x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ഇ​റ​ങ്ങി​യ വാ​ഹ​ന​ത്തി​ന് 50,000 പി​ഴ; തു​ക ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക​ർ അ​ട​യ്ക്കും

വെബ് ഡെസ്ക്
Published: September 6, 2026 10:41 PM IST | Updated: September 6, 2026 10:41 PM IST

എം​വി​ഡി പി​ഴ ഈടാക്കിയ വാഹനം

പ​ത്ത​നം​തി​ട്ട: ആ​റ​ന്മു​ള​യി​ലെ പ്ര​ള​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത ഓ​ഫ് റോ​ഡ് എ​സ്‌​യു​വി​ക്ക് ചു​മ​ത്തി​യ 50,000 രൂ​പ പി​ഴ​ത്തു​ക ഹൈ​ക്കോ​ട​തി​യി​ലെ ഒ​രു കൂ​ട്ടം അ​ഭി​ഭാ​ഷ​ക​ർ അ​ട​യ്ക്കും. അ​ന​ധി​കൃ​ത രൂ​പ​മാ​റ്റ​ങ്ങ​ൾ ന​ട​ത്തി​യെ​ന്ന ക​ണ്ടെ​ത്ത​ലി​നെ തു​ട​ർ​ന്ന് എം​വി​ഡി പി​ഴ​യാ​യി 5250 രൂ​പ ഈ​ടാ​ക്കി​യി​രു​ന്നു. തു​ട​ർ​ന്ന് സം​ഭ​വ​ത്തി​ൽ ഹൈ​ക്കോ​ട​തി ഇ​ട​പെ​ടു​ക​യും പി​ഴ​ത്തു​ക ഉ​യ​ർ​ത്തു​ക​യു​മാ​യി​രു​ന്നു. 

പ​ത്ത​നം​തി​ട്ട കു​ള​ന​ട സ്വ​ദേ​ശി അ​മ​ൽ വി​ദ്വാ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഓ​ഫ് റോ​ഡ് ജീ​പ്പാ​ണ് ആ​റ​ന്മു​ള​യി​ലെ പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​യി​ൽ മൂ​ന്ന് ദി​വ​സം ഉ​പ​യോ​ഗി​ച്ച​ത്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ശേ​ഷം മ​ട​ങ്ങു​ന്ന​തി​നി​ടെ വാ​ഹ​ന​ത്തി​ന് അ​ന​ധി​കൃ​ത രൂ​പ​മാ​റ്റ​ങ്ങ​ളും മ​ലി​നീ​ക​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലാ​ത്ത​തും ചൂ​ണ്ടി​ക്കാ​ട്ടി അ​ടൂ​രി​ലെ എം​വി​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ ആ​ദ്യം 5,250 രൂ​പ പി​ഴ ചു​മ​ത്തി​യി​രു​ന്നു. ഈ ​തു​ക യൂ​ത്ത് കോ​ൺ​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി അ​ട​ച്ചി​രു​ന്നു.

ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ഉ​പ​യോ​ഗി​ച്ച വാ​ഹ​ന​ത്തി​ന് പി​ഴ ചു​മ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​യ​തോ​ടെ​യാ​ണ് വി​ഷ​യം ഹൈ​ക്കോ​ട​തി​യി​ലെ​ത്തി​യ​ത്. വാ​ഹ​ന​ങ്ങ​ളി​ലെ അ​ന​ധി​കൃ​ത മോ​ഡി​ഫി​ക്കേ​ഷ​നു​ക​ൾ റോ​ഡി​ലെ മ​റ്റ് യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​യ്ക്ക് ഭീ​ഷ​ണി​യാ​കു​മെ​ന്ന് ജ​സ്റ്റീ​സ് അ​നി​ൽ കെ. ​ന​രേ​ന്ദ്ര​ൻ, ജ​സ്റ്റീ​സ് മു​ര​ളി കൃ​ഷ്ണ എ​ന്നി​വ​ര​ട​ങ്ങി​യ ഡി​വി​ഷ​ൻ ബെ​ഞ്ച് നി​രീ​ക്ഷി​ച്ചു.

ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന എ​ൽ​ഇ​ഡി ലൈ​റ്റു​ക​ൾ, വാ​ഹ​ന​ത്തി​ന്‍റെ ബോ​ഡി​ക്ക് പു​റ​ത്തേ​ക്ക് ത​ള്ളി​നി​ൽ​ക്കു​ന്ന ട​യ​റു​ക​ൾ തു​ട​ങ്ങി​യ ഓ​രോ അ​ന​ധി​കൃ​ത മോ​ഡി​ഫി​ക്കേ​ഷ​നും 5,000 രൂ​പ വീ​തം പി​ഴ ഈ​ടാ​ക്കാ​ൻ കോ​ട​തി നി​ർ​ദേ​ശി​ച്ചു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പി​ഴ​ത്തു​ക 50,000 രൂ​പ​യാ​യി പു​തു​ക്കി​യ​ത്. തു​ട​ർ​ന്നാ​ണ് പി​ഴ​ത്തു​ക ഏ​റ്റെ​ടു​ക്കാ​ൻ ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക​ർ തീ​രു​മാ​നി​ച്ച​ത്. 

ആ​റ​ന്മു​ള​യി​ൽ വ​ള്ള​സ​ദ്യ നേ​ർ​ച്ച ന​ട​ത്തി​യ അ​ഭി​ഭാ​ഷ​ക കൂ​ട്ടാ​യ്മ​യാ​ണ് 50,000 രൂ​പ അ​ട​യ്ക്കു​ന്ന​ത്. അ​ബി​ൻ വ​ർ​ക്കി എം​എ​ൽ​എ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് മു​ന്നി​ട്ടി​റ​ങ്ങി​യ ആ​റ​ന്മു​ള​ക്കാ​ര​നെ പി​ന്തു​ണ​യ്ക്കേ​ണ്ട​ത് ത​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും ഹൈ​ക്കോ​ട​തി വി​ധി​യെ പൂ​ർ​ണ​മാ​യി മാ​നി​ക്കു​ന്നു​വെ​ന്നും എം​എ​ൽ​എ വ്യ​ക്ത​മാ​ക്കി.

Tags : Rescue operation fine off road vehicle highcourt

Recent News

Corehub Up