്ന് 77,655ലും ​​നി​​ഫ്റ്റി 265 പോ​​യി​​ന്‍റ് നേ​​ട്ട​​ത്തി​​ൽ 24,250ലും ​​വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി. ഇ​​ന്ന​​ല​​ത്തെ നേ​​ട്ട​​ത്തോ​​ടെ ബി​​എ​​സ്ഇ​​യി​​ൽ ലി​​സ്റ്റ് ചെ​​യ്ത മൊ​​ത്തം ക​​ന്പ​​നി​​ക​​ളു​​ടെ വി​​പ​​ണി മൂ​​ല്യ​​ത്തി​​ലേ​​ക്ക് നാ​​ലു ല​​ക്ഷം കോ​​ടി രൂ​​പ​​യെ​​ത്തി. ഇ​​തോ​​ടെ ആ​​കെ വി​​പ​​ണി മൂ​​ല്യം 483 ല​​ക്ഷം കോ​​ടി രൂ​​പ​​യാ​​യി.

നാ​​ലു ശ​​ത​​മാ​​ന​​ത്തി​​നു മു​​ക​​ളി​​ൽ ഉ​​യ​​ർ​​ന്ന ഹി​​ന്ദു​​സ്ഥാ​​ൻ യൂ​​ണി​​ലി​​വ​​ർ, ഇ​​ൻ​​ഫോ​​സി​​സ് എ​​ന്നി​​വ​​യാ​​ണ് സെ​​ൻ​​സെ​​ക്സി​​ൽ നേ​​ട്ട​​മു​​ണ്ടാ​​ക്കി​​യ​​തി​​ൽ മു​​ന്നി​​ൽ. ട്രെ​​ന്‍റ്, ടാ​​റ്റ സ്റ്റീ​​ൽ, എ​​ൽ ആ​​ൻ​​ഡ് ടി ​​എ​​ന്നി​​വ​​യും ഏ​​ക​​ദേ​​ശം മൂ​​ന്നു ശ​​ത​​മാ​​ന​​ത്തി​​ന​​ടു​​ത്ത് ഉ​​യ​​ർ​​ന്ന് നേ​​ട്ട​​ത്തി​​ൽ പ​​ങ്കു​​ചേ​​ർ​​ന്നു.

ഭാ​​ര​​തി എ​​യ​​ർ​​ടെ​​ൽ, എ​​ച്ച്ഡി​​എ​​ഫ്സി ബാ​​ങ്ക്, ടി​​സി​​എ​​സ്, എ​​ച്ച്സി​​എ​​ൽ ടെ​​ക്, കോ​​ട്ട​​ക് മ​​ഹീ​​ന്ദ്ര ബാ​​ങ്ക്, എ​​റ്റേ​​ണ​​ൽ, ആ​​ക്സി​​സ് ബാ​​ങ്ക് എ​​ന്നി​​വ ഏ​​ക​​ദേ​​ശം ഒ​​ന്നു മു​​ത​​ൽ ര​​ണ്ടു ശ​​ത​​മാ​​നം വ​​രെ ഉ​​യ​​ർ​​ന്നു. എ​​ന്നാ​​ൽ, ഒ​​ന്നാം​​പാ​​ദ സാ​​ന്പ​​ത്തി​​ക ഫ​​ല​​ങ്ങ​​ൾ പു​​റ​​ത്തു​​വ​​ന്ന​​തി​​നെ​​ത്തു​​ട​​ർ​​ന്ന് അ​​ദാ​​നി പോ​​ർ​​ട്സി​​ന്‍റെ ഓ​​ഹ​​രി​​ക​​ൾ മൂ​​ന്നു ശ​​ത​​മാ​​നം ഇ​​ടി​​വ് രേ​​ഖ​​പ്പെ​​ടു​​ത്തി സൂ​​ചി​​ക​​യി​​ലെ ഏ​​റ്റ​​വും വ​​ലി​​യ ന​​ഷ്ട​​ത്തി​​ലാ​​യി.

ഓ​​ഹ​​രി​​വി​​പ​​ണി​​യു​​ടെ ചാ​​ഞ്ചാ​​ട്ട​​ത്തി​​ന്‍റെ അ​​ള​​വു​​കോ​​ലാ​​യ ഇ​​ന്ത്യ വി​​ക്സ് നാ​​ലു ശ​​ത​​മാ​​ന​​ത്തി​​നു മു​​ക​​ളി​​ൽ താ​​ഴ്ന്ന് 12.01ലെ​​ത്തി. നി​​ഫ്റ്റി മി​​ഡ്കാ​​പ്, നി​​ഫ്റ്റി സ്മോ​​ൾ​​കാ​​പ് സൂ​​ചി​​ക​​ക​​ളും ഉ​​യ​​ർ​​ന്നു.

മേ​​ഖ​​ലാ സൂ​​ചി​​ക​​ക​​ളി​​ൽ നി​​ഫ്റ്റി ഐ​​ടി, നി​​ഫ്റ്റി മെ​​റ്റ​​ൽ എ​​ന്നി​​വ 2.3 ശ​​ത​​മാ​​ന​​ത്തി​​നു മു​​ക​​ലി​​ലെ​​ത്തി. എ​​ഫ്എം​​സി​​ജി, മീ​​ഡി​​യ, ഫാ​​ർ​​മ, ഫി​​നാ​​ൻ​​ഷ​​ൽ സ​​ർ​​വീ​​സ​​സ്, പ്രൈ​​വ​​റ്റ് ബാ​​ങ്ക്, ഹെ​​ൽ​​ത്ത്കെ​​യ​​ർ, ക​​ണ്‍​സ്യൂ​​മ​​ർ ഡ്യൂ​​റ​​ബി​​ൾ​​സ് എ​​ന്നി​​വ ഒ​​രു ശ​​ത​​മാ​​ന​​ത്തി​​നു മു​​ക​​ളി​​ൽ നേ​​ട്ട​​മു​​ണ്ടാ​​ക്കി.

നി​​ഫ്റ്റി റി​​യ​​ൽ​​റ്റി, നി​​ഫ്റ്റി ഓ​​ട്ടോ എ​​ന്നി​​വ മാ​​ത്ര​​മാ​​ണ് ന​​ഷ്ട​​ത്തി​​ലേ​​ക്കു പ​​തി​​ച്ച​​ത്. വി​​പ​​ണി​​യു​​ടെ പൊ​​തു​​വാ​​യ ഗ​​തി അ​​നു​​കൂ​​ല​​മാ​​യ​​തോ​​ടെ എ​​ൻ​​എ​​സ്ഇ​​യി​​ൽ 2130 ഓ​​ഹ​​രി​​ക​​ൾ നേ​​ട്ട​​മു​​ണ്ടാ​​ക്കി​​യ​​പ്പോ​​ൾ 1183 എ​​ണ്ണം ന​​ഷ്ടം നേ​​രി​​ട്ടു. 128 ഓ​​ഹ​​രി​​ക​​ളു​​ടെ വി​​ല​​യി​​ൽ മാ​​റ്റ​​മു​​ണ്ടാ​​യി​​ല്ല.

Business

സൂചികകളിൽ നഷ്ടം

എ​ഐ-സെ​മി ക​ണ്ടെ​ക്‌​ട്ട​ർ പ്ര​തി​സ​ന്ധി​ക​ളി​ൽ നി​ന്നും യു​റോ​പ്യ​ൻ ഓ​ഹ​രി വി​പ​ണി​ക​ൾ താ​ത്കാ​ലി​ക ര​ക്ഷ​നേ​ടി​യെ​ങ്കി​ലും പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷാ​വ​സ്ഥ ഏ​ഷ്യ​ൻ മാ​ർ​ക്ക​റ്റു​ക​ളെ പി​ടി​ച്ചു​ല​ച്ചു.

ഇ​ന്ത്യ​ൻ ഇ​ൻ​ഡ​ക്‌​സു​ക​ൾ ര​ണ്ട്‌ ശ​ത​മാ​നം ഇ​ടി​ഞ്ഞ​ത്‌ പ്രാ​ദേ​ശി​ക ഇ​ട​പാ​ടു​കാ​രെ ഞെ​ട്ടി​ച്ചു. പ്ര​തി​കൂ​ല വാ​ർ​ത്ത​ക​ൾ ഭ​യ​ന്ന്‌ വി​ദേ​ശ ഓ​പ്പ​റേ​റ്റ​ർ​മാ​ർ വി​ല്പ​ന​യ്‌​ക്ക്‌ മു​ൻ​തൂ​ക്കം ന​ൽ​കി​യ​ത്‌ ബ്ലൂ​ചി​പ്പ്‌ ഓ​ഹ​രി​ക​ളു​ടെ തി​ള​ക്കം കു​റ​ച്ചു. സെ​ൻ​സെ​ക്‌​സ്‌ 2092 പോ​യി​ന്‍റും നി​ഫ്‌​റ്റി സൂ​ചി​ക 567 പോ​യി​ന്‍റും പ്ര​തി​വാ​ര ന​ഷ്‌​ട​ത്തി​ലാ​ണ്.

മ​ധ്യ​പൂ​ർ​വേ​ഷ്യ​ൻ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ​തോ​ടെ രാ​ജ്യാ​ന്ത​ര ക്രൂ​ഡ്‌ ഓ​യി​ൽ വി​ല ചൂ​ടു​പി​ടി​ച്ചു. എ​ണ്ണ ഇ​റ​ക്കു​മ​തി രാ​ജ്യ​ങ്ങ​ളു​ടെ വ​ള​ർ​ച്ച​യെ ഇ​ത്‌ പി​ന്നാ​ക്കം വ​ലി​ക്കും. ബ്രെ​ന്‍റ് ക്രൂ​ഡ് ഓ​യി​ൽ ബാ​ര​ലി​ന് 100 ഡോ​ള​റി​ലേ​ക്ക്‌ അ​ടു​ത്തു. ഇ​ന്ത്യ പോ​ലു​ള്ള ഇ​റ​ക്കു​മ​തി രാ​ജ്യ​ങ്ങ​ളി​ൽ ഇ​തു പ​ണ​പ്പെ​രു​പ്പ​ത്തി​നും വ്യാ​പാ​ര​ക്ക​മ്മി​ക്കും ഇ​ട​യാ​ക്കു​മെ​ന്ന ആ​ശ​ങ്ക വി​പ​ണി​യെ ബാ​ധി​ച്ചു.

മു​ൻ വാ​രം സൂ​ച​ന ന​ൽ​കി​യ​താ​ണ് 88 ഡോ​ള​റി​ൽ നി​ല​കൊ​ണ്ട എ​ണ്ണ വി​ല നൂ​റി​ലേ​ക്ക്‌ ഉ​യ​രു​മെ​ന്ന​ത്‌. മ​ധ്യ​പൂ​ർ​വേ​ഷ്യ​യി​ലെ സ്ഥി​തി​ഗ​തി​ക​ൾ കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​കു​ന്ന​തി​നാ​ൽ ക്രൂ​ഡ്‌ 114 – 120 ഡോ​ള​ർ വ​രെ സ​ഞ്ച​രി​ക്കാം.

എ​ണ്ണ വി​ല ഓ​രോ ഡോ​ള​ർ ഉ​യ​രു​മ്പോ​ഴും മ​റു​വ​ശ​ത്തു രൂ​പ​യു​ടെ മൂ​ല്യ​ത്തി​ൽ ഇ​ടി​വ്‌ സം​ഭ​വി​ക്കു​ന്ന​ത്‌ രാ​ജ്യ​ത്തി​ന്‍റെ സ​മ്പ​ദ്‌​ഘ​ട​ന​യെ ബാ​ധി​ക്കും. വി​ദേ​ശ ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ൾ ഓ​ഹ​രി​ക​ൾ വി​റ്റ​ഴി​ക്കു​ക​യാ​ണ്. ആ​ഭ്യ​ന്ത​ര മ്യൂ​ച​ൽ ഫ​ണ്ടു​ക​ൾ വാ​ങ്ങ​ലു​കാ​രാ​ണെ​ങ്കി​ലും അ​വ​ർ​ക്ക്‌ വി​പ​ണി​യി​ലെ ത​ക​ർ​ച്ച​യെ ത​ട​യാ​നാ​യി​ല്ല.

വി​ദേ​ശ ഓ​പ്പ​റേ​റ്റ​ർ​മാ​ർ മു​ൻ വാ​ര​ങ്ങ​ളി​ലെ പോ​ലെ ത​ന്നെ ഹെ​വി​വെ​യി​റ്റ്‌ ഓ​ഹ​രി​ക​ളി​ൽ വി​ല്പ​ന​യ്‌​ക്ക്‌ തി​ടു​ക്കം പ്ര​ക​ടി​പ്പി​ച്ചു, മൊ​ത്തം 8832.27 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ൾ വി​റ്റു. ര​ണ്ട്‌ ദി​വ​സ​ങ്ങ​ളി​ലാ​യി അ​വ​ർ 1650.14 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​വും ന​ട​ത്തി. ആ​ഭ്യ​ന്ത​ര ഫ​ണ്ടു​ക​ൾ വാ​ങ്ങ​ലു​കാ​രാ​യി 9712.72 കോ​ടി രൂ​പ നി​ക്ഷേ​പി​ച്ച​തി​നി​ട​യി​ൽ 1075.14 കോ​ടി​യു​ടെ വി​ല്പ​ന​യും ന​ട​ത്തി.

ഫോ​റെ​ക്‌​സ്‌ മാ​ർ​ക്ക​റ്റി​ൽ രൂ​പ​യ്ക്ക്‌ വീ​ണ്ടും തി​രി​ച്ച​ടി. രൂ​പ​യു​ടെ മൂ​ല്യം 96.26ൽ​നി​ന്നും 96.14ലേ​ക്ക്‌ ക​രു​ത്ത്‌ കാ​ണി​ച്ചെ​ങ്കി​ലും അ​ധി​ക​നേ​രം ഈ ​റേ​ഞ്ചി​ൽ പി​ടി​ച്ചു നി​ൽ​ക്കാ​നാ​യി​ല്ല. ഇ​തോ​ടെ വാ​ര​ത്തി​ന്‍റെ ര​ണ്ടാം പ​കു​തി​യി​ൽ രൂ​പ 96.57ലേ​ക്ക്‌ ദു​ർ​ബ​ല​മാ​യ ശേ​ഷം ക്ലോ​സിം​ഗി​ൽ 96.55ലാ​ണ്.

ആ​ഗോ​ള സാ​മ്പ​ത്തി​ക രം​ഗം ഉ​റ്റു നോ​ക്കു​ന്ന​ത്‌ ഈ ​വാ​രം ന​ട​ക്കു​ന്ന മൂ​ന്ന്‌ കേ​ന്ദ്ര ബാ​ങ്ക്‌ യോ​ഗ​ങ്ങ​ളെ​യാ​ണ്. വാ​ര​മ​ധ്യം യു​എ​സ്‌ ഫെ​ഡ്‌ റി​സ​ർ​വ്‌ യോ​ഗം ചേ​രും. വ്യാ​ഴാ​ഴ്‌​ച ബാ​ങ്ക്‌ ഓ​ഫ്‌ ഇം​ഗ്ല​ണ്ടും വാ​രാ​ന്ത്യ ദി​നം ബാ​ങ്ക്‌ ഓ​ഫ്‌ ജ​പ്പാ​നും വ്യ​ത്യ​സ്ത യോ​ഗ​ങ്ങ​ളി​ൽ പ​ലി​ശ നി​ര​ക്കു​ക​ളി​ൽ ഭേ​ദ​ഗ​തി​ക​ൾ​ക്കു മു​തി​രാം.

ആ​ഗോ​ള ക്രൂ​ഡ്‌ ഓ​യി​ൽ വി​ല ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​ലി​ശ നി​ര​ക്കു​ക​ളി​ൽ മാ​റ്റ​ത്തി​നു ബാ​ങ്കു​ക​ൾ നി​ർ​ബ​ന്ധി​രാ​കും. എ​ന്നാ​ൽ, തി​ര​ക്കി​ട്ട്‌ അ​ത്ത​ര​മൊ​രു തീ​രു​മാ​നം ഈ ​വാ​ര​ത്തി​ൽ കൈ​ക്കൊ​ള്ളാ​ൻ ഇ​ട​യി​ല്ല. അ​തേസ​മ​യം, എ​ണ്ണ വി​ല വ​ർ​ധ​ന​യും പ​ണ​പ്പെ​രു​പ്പ സാ​ധ്യ​ത​യും ക​ണ​ക്കി​ലെ​ടു​ത്ത് സെ​പ്‌​റ്റം​ബ​ർ യോ​ഗ​ത്തി​ൽ നി​ര​ക്ക് ഉ​യ​ർ​ത്താം.

ക്രൂ​ഡ് ഇ​റ​ക്കു​മ​തി ക​മ്പ​നി​ക​ളു​ടെ ചെ​ല​വ് ഉ​യ​രു​മെ​ന്ന​ത്‌ പെ​ട്രോ​ളി​യം വി​ല വ​ർ​ധ​ന​വി​ന് ഇ​ട​യാ​ക്കും. ച​ര​ക്ക്‌ ഗ​താ​ഗ​ത ചെ​ല​വ്‌ വ​ർ​ധി​ച്ചാ​ൽ ഉ​ത്പാ​ദ​ന​ച്ചെ​ല​വും ക​യ​റും. ഇ​ന്ത്യ ഉ​ത്സ​വ സീ​സ​ണി​ന് ഒ​രു​ങ്ങു​ന്ന​തി​നാ​ൽ ഒ​ക്‌​ടോ​ബ​ർ വ​രെ ക​രു​ത​ൽ ധ​നം വി​പ​ണി​യി​ൽ ഇ​റ​ക്കി രൂ​പ​യ്‌​ക്ക്‌ സം​ര​ക്ഷ​ണം ന​ൽ​ക്കാ​ൻ റി​സ​ർ​വ്‌ ബാ​ങ്ക്‌ ശ്ര​മം ന​ട​ത്താം.

നി​ഫ്‌​റ്റി ബു​ള്ളി​ഷ്‌ മ​നോ​ഭാ​വ​ത്തി​ൽ ഇ​ട​പാ​ടു​ക​ൾ പു​ന​രാ​രം​ഭി​ച്ച​തെ​ങ്കി​ലും തൊ​ട്ട്‌ മു​ൻ വാ​രം യു​എ​സ്‌- യൂറോ​പ്യ​ൻ വി​പ​ണി​ക​ൾ സെ​മി ക​ണ്ടെ​ക്‌​ട​ർ വി​ഷ​യ​ത്തി​ൽ ആ​ടി​യു​ല​ഞ്ഞ അ​വ​സ​ര​ത്തി​ലും നേ​ട്ടം നി​ല​നി​ർ​ത്താ​ൻ ഇ​ന്ത്യ​ൻ മാ​ർ​ക്ക​റ്റി​നു ക​ഴി​ഞ്ഞു. എ​ന്നാ​ൽ, വാ​രാ​രം​ഭ​ത്തി​ൽ ഇ​റാ​നി​ൽ അ​മേ​രി​ക്ക ന​ട​ത്തി​യ ശ​ക്ത​മാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ ആ​ഗോ​ള ക്രൂ​ഡ്‌ ഓ​യി​ൽ വി​ല ഉ​യ​ർ​ത്തി​യ​ത്‌ ഇ​ന്ത്യ​ൻ മാ​ർ​ക്ക​റ്റി​നെ പി​ടി​ച്ചു​ല​ച്ചു.

നി​ഫ്‌​റ്റി സൂ​ചി​ക 24,334 പോ​യി​ന്‍റി​ൽ നി​ന്നും ക​ടു​ത്ത സ​മ്മ​ർ​ദ​ത്തി​ൽ അ​ക​പ്പെ​ട്ട്‌ ഒ​രു വേ​ള 23,604ലേ​ക്ക്‌ ഇ​ടി​ഞ്ഞ ശേ​ഷം ക്ലോ​സിം​ഗി​ൽ 23,767 പോ​യി​ന്‍റി​ലാ​ണ്. ഈ​വാ​രം വി​പ​ണി​യു​ടെ താ​ങ്ങ്‌ 23,497- 23,228 പോ​യി​ന്‍റി​ലാ​ണ്. അ​തേ​സ​മ​യം, തി​രി​ച്ചു​വ​ര​വി​നു നീ​ക്കം ന​ട​ന്നാ​ൽ നി​ഫ്‌​റ്റി​ക്ക്‌ 24,145 – 24,524 റേ​ഞ്ചി​ൽ പ്ര​തി​രോ​ധം ത​ലയു​യ​ർ​ത്താം. ഡെ​യ്‌​ലി ചാ​ർ​ട്ടി​ൽ വി​പ​ണി​യു​ടെ സാ​ങ്കേ​തി​ക വ​ശ​ങ്ങ​ൾ പ​ല​തും സെ​ല്ല​ർ​മാ​ർ​ക്ക്‌ അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ബാ​ധ്യ​ത​ക​ൾ കു​റ​യ്ക്കാ​ൻ ഒ​രു വി​ഭാ​ഗം നീ​ക്കം ന​ട​ത്താം.

നി​ഫ്‌​റ്റി ഓ​ഗ​സ്റ്റ്‌ സീ​രീ​സി​ന്‌ 24,000ലെ ​താ​ങ്ങ്‌ ന​ഷ്‌​ട​പ്പെ​ട്ട്‌ വാ​രാ​വ​സാ​നം 23,875ലാ​ണ്. ഓ​ഗ​സ്റ്റ്‌ ഫ്യൂ​ച്ച​റി​ലെ ഓ​പ്പ​ൺ ഇ​ന്‍റ​റ​സ്റ്റ്‌ തൊ​ട്ട്‌ മു​ൻ​വാ​ര​ത്തെ അ​പേ​ക്ഷി​ച്ച്‌ ഏ​ക​ദേ​ശം നാ​ല് ഇ​ര​ട്ടി വ​ർ​ധി​ച്ച്‌ 81.9 ല​ക്ഷം ക​രാ​റു​ക​ളാ​യി. ഈ​വാ​രം 23,700ലെ ​താ​ങ്ങ്‌ നി​ല​നി​ർ​ത്തി തി​രി​ച്ചു​വ​ര​വി​നു ശ്ര​മം ന​ട​ത്താ​മെ​ങ്കി​ലും ഓ​പ്പ​ൺ ഇ​ന്‍റ​റ​സ്റ്റി​ലെ വ​ർ​ധ​ന ക​ണ​ക്കി​ലെ​ടു​ത്താ​ൽ 23,300 റേ​ഞ്ചി​ലേ​ക്ക്‌ തി​രി​യാ​ൻ ഇ​ട​യു​ണ്ട്‌.

സെ​ൻ​സെ​ക്‌​സി​നു മു​ൻ വാ​രം സൂ​ചി​പ്പി​ച്ച സ​പ്പോ​ർ​ട്ട്‌ വി​ല്പ​ന സ​മ്മ​ർ​ദ​ത്തി​ൽ ത​ക​ർ​ന്നു. 78,151 പോ​യി​ന്‍റി​ൽ വ്യാ​പാ​ര​ത്തി​നു തു​ട​ക്കംകു​റി​ച്ചെ​ങ്കി​ലും ക​രു​ത്ത്‌ നി​ല​നി​ർ​ത്താ​നാ​വാ​തെ വെ​ള്ളി​യാ​ഴ്‌​ച 75,487ലേ​ക്ക്‌ ഇ​ടി​ഞ്ഞു. എ​ന്നാ​ൽ, വ്യാ​പാ​രാ​ന്ത്യം സൂ​ചി​ക അ​ല്പം ക​രു​ത്ത്‌ തി​രി​ച്ചു​പി​ടി​ച്ച്‌ 76,059 പോ​യി​ന്‍റി​ലാ​ണ്.

ഡെ​യ്‌​ലി ചാ​ർ​ട്ടി​ൽ വി​ല​യി​രു​ത്തി​യാ​ൽ സൂ​ചി​ക​യ്‌​ക്ക്‌ 77,297 – 78,536 റേ​ഞ്ചി​ൽ പ്ര​തി​രോ​ധ​മു​ണ്ട്‌. തി​രു​ത്ത​ൽ തു​ട​ർ​ന്നാ​ൽ 75,153 പോ​യി​ന്‍റി​ലേ​ക്കും തു​ട​ർ​ന്ന്‌ 74,248ലേ​ക്കും ത​ള​രാം.

രാ​ജ്യാ​ന്ത​ര സ്വ​ർ​ണ വി​ല ട്രോ​യ്‌ ഔ​ൺ​സി​ന് 4018 ഡോ​ള​റി​ൽ നി​ന്നും 3985ലേ​ക്ക്‌ താ​ഴ്‌​ന്ന ശേ​ഷ​മു​ള്ള തി​രി​ച്ചു​വ​ര​വി​ൽ 4165ലേ​ക്ക്‌ ഉ​യ​ർ​ന്നു. വ്യാ​പാ​രാ​ന്ത്യം മ​ഞ്ഞ​ലോ​ഹം 4052 ഡോ​ള​റി​ലാ​ണ്.

Business

വി​പ​ണി​യി​ൽ ഇ​ടി​വ് തു​ട​രു​ന്നു

മും​​ബൈ: പ​​ടി​​ഞ്ഞാ​​റ​​ൻ ഏ​​ഷ്യ​​യി​​ലെ സം​​ഘ​​ർ​​ഷ​​ങ്ങ​​ളെ​​ത്തു​​ട​​ർ​​ന്നു​​ള്ള ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല​​ക്ക​​യ​​റ്റ​​വും അ​​മേ​​രി​​ക്ക​​ൻ വ്യാ​​പാ​​ര താ​​രി​​ഫു​​ക​​ളെ​​ക്കു​​റി​​ച്ചു​​ള്ള പു​​തി​​യ ആ​​ശ​​ങ്ക​​ക​​ളും കാ​​ര​​ണം പ്ര​​തി​​സ​​ന്ധി​​യി​​ലാ​​യി രാ​​ജ്യ​​ത്തെ ഓ​​ഹ​​രിവി​​പ​​ണി​​ക​​ൾ.

പ്ര​​മു​​ഖ സൂ​​ചി​​ക​​ക​​ളാ​​യ സെ​​ൻ​​സെ​​ക്‌​​സും നി​​ഫ്റ്റി​​യും ഇ​​ന്ന​​ലെ​​യും ന​​ഷ്ട​​ത്തി​​ൽ വ്യാ​​പാ​​രം അ​​വ​​സാ​​നി​​പ്പി​​ച്ച​​തോ​​ടെ വി​​പ​​ണി​​യി​​ലെ ത​​ക​​ർ​​ച്ച തു​​ട​​ർ​​ച്ച​​യാ​​യ അ​​ഞ്ചാം ദി​​ന​​ത്തി​​ലേ​​ക്കു നീ​​ണ്ടു.

വി​​ദേ​​ശ നി​​ക്ഷേ​​പ​​ക​​ർ വ​​ൻ​​തോ​​തി​​ൽ പ​​ണം പി​​ൻ​​വ​​ലി​​ച്ച​​തും മു​​ൻ​​നി​​ര ബാ​​ങ്കാ​​യ എ​​ച്ച്ഡി​​എ​​ഫ്സി ബാ​​ങ്ക് ഓ​​ഹ​​രി​​ക​​ളി​​ലു​​ണ്ടാ​​യ വി​​ല്പ​​നസ​​മ്മ​​ർ​​ദ​​വും വി​​പ​​ണി​​യി​​ലെ നി​​ക്ഷേ​​പ​​ക അ​​ന്ത​​രീ​​ക്ഷ​​ത്തെ കൂ​​ടു​​ത​​ൽ ദോ​​ഷ​​ക​​ര​​മാ​​യി ബാ​​ധി​​ച്ചു.

30 ഓ​​ഹ​​രി​​ക​​ൾ ഉ​​ൾ​​പ്പെ​​ടു​​ന്ന ബി​​എ​​സ്​ഇ സെ​​ൻ​​സെ​​ക്‌​​സ് 331.62 പോ​​യി​​ന്‍റ് (0.43 ശ​​ത​​മാ​​നം) ഇ​​ടി​​ഞ്ഞ് 76,059.77 എ​​ന്ന നി​​ല​​യി​​ലാ​​ണ് വ്യാ​​പാ​​രം അ​​വ​​സാ​​നി​​പ്പി​​ച്ച​​ത്. വ്യാ​​പാ​​ര​​ത്തി​​നി​​ടെ ഒ​​രു ഘ​​ട്ട​​ത്തി​​ൽ സെ​​ൻ​​സെ​​ക്‌​​സ് 916.96 പോ​​യി​​ന്‍റ് വ​​രെ താ​​ഴ്ന്ന് 75,474.43 എ​​ന്ന നി​​ല​​യി​​ലെ​​ത്തി​​യി​​രു​​ന്നു. 50 ഓ​​ഹ​​രി​​ക​​ൾ ഉ​​ൾ​​പ്പെ​​ടു​​ന്ന എ​​ൻ​​എ​​സ്​​ഇ നി​​ഫ്റ്റി 102.15 പോ​​യി​​ന്‍റ് (0.43 ശ​​ത​​മാ​​നം) താ​​ഴ്ന്ന് 23,767.45ലു​​മെ​​ത്തി.

മ​​റ്റ് ഏ​​ഷ്യ​​ൻ വി​​പ​​ണി​​ക​​ളി​​ലു​​ണ്ടാ​​യ ത​​ക​​ർ​​ച്ച​​യും ഇ​​ന്ത്യ​​ൻ വി​​പ​​ണി​​യെ ബാ​​ധി​​ച്ചു. വ്യാ​​ഴാ​​ഴ്ച മാ​​ത്രം 2,999.23 കോ​​ടി രൂ​​പ​​യു​​ടെ ഓ​​ഹ​​രി​​ക​​ളാ​​ണ് വി​​ദേ​​ശ സ്ഥാ​​പ​​ന നി​​ക്ഷേ​​പ​​ക​​ർ വി​​റ്റ​​ഴി​​ച്ച​​ത്.

Business

കരുത്തു നഷ്‌ടപ്പെട്ട് സെൻസെക്‌സ്, നിഫ്‌റ്റി

പ്ര​തി​കൂ​ല വാ​ർ​ത്ത​ക​ൾ വി​പ​ണി​യെ പി​ടി​ച്ചു​ല​ച്ച​തി​നാ​ൽ തു​ട​ർ​ച്ച​യാ​യ അ​ഞ്ചാം വാ​രം ക​രു​ത്ത്‌ നി​ല​നി​ർ​ത്താ​നു​ള്ള സെ​ൻ​സെ​ക്‌​സി​ന്‍റെ​യും നി​ഫ്‌​റ്റി​യു​ടെ​യും ശ്ര​മം വി​ജ​യി​ച്ചി​ല്ല.

യു​എ​സ്‌‐ ഇ​റാ​ൻ സം​ഘ​ർ​ഷം മൂ​ർ​ച്ഛി​ക്കു​മെ​ന്ന ഭീ​തി​യി​ൽ ഫ​ണ്ടു​ക​ൾ ലാ​ഭ​മെ​ടു​പ്പി​നു തി​ടു​ക്കം കാ​ണി​ച്ചു. ഇ​റാ​ൻ വീ​ണ്ടും ഹോ​ർ​മുസ്‌ അ​ട​ച്ച​ത്‌ സം​ഘ​ർ​ഷാ​വ​സ്ഥ രൂ​ക്ഷ​മാ​ക്കാം. ബോം​ബെ സെ​ൻ​സെ​ക്‌​സ്‌ 195 പോ​യി​ന്‍റും നി​ഫ്‌​റ്റി 64 പോ​യി​ന്‍റും പ്ര​തി​വാ​ര ന​ഷ്‌​ട​ത്തി​ലാ​ണ്.

നി​ല​വി​ലെ സാ​ങ്കേ​തി​ക തി​രു​ത്ത​ൽ പു​തി​യ നി​ക്ഷേ​പ​ങ്ങ​ൾ​ക്ക്‌ ഒ​രു വി​ഭാ​ഗം അ​വ​സ​ര​മാ​ക്കു​ന്നു. ജൂ​ണി​ലെ താ​ഴ്ച​യി​ൽ നി​ന്നും ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വ്‌ നി​ഫ്‌​റ്റി കാ​ഴ്‌​ച​വ​ച്ചെ​ങ്കി​ലും ജ​നു​വ​രി​യി​ലെ 26,373 റി​ക്കാ​ർ​ഡി​ൽ​നി​ന്ന് ഇ​പ്പോ​ഴും എ​ട്ട്‌ ശ​ത​മാ​നം ത​ള​ർ​ച്ച​യി​ലാ​ണ്. ജൂ​ണി​ലെ 23,600ൽ​നി​ന്ന് ഏ​ക​ദേ​ശം അ​ഞ്ച്‌ ശ​ത​മാ​നം ക​യ​റി.​അ​തേ​സ​മ​യം, ഏ​പ്രി​ലി​ലെ ത​ക​ർ​ച്ച​യാ​യ 22,182ൽ​നി​ന്നു​ള്ള തി​രി​ച്ചു​വ​ര​വ്‌ ശ​ക്ത​മെ​ങ്കി​ലും ന​ട​പ്പ്‌ വ​ർ​ഷ​ത്തെ മൊ​ത്തം പ്ര​ക​ട​നം വി​ല​യി​രു​ത്തി​യാ​ൽ തി​ള​ക്കം കു​റ​വാ​ണ്.

കോ​ർ​പ​റേ​റ്റ്‌ മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള ഒ​ന്നാം പാ​ദ പ്ര​വ​ർ​ത്ത​ന ഫ​ല​ങ്ങ​ൾ, വി​ദേ​ശ ഫ​ണ്ടു​ക​ളു​ടെ നി​ക്ഷേ​പ മ​നോ​ഭാ​വവും പ​ശ്ചി​മേ​ഷ്യ​യി​ലെ സ്ഥി​തി​യും വ​രും ദി​വ​സ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​യ ദി​ശ നി​ർ​ണ​യി​ക്കു​ന്ന​തി​ൽ മു​ഖ്യ പ​ങ്ക്‌ വ​ഹി​ക്കാം.

യു​എ​ഇ​യി​ലും ഖ​ത്ത​റി​ലും ഉ​യ​ർ​ന്ന വെ​ടി​യൊ​ച്ച ഇ​ന്ന് ഏ​ഷ്യ​ൻ മാ​ർ​ക്ക​റ്റു​ക​ളെ ഓ​പ്പ​ണിം​ഗ് വേ​ള​യി​ൽ സ​മ്മ​ർ​ദ​ത്തി​ലാ​ക്കാം. ഇ​ന്ത്യ​ൻ ക​പ്പ​ലി​നു നേ​രേ​യും ഞാ​യ​റാ​ഴ്‌​ച ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്‌ ക്രൂ​ഡ്‌ ഓ​യി​ൽ വി​ല​യി​ലും രൂ​പ​യി​ൽ പി​രി​മു​റു​ക്കം സൃ​ഷ്‌​ടി​ക്കാം. ഇ​റാ​ൻ നാ​വി​ക സേ​ന ഹോ​ർ​മൂ​സ്‌ പൂ​ർ​ണ​മാ​യി അ​ട​ച്ച​ത്‌ ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളെ പ്ര​തി​സ​ന്ധി​ലാ​ക്കാം.

ബ്രെ​ന്‍റ് ക്രൂ​ഡ് ബാ​ര​ലി​ന് 72.10 ഡോ​ള​റി​ൽ നി​ന്നും മു​ൻ​വാ​രം സൂ​ച​ന ന​ൽ​കി​യ 80 ഡോ​ള​റി​ലേ​ക്ക്‌ ക​യ​റി​യ ശേ​ഷം വാ​രാ​ന്ത്യം 76 ഡോ​ള​റി​ലാ​ണ്. പു​തി​യ സം​ഭ​വ വി​കാ​സ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത​ൽ നി​ര​ക്ക്‌ 86 ഡോ​ള​ർ വ​രെ ക​യ​റാം. മ​ധ്യ​പൂ​ർ​വേ​ഷ്യ​യി​ലെ സ​മാ​ധ​ന അ​ന്ത​രീ​ക്ഷം മാ​റി​യ​തോ​ടെ വി​പ​ണി​യു​ടെ സാ​ങ്കേ​തി​ക വ​ശ​ങ്ങ​ളി​ലും മാ​റ്റ​മു​ണ്ടാ​യി. ആ ​നി​ല​യ്‌​ക്ക്‌ 96-100 ഡോ​ള​ർ അ​ക​ലെ​യ​ല്ല.

വി​ദേ​ശ ഓ​പ്പ​റേ​റ്റ​ർ​മാ​ർ വാ​ങ്ങ​ൽ പ​ക്ഷ​ത്ത്‌ തി​രി​ച്ചെ​ത്തി​യ​ത്‌ പ്രാ​ദേ​ശി​ക ഇ​ട​പാ​ടു​കാ​ർ​ക്ക്‌ ആ​ത്മ​വി​ശ്വാ​സം പ​ക​രും. വി​ദേ​ശ ഫ​ണ്ടു​ക​ൾ 532.86 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി വി​ല്പ​ന​യും 5202.74 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​വും ന​ട​ത്തി. ആ​ഭ്യ​ന്ത​ര ഫ​ണ്ടു​ക​ൾ 383.43 കോ​ടി രൂ​പ​യു​ടെ വി​ല്പ​ന​യും 8659.05 കോ​ടി രൂ​പ​യു​ടെ വാ​ങ്ങ​ലി​നും ത​യാ​റാ​യി.

വി​ദേ​ശ ഫ​ണ്ടു​ക​ളു​ടെ സാ​ന്നി​ധ്യം വി​പ​ണി​ക്ക് അ​നു​കൂ​ല ഘ​ട​ക​മെ​ങ്കി​ലും കോ​ർ​പ​റേ​റ്റ്‌ മേ​ഖ​ല​യി​ൽ നി​ന്നു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ വ​രു​ന്ന സ​ന്ദ​ർ​ഭ​മാ​യ​തി​നാ​ൽ ഇ​ട​പാ​ടു​കാ​ർ കൂ​ടു​ത​ൽ ജാ​ഗ്ര​ത പാ​ലി​ക്കു​ന്ന​ത്‌ അ​ഭി​കാ​മ്യം. രൂ​പ​യു​ടെ മൂ​ല്യം 95.20ൽ​നി​ന്നും 94.94ലേ​ക്ക്‌ ശ​ക്തി​പ്രാ​പി​ച്ചെ​ങ്കി​ലും പി​ന്നീ​ട്‌ 95.61 ദു​ർ​ബ​ല​മാ​യി, ക്ലോ​സിം​ഗി​ൽ നി​ര​ക്ക്‌ 95.37ലാ​ണ്.

നി​ഫ്‌​റ്റി​യി​ലെ ബു​ള്ളി​ഷ്‌ മ​നോ​ഭാ​വം ആ​ഭ്യ​ന്ത​ര - വി​ദേ​ശ ഓ​പ്പ​റേ​റ്റ​ർ​മാ​രെ വാ​രാ​രം​ഭ​ത്തി​ൽ ആ​ക​ർ​ഷി​ച്ചു. 24,270 പോ​യി​ന്‍റി​ൽ​നി​ന്നും 24,527 വ​രെ ഉ​യ​ർ​ന്ന​ വേ​ള‌​യി​ലെ വി​ല്പ​ന സ​മ്മ​ർ​ദം സൂ​ചി​കയെ പി​ന്നീ​ട്‌ 23,819ലേ​ക്ക്‌ ത​ള​ർ​ത്തി. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്‌​ച​ക​ളി​ൽ വ്യ​ക്ത​മാ​ക്കി​യ 23,816ലെ ​സ​പ്പോ​ർ​ട്ട്‌ നി​ഫ്‌​റ്റി നി​ല​നി​ർ​ത്തി​യ​ത്‌ ഫ​ണ്ടു​ക​ളെ ആ​ക​ർ​ഷി​ച്ചു. വ്യാ​പാ​രാ​ന്ത്യം നി​ഫ്‌​റ്റി 24,206ലാ​ണ്. ഈ ​വാ​രം താ​ങ്ങ്‌ 23,841 – 23,476 പോ​യി​ന്‍റി​ലാ​ണ്. അ​നു​കൂ​ല വാ​ർ​ത്ത​ക​ൾ​ക്ക്‌ സൂ​ചി​ക​യെ 24,549ലേ​ക്ക്‌ ഉ​യ​ർ​ത്താ​നാ​കും. പു​തി​യ ബ​യ​ർ​മാ​രെ​ത്തി​യാ​ൽ 24,892നെ ​ഉ​റ്റു​നോ​ക്കാം.

ജൂ​ലൈ സീ​രീ​സ്‌ 24,353ൽ​നി​ന്നും 24,242ലേ​ക്ക്‌ താ​ഴ്‌​ന്നു. വി​പ​ണി​യി​ലെ ഓ​പ്പ​ൺ ഇ​ന്‍റ​റ​സ്റ്റ്‌ 171 ല​ക്ഷം ക​രാ​റു​ക​ളി​ൽ നി​ന്നും ര​ണ്ട്‌ ശ​ത​മാ​നം കു​റ​ഞ്ഞ്‌ 168 ല​ക്ഷ​മാ​യി. ലോം​ഗ് ക​വ​റിം​ഗാ​യി ഇ​തി​നെ വി​ല​യി​രു​ത്താ​മെ​ങ്കി​ലും വി​പ​ണി ബു​ള്ളി​ഷ്‌ മൂ​ഡി​ൽ ത​ന്നെ​യാ​ണ്.

സെ​ൻ​സെ​ക്‌​സ്‌ 77,764 പോ​യി​ന്‍റി​ൽ നി​ന്നും 78,660ലേ​ക്ക്‌ ഉ​യ​ർ​ന്ന ശേ​ഷം 76,259ലേ​ക്ക് താ​ഴ്‌​ന്നെ​ങ്കി​ലും ക്ലോ​സിം​ഗി​ൽ 77,569 പോ​യി​ന്‍റി​ലാ​ണ്. ഡെ​യ്‌​ലി ചാ​ർ​ട്ടി​ൽ ബു​ള്ളി​ഷാ​യ​തി​നാ​ൽ 78,733 – 79,897 ലെ ​പ്ര​തി​രോ​ധ മേ​ഖ​ല​യി​ലേ​ക്ക്‌ സ​ഞ്ച​രി​ക്കാം. ഓ​പ്പ​റേ​റ്റ​ർ​മാ​ർ ലാ​ഭ​മെ​ടു​പ്പി​ന് ഇ​റ​ങ്ങി​യാ​ൽ 76,332 – 75,095ൽ ​സ​പ്പോ​ർ​ട്ടു​ണ്ട്‌.

ന്യൂ​യോ​ർ​ക്കി​ൽ സ്വ​ർ​ണം ട്രോ​യ്‌ ഔ​ൺ​സി​ന് 4174 ഡോ​ള​റി​ൽ നി​ന്നും 4024ലേ​ക്ക്‌ ഇ​ടി​ഞ്ഞെ​ങ്കി​ലും ക്ലോ​സിം​ഗി​ൽ 4120 ഡോ​ള​റി​ലാ​ണ്. റി​ക്കാ​ർ​ഡാ​യ 5424 ഡോ​ള​റി​ൽ ഉ​ട​ലെ​ടു​ത്ത വി​ല്പ​ന സ​മ്മ​ർ​ദ​ത്തി​ൽ വി​ല ഇ​തി​ന​കം ഔ​ൺ​സി​ന് 1304 ഡോ​ള​ർ ഇ​ടി​ഞ്ഞു. വി​പ​ണി​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​ണ് റി​ക്കാ​ർ​ഡ്‌ ത​ല​ത്തി​ൽ നി​ന്നും വി​ല ഇ​ത്ര അ​ധി​കം ഇ​ടി​യു​ന്ന​ത്‌.

Business

റി​ക്കാ​ർ​ഡ് താ​ഴ്ച​യി​ൽ രൂ​പ

മും​​ബൈ: ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി​​വി​​പ​​ണി​​യി​​ൽ​​നി​​ന്ന് വി​​ദേ​​ശ നി​​ക്ഷേ​​പ​​ക​​രു​​ടെ തു​​ട​​രു​​ന്ന പി​​ന്മാ​​റ്റ​​വും ആ​​ഗോ​​ള വി​​പ​​ണി​​യി​​ലെ അ​​നി​​ശ്ചി​​ത​​ത്വ​​വും കാ​​ര​​ണം യു​​എ​​സ് ഡോ​​ള​​റി​​നെ​​തി​​രേ രൂ​​പ ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ ത​​ക​​ർ​​ച്ച​​യി​​ൽ. ഇ​​ന്ന​​ലെ വ്യാ​​പാ​​ര​​ത്തി​​ന്‍റെ ഒ​​രു ഘ​​ട്ട​​ത്തി​​ൽ 92 എ​​ന്ന മൂ​​ല്യ​​ത്തി​​ലെ​​ത്തി​​യ രൂപ അ​​വ​​സാ​​നം ചെ​​റി​​യൊ​​രു ഉ​​യ​​ർ​​ച്ച​​യി​​ൽ ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും താ​​ഴ്ന്ന നി​​ല​​വാ​​രമായ 91.88ൽ ​​വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി.

തു​​ട​​ക്ക​​ത്തി​​ലു​​ണ്ടാ​​യ നേ​​ട്ട​​ങ്ങ​​ൾ കൈ​​വി​​ട്ട രൂ​​പ വ്യാ​​പാ​​ര​​ത്തി​​നി​​ടെ 91.99 എ​​ന്ന നി​​ര​​ക്കി​​ലേ​​ക്ക് താ​​ഴു​​ക​​യും ചെ​​യ്ത​​താ​​യി ഫോ​​റെ​​ക്സ് വ്യാ​​പാ​​രി​​ക​​ൾ പ​​റ​​ഞ്ഞു. ഇ​​ന്ത്യ​​ൻ വി​​പ​​ണി​​യി​​ൽ​​നി​​ന്ന് വി​​ദേ​​ശ നി​​ക്ഷേ​​പ​​ക​​രു​​ടെ തു​​ട​​രു​​ന്ന വി​​റ്റ​​ഴി​​ക്ക​​ലും ആ​​ഭ്യ​​ന്ത​​ര ഓ​​ഹ​​രി സൂ​​ചി​​ക​​ക​​ൾ വീ​​ണ്ടും ന​​ഷ്ട​​ത്തി​​ലാ​​തും ഇ​​ന്ന​​ലെ രൂ​​പ​​യെ ബാ​​ധി​​ച്ചു. കൂ​​ടാ​​തെ അ​​സം​​സ്കൃ​​ത എ​​ണ്ണവി​​ല​​യി​​ലു​​ണ്ടാ​​യ വ​​ർ​​ധ​​ന​​യും യു​​എ​​സ് ട്ര​​ഷ​​റി യീ​​ൽ​​ഡു​​ക​​ൾ വ​​ർ​​ധി​​ക്കു​​ന്ന​​തും നി​​ക്ഷേ​​പ​​ക​​രെ ഡോ​​ള​​റി​​ലേ​​ക്ക് ആ​​ക​​ർ​​ഷി​​ച്ചു.

2025ൽ 5 ​​ശ​​ത​​മാ​​നം ഇ​​ടി​​വാ​​ണ് രൂ​​പ നേ​​രി​​ട്ട​​ത്. ഈ ​​ആ​​ഴ്ച 1.18 ശ​​ത​​മാ​​ന​​വും 2026 ജ​​നു​​വ​​രി​​യി​​ൽ മാ​​ത്രം രൂ​​പ​​യു​​ടെ മൂ​​ല്യ​​ത്തി​​ൽ 2.3 ശ​​ത​​മാ​​ന​​ത്തി​​ന്‍റെ ഇ​​ടി​​വു​​ണ്ടാ​​യി.

ഓ​​ഹ​​രി​​വി​​പ​​ണി​​യി​​ലെ ന​​ഷ്ടം

വ്യാ​​ഴാ​​ഴ്ച നേ​​ട്ട​​മു​​ണ്ടാ​​ക്കി​​യ ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി​​വി​​പ​​ണി ഇ​​ന്ന​​ലെ വീ​​ണ്ടും കൂ​​പ്പു​​കു​​ത്തി. 30 ഓ​​ഹ​​രി​​ക​​ളു​​ടെ സെ​​ൻ​​സെ​​ക്സ് 779 പോ​​യി​​ന്‍റ് (0.94%) ഇ​​ടി​​ഞ്ഞ് 81538ലും 50 ​​ഓ​​ഹ​​രി​​ക​​ളു​​ടെ നി​​ഫ്റ്റി 241 പോ​​യി​​ന്‍റ് (0.95%) ന​​ഷ്ട​​ത്തി​​ൽ 25,049ലും ​​വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി. ഇ​​ന്ത്യ-​​യു​​എ​​സ് വ്യാ​​പാ​​ര​​ക്ക​​രാ​​റി​​ൽ തു​​ട​​രു​​ന്ന അ​​നി​​ശ്ചി​​ത​​ത്വ​​വും വി​​ദേ​​ശ നി​​ക്ഷേ​​പ​​ക​​രു​​ടെ ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി​​ വി​​റ്റ​​ഴി​​ക്ക​​ലും വി​​പ​​ണി​​യു​​ടെ പ്ര​​ക​​ട​​ന​​ത്തെ സ്വാ​​ധീ​​നി​​ച്ചു.

ഇ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ഈ ​​ആ​​ഴ്ച നി​​ഫ്റ്റി സൂ​​ചി​​ക​​യി​​ൽ 2.5 ശ​​ത​​മാ​​നം താ​​ഴ്ച​​യു​​ണ്ടാ​​യി. ക​​ഴി​​ഞ്ഞ നാ​​ലു മാ​​സ​​ത്തി​​നി​​ടെ​​യി​​ലെ ഏ​​റ്റ​​വും മോ​​ശം പ്ര​​ക​​ട​​ന​​മാ​​ണി​​ത്. സെ​​ൻ​​സെ​​ക്സിന് ഈ ആഴ്ച 2.4 ശ​​ത​​മാ​​ന​​ത്തോ​​ളം ഇ​​ടി​​വു​​ണ്ടാ​​യി.

നി​​ക്ഷേ​​പ​​ക​​രു​​ടെ സ​​ന്പ​​ത്തി​​ൽ ഇ​​ന്ന​​ലെ മാ​​ത്രം 6 ല​​ക്ഷം കോ​​ടി രൂ​​പ​​യു​​ടെ കു​​റ​​വു​​ണ്ടാ​​യി. ബി​​എ​​സ്ഇ​​യി​​ൽ ലി​​സ്റ്റ് ചെ​​യ്ത ക​​ന്പ​​നി​​ക​​ളു​​ടെ വി​​പ​​ണി​​മൂ​​ല്യം 458.5 ല​​ക്ഷം കോ​​ടി രൂ​​പ​​യി​​ൽ നി​​ന്ന് 452 ല​​ക്ഷം കോ​​ടി രൂ​​പ​​യാ​​യി താ​​ഴ്ന്നു. ഈ ​​ആ​​ഴ്ച ഏ​​ക​​ദേ​​ശം 16 ല​​ക്ഷം കോ​​ടി രൂ​​പ​​യു​​ടെ വ​​ൻ ഇ​​ടി​​വാ​​ണ് ക​​ന്പ​​നി​​ക​​ളു​​ടെ വി​​പ​​ണി മൂ​​ല​​ധ​​ന​​ത്തി​​ലു​​ണ്ടാ​​യി​​രി​​ക്കു​​ന്ന​​ത്. ജ​​നു​​വ​​രി​​യി​​ൽ ഏ​​ക​​ദേ​​ശം 350 കോ​​ടി ഡോ​​ള​​റി​​ന്‍റെ ഓ​​ഹ​​രി​​ക​​ളാ​​ണ് വി​​ദേ​​ശ നി​​ക്ഷേ​​പ​​ക​​ർ വി​​റ്റ​​ഴി​​ച്ച​​ത്.

കൈ​​ക്കൂ​​ലി ആ​​രോ​​പ​​ണ​​ങ്ങ​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് അ​​ദാ​​നി ഗ്രൂ​​പ്പ് ചെ​​യ​​ർ​​മാ​​ൻ ഗൗ​​തം അ​​ദാ​​നി​​ക്കും ഗ്രൂ​​പ്പ് എ​​ക്സി​​ക്യൂ​​ട്ടി​​വ് സാ​​ഗ​​ർ അ​​ദാ​​നി​​ക്കു​​മെ​​തി​​രേ സ​​മ​​ൻ​​സ് അ​​യ​​യ്ക്കാ​​ൻ യു​​എ​​സ് സെ​​ക്യൂ​​രി​​റ്റീ​​സ് ആ​​ൻ​​ഡ് എ​​ക്സ്ചേ​​ഞ്ച് ക​​മ്മീ​​ഷ​​ൻ കോ​​ട​​തി​​യോ​​ട് അ​​നു​​മ​​തി തേ​​ടി​​യ​​ വാ​​ർ​​ത്ത​​യും വി​​പ​​ണി​​ക്കു പ്രതികൂലമായി. അ​​ദാ​​നി ഗ്രൂ​​പ്പ് ക​​ന്പ​​നി​​ക​​ളു​​ടെ ഓ​​ഹ​​രി​​ക​​ൾ 3.4 ശ​​ത​​മാ​​നം മു​​ത​​ൽ 14.5 ശ​​ത​​മാ​​നം വ​​രെ ഇ​​ടി​​ഞ്ഞു.

Latest News

Corehub Up