x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നഷ്ടം തുടർന്ന് ഇന്ത്യൻ വിപണി

ഓഹരി അവലോകനം / സോ​​​ണി​​​യ ഭാ​​​നു
Published: September 6, 2026 10:17 PM IST | Updated: September 6, 2026 10:17 PM IST

പ്രതീകാത്മക ചിത്രം

പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷാ​വ​സ്ഥ വീ​ണ്ടും രൂ​ക്ഷ​മാ​യ​തി​നി​ട​യി​ൽ ക്രൂ​ഡ് ഓ​യി​ൽ വി​ല കു​തി​ച്ചു​യ​ർ​ന്ന​തും ആ​ഗോ​ള ബോ​ണ്ട് യീ​ൽ​ഡു​ക​ൾ ഉ​യ​ർ​ന്ന ത​ല​ത്തി​ൽ നീ​ങ്ങി​യ​തും വി​ദേ​ശ ഓ​പ്പ​റേ​റ്റ​ർ​മാ​രു​ടെ വി​ല്പ​ന ശ​ക്ത​മാ​ക്കി.

ലോം​ഗ് ടേം ​ചാ​ർ​ട്ടി​ൽ സെ​ൻ​സെ​ക്‌​സി​നും നി​ഫ്‌​റ്റി​ക്കും ട്രെ​ൻ​ഡ്‌​ലൈ​ൻ സ​പ്പോ​ർ​ട്ട്‌ ന​ഷ്‌​ട​പ്പെ​ട്ടാ​ൽ മാ​സ​മ​ധ്യം വി​പ​ണി സ​മ്മ​ർ​ദ​ത്തി​ലാ​കും. തു​ട​ർ​ച്ച​യാ​യ നാ​ലാം വാ​ര​ത്തി​ലും ന​ഷ്ട​ത്തി​ലാ​ണ് ഇ​ന്ത്യ​ൻ വി​പ​ണി. ബോം​ബെ സൂ​ചി​ക 749 പോ​യി​ന്‍റും നി​ഫ്‌​റ്റി 278 പോ​യി​ന്‍റും താ​ഴ്ന്നു. നാ​ലാ​ഴ്ച​ക​ളി​ൽ ബി​എ​സ്‌​ഇ സൂ​ചി​ക 1494 പോ​യി​ന്‍റും എ​ൻ​എ​സ്‌​ഇ 468 പോ​യി​ന്‍റും ഇ​ടി​ഞ്ഞു.

രൂ​പ നേ​ട്ട​ത്തി​ൽ

ഓ​ഹ​രി സൂ​ചി​ക ആ​ടി​യു​ല​യു​ക​യാ​ണെ​ങ്കി​ലും ഫോ​റെ​ക്‌​സ്‌ മാ​ർ​ക്ക​റ്റി​ൽ ഡോ​ള​റി​നു മു​ന്നി​ൽ രൂ​പ വീ​ണ്ടും നേ​ട്ടം കൈ​വ​രി​ച്ചു​വെ​ന്ന്‌ മാ​ത്ര​മ​ല്ല, ര​ണ്ട്‌ മാ​സ​ത്തെ മി​ക​ച്ച നി​ല​വാ​ര​ത്തി​ലു​മെ​ത്തി. 95.36ൽ ​ഇ​ട​പാ​ടു​ക​ൾ തു​ട​ങ്ങി​യ രൂ​പ 94.27 വ​രെ ക​രു​ത്ത്‌ കാ​ണി​ച്ചു. ഡോ​ള​റി​നു മു​ന്നി​ൽ 88 പൈ​സ​യു​ടെ നേ​ട്ട​ത്തി​ൽ വാ​രാ​ന്ത്യം 94.48ലാ​ണ്. ഒ​റ്റ ആ​ഴ്‌​ച​യി​ൽ രൂ​പ​യു​ടെ മൂ​ല്യം ഒ​രു ശ​ത​മാ​നം വ​ർ​ധി​ച്ചു. പ​ത്ത്‌ ആ​ഴ്ച​ളി​ലെ ഏ​റ്റ​വും ശ​ക്ത​മാ​യ ക്ലോ​സിം​ഗ്. ഏ​ഷ്യ​ൻ ക​റ​ൻ​സി​ക​ളി​ൽ ദ​ക്ഷി​ണ കൊ​റി​യ​ൻ നാ​ണ​യ​മാ​യ വോ​ണി​നു പി​ന്നി​ൽ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​നം രൂ​പ കാ​ഴ്‌​ച​വ​ച്ചു.
നി​ല​വി​ൽ യു​എ​സ്‌ ഡോ​ള​റി​നു മു​ന്നി​ൽ 95ൽ ​താ​ഴ്ന്ന​ത്‌ ഹ്ര​സ്വ​കാ​ല​യ​ള​വി​ൽ രൂ​പ​യു​ടെ തി​ള​ക്കം വ​ർ​ധി​പ്പി​ക്കാ​മെ​ങ്കി​ലും ദീ​ർ​ഘ​കാ​ല​യ​ള​വി​ലേ​ക്ക്‌ വീ​ക്ഷി​ച്ചാ​ൽ വീ​ണ്ടും ദു​ർ​ബ​ല​മാ​കാം. ഓ​യി​ൽ വി​ല ഉ​യ​രു​ന്ന​ത്‌ രൂ​പ​യെ പി​രി​മു​റു​ക്ക​ത്തി​ലാ​ക്കാം.

ഓ​ഹ​രി​വി​പ​ണി​യി​ൽ വി​ല്പ​ന സ​മ്മ​ർ​ദം

ഓ​ഹ​രി വി​പ​ണി​യി​ലേ​ക്ക്‌ തി​രി​ഞ്ഞാ​ൽ നി​ഫ്‌​റ്റി​ക്ക്‌ മു​ൻ വാ​രം സൂ​ചി​പ്പി​ച്ച സ​പ്പോ​ർ​ട്ട്‌ വി​ല്പ​ന സ​മ്മ​ർ​ദ​ത്തി​ൽ ന​ഷ്ട​പ്പെ​ട്ടു. മു​ൻ​വാ​ര​ത്തി​ലെ 24,175ൽ​നി​ന്നും കൂ​ടു​ത​ൽ ക​രു​ത്തി​നു​ള്ള അ​വ​സ​രം ല​ഭി​ക്കാ​തെ ആ​ടി​യു​ല​ഞ്ഞ സൂ​ചി​ക 23,919 ലെ ​സ​പ്പോ​ർ​ട്ട്‌ ത​ക​ർ​ത്ത്‌ 23,801ലേ​ക്ക്‌ ഇ​ടി​ഞ്ഞു. വ്യാ​പാ​രാ​ന്ത്യം സൂ​ചി​ക 23,897 പോ​യി​ന്‍റി​ലാ​ണ്.

നി​ഫ്‌​റ്റി​യു​ടെ സാ​ങ്കേ​തി​കച​ല​ന​ങ്ങ​ൾ വീ​ക്ഷി​ച്ചാ​ൽ ഈ ​വാ​രം 23,755ലെ ​ആ​ദ്യ താ​ങ്ങ്‌ ന​ഷ്ട​പ്പെ​ട്ടാ​ൽ 23,614–23,286 റേ​ഞ്ചി​ലേ​ക്ക്‌ സ​ഞ്ച​രി​ക്കാം. അ​തേ​സ​മ​യം, മു​ന്നേ​റാ​ൻ ശ്ര​മം ന​ട​ത്തി​യാ​ൽ 24,083 – 24,270 പോ​യി​ന്‍റി​ൽ പ്ര​തി​രോ​ധമുണ്ട്. നി​ഫ്‌​റ്റി​ക്ക്‌ അ​തി​ന്‍റെ 20, 50 ഡി​എം​എ ആ​യ 24,205 റേ​ഞ്ചി​നു മു​ക​ളി​ൽ ഇ​ടം പി​ടി​ക്കാ​ൻ ക​ഴി​യാ​ഞ്ഞ​ത്‌ ദു​ർ​ബ​ലാ​വ​സ്ഥ​യ്‌​ക്ക്‌ ഇ​ട​യാ​ക്കാം. എം​എ​സി​ഡി, പാ​രാ​ബോ​ളി​ക്‌ എഎആർ അ​ട​ക്ക​മു​ള്ള സി​ഗ്‌​ന​ലു​ക​ൾ ത​ള​ർ​ച്ച​യി​ലേ​ക്ക്‌ മു​ഖംതി​രി​ച്ച​പ്പോ​ൾ സ്റ്റോ​ക്കാ​സ്റ്റി​ക്‌ ആ​ർ​എ​സ്‌​ഐ നാ​ലാ​ഴ്ച​ക​ളി​ലെ തു​ട​ർ​ച്ച​യാ​യ വി​ല്പ​ന​യി​ൽ ഓ​വ​ർ​സോ​ൾ​ഡാ​യി. സാ​ങ്കേ​തി​ക വ​ശ​ങ്ങ​ളി​ലൂ​ടെ വീ​ക്ഷി​ക്കു​മ്പോ​ൾ ഒ​രു ടെ​ക്‌​നി​ക്ക​ൽ ബൗ​ൺ​സി​ന് ഇ​ത്‌ വ​ഴി​യൊ​രു​ക്കാ​മെ​ങ്കി​ലും‌ ഒ​രു ബു​ൾ റാ​ലി​ക്ക്‌ അ​വ​സ​ര​മൊ​രു​ക്കി​ല്ല.
നി​ഫ്‌​റ്റി ഫ്യൂ​ച്ചേ​ഴ്‌​സ്‌ സെ​പ്റ്റം​ബ​ർ 24,342ൽനി​ന്നും വാ​രാ​ന്ത്യം 24,048ലേ​ക്ക്‌ ഇ​ടി​ഞ്ഞു. വി​പ​ണി​യി​ലെ ഓ​പ്പ​ൺ ഇ​ന്‍റ​റ​സ്റ്റ്‌ പി​ന്നി​ട്ട വാ​രം 155 ല​ക്ഷം ക​രാ​റു​ക​ളി​ൽ നി​ന്ന് ഒ​മ്പ​ത്‌ ശ​ത​മാ​നം വ​ർ​ധി​ച്ച്‌ 168 ല​ക്ഷ​മാ​യി. വീ​ണ്ടും നി​ര​ക്ക്‌ താ​ഴ്‌​ന്ന​തി​നൊ​പ്പം ഓ​പ്പ​ൺ ഇ​ന്‍റ​റ​സ്റ്റ് ഉ​യ​ർ​ന്ന​ത്‌ വി​ല്പ​ന​ക്കാ​രു​ടെ സ്വാ​ധീ​നം വ്യ​ക്ത​മാ​ക്കു​ന്നു.

സെ​ൻ​സെ​ക്‌​സ്‌ മു​ൻ​വാ​ര​ത്തി​ലെ 77,364 പോ​യി​ന്‍റി​ൽനി​ന്നും ത​ള​ർ​ന്നാ​ണ് ട്രേ​ഡിം​ഗ് ആ​രം​ഭി​ച്ച​ത്‌. ഉ​യ​ർ​ന്ന നി​ല​വാ​ര​മാ​യ 77,226 ൽ ​നി​ന്നും ശ​ക്ത​മാ​യ വി​ല്പ​ന സ​മ്മ​ർ​ദ​ത്തി​ൽ സൂ​ചി​ക ക​ഴി​ഞ്ഞ ല​ക്കം സൂ​ചി​പ്പി​ച്ച സ​പ്പോ​ർ​ട്ട്‌ ത​ക​ർ​ത്ത്‌ 76,178ലേ​ക്ക്‌ ഇ​ടി​ഞ്ഞു. വ്യാ​പാ​രാ​ന്ത്യം സെ​ൻ​സെ​ക്‌​സ്‌ 76,515 പോ​യി​ന്‍റി​ലാ​ണ്‌.

ബ്ലൂ​ചി​പ്പ്‌ ഓ​ഹ​രി​ക​ളി​ലെ വി​ല്പ​ന തു​ട​ർ​ന്നാ​ൽ സൂ​ചി​ക 76,053ലേ​ക്കു പ​രീ​ക്ഷ​ണം ന​ട​ത്തും. ഈ ​അ​വ​സ​ര​ത്തി​ൽ വി​ല്പ​ന ത​രം​ഗം അ​നു​ഭ​വ​പ്പെ​ട്ടാ​ൽ മാ​സ​മ​ധ്യ​ത്തി​ൽ 75,591–74,543 റേ​ഞ്ചി​ലേ​ക്കു തി​രു​ത്ത​ൽ സാ​ധ്യ​ത. പു​തി​യ നി​ക്ഷേ​പ​ക​ർ രം​ഗ​ത്തി​റ​ങ്ങി​യാ​ൽ 77,101ലെ ​പ്ര​തി​രോ​ധ മേ​ഖ​ല​യി​ലേ​ക്ക്‌ ഉ​യ​രാ​മെ​ങ്കി​ലും നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ 77,687 പോ​യി​ന്‍റി​ലേ​ക്ക്‌ ചു​വ​ടു​വ​യ്ക്കാ​ൻ സാ​ധ്യ​ത കു​റ​വ്‌.

ആ​ഭ്യ​ന്ത​ര മ്യൂ​ച്വ​ൽ ഫ​ണ്ടു​ക​ൾ 23,156.38 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ൾ ശേ​ഖ​രി​ച്ചു. വി​ദേ​ശ നി​ക്ഷേ​പ​ക​ർ ര​ണ്ട്‌ ദി​വ​സ​ങ്ങ​ളി​ലാ​യി 7831.75 കോ​ടി രൂ​പ നി​ക്ഷേ​പി​ച്ചു. മ​റ്റ്‌ ദി​വ​സ​ങ്ങ​ളി​ലാ​യി അ​വ​ർ 13,443.69 കോ​ടി രൂ​പ​യു​ടെ വി​ല്പ​ന​യും ന​ട​ത്തി.

ക്രൂ​ഡ് ഓ​യി​ൽ വി​ല കു​തി​ക്കു​ന്നു

അ​ന്താ​രാ​ഷ്‌​ട്ര വി​പ​ണി​യി​ൽ ക്രൂ​ഡ് ഓ​യി​ൽ വി​ല​യി​ൽ വ​ൻ കു​തി​പ്പ്‌. പി​ന്നി​ട്ട വാ​രം എ​ണ്ണ വി​ല ഏ​ക​ദേ​ശം ഏ​ഴ്‌ ശ​ത​മാ​നം ഉ​യ​ർ​ന്ന​ത്‌ ഇ​ന്ത്യ​യെ സം​ബ​ന്ധി​ച്ച്‌ ക​ന​ത്ത ആ​ഘാ​ത​മാ​ണ്. എ​ണ്ണ വി​ല ബാ​ര​ലി​നു 100 ഡോ​ള​റി​ലേ​ക്ക്‌ നീ​ങ്ങു​ന്നു. വെ​ള്ളി​യാ​ഴ്‌​ച ബ്രെ​ന്‍റ്‌ ക്രൂ​ഡ് 96 ഡോ​ള​ർ ക​ട​ന്നു. ജൂ​ലൈ ര​ണ്ടാം പ​കു​തി​ക്ക്‌ ശേ​ഷ​മു​ള്ള ഏ​റ്റ​വും വ​ലി​യ പ്ര​തി​വാ​ര മു​ന്നേ​റ്റ​മാ​ണി​ത്‌.

ഇ​റ​ക്കു​മ​തി​യെ വ​ലി​യ അ​ള​വി​ൽ ആ​ശ്ര​യി​ക്കു​ന്ന​തി​നാ​ൽ ക്രൂ​ഡ് വി​ല​ക്ക​യ​റ്റം ഇ​റ​ക്കു​മ​തി ബി​ൽ, രൂ​പ​യു​ടെ മൂ​ല്യം, പ​ണ​പ്പെ​രു​പ്പം, കോ​ർ​പ​റേ​റ്റ് മേ​ഖ​ല​യി​ലെ ചെ​ല​വു​ക​ൾ എ​ന്നി​വ​യി​ലും സ​മ്മ​ർ​ദം ഉ​ള​വാ​ക്കും. എ​ണ്ണ​വി​ല​ക്ക​യ​റ്റം ഓ​ഹ​രി സൂ​ചി​കക​ളു​ടെ ദി​ശ നി​ർ​ണ​യി​ക്കു​ന്ന പ്ര​ധാ​ന ഘ​ട​ക​മാ​ണ്‌. യു​എ​സ്–​ഇ​റാ​ൻ സം​ഘ​ർ​ഷ​വും യു​ക്രെ​യ്ൻ–​റ​ഷ്യ​ൻ യു​ദ്ധ​വും എ​ണ്ണ വി​ത​ര​ണ​ത്തെ ബാ​ധി​ച്ചു. ആ​ഗോ​ള ല​ഭ്യ​ത​യി​ൽ പ്ര​തി​ദി​നം ഏ​ക​ദേ​ശം 8–10 മി​ല്യ​ൺ ബാ​ര​ലി​ന്‍റെ കു​റ​വു​ണ്ടാ​യി.

ന്യൂ​യോ​ർ​ക്കി​ൽ സ്വ​ർ​ണ​വി​ല ട്രോ​യ്‌ ഔ​ൺ​സി​നു 4,453 ഡോ​ള​റി​ൽ നി​ന്നും മു​ൻ​വാ​രം സൂ​ചി​പ്പി​ച്ച 4356 ഡോ​ള​റി​ലെ സ​പ്പോ​ർ​ട്ട്‌ ത​ക​ർ​ത്ത്‌ 4284ലേ​ക്ക്‌ ഇ​ടി​ഞ്ഞു. ഈ ​അ​വ​സ​ര​ത്തി​ൽ ഫ​ണ്ടു​ക​ൾ നി​ക്ഷേ​പ​ത്തി​ന്‌ തി​രി​കെ എ​ത്തി​യ​തോ​ടെ നി​ര​ക്ക്‌ 4511 ഡോ​ള​ർ വ​രെ മു​ന്നേ​റി. വാ​രാ​ന്ത്യം സ്വ​ർ​ണം 4427 ഡോ​ള​റി​ലാ​ണ്.

Tags : IndianMarket Lose ShareMarket BSE NSE Sensex Nifty Business

Recent News

Corehub Up