Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rescue Operation

ഗ​ൺ​മാ​ൻ​മാ​രു​ടെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ച​ട്ട​വി​രു​ദ്ധം; റി​പ്പോ​ർ​ട്ട് ഉ​ട​ൻ കൈ​മാ​റും

തി​രു​വ​ന​ന്ത​പു​രം: ന​വ​കേ​ര​ള യാ​ത്ര​യ്ക്കി​ടെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ഗ​ൺ​മാ​ന്മാ​ർ മ​ർ​ദ്ദി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ നി​ർ​ണാ​യ​ക ക​ണ്ടെ​ത്ത​ൽ. ഗ​ൺ​മാ​ന്മാ​രു​ടെ ന​ട​പ​ടി ച​ട്ട​വി​രു​ദ്ധ​മാ​ണെ​ന്ന് എ​സ്‌​ഐ​ടി ക​ണ്ടെ​ത്തി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ഉ​ട​ൻ ത​ന്നെ കൈ​മാ​റും.

എ.​ഡി. തോ​മ​സ് എം​എ​ൽ​എ, യൂ​ത്ത് കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ജ​യ് ജ്യു​വ​ൽ കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ​ക്കാ​ണ് ഗ​ൺ​മാ​ന്മാ​രി​ൽ നി​ന്നും ക്രൂ​ര​മാ​യ മ​ർ​ദ്ദ​ന​മേ​റ്റ​ത്. കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ ഗ​ൺ​മാ​ൻ അ​നി​ൽ​കു​മാ​ർ, സു​ര​ക്ഷാ​സം​ഘ​ത്തി​ലെ സ​ന്ദീ​പ് എ​ന്നി​വ​രാ​ണ് ഒ​ന്നും ര​ണ്ടും പ്ര​തി​ക​ൾ. 2023 ഡി​സം​ബ​ർ 15ന് ​ആ​ല​പ്പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ൽ വെ​ച്ചാ​യി​രു​ന്നു വി​വാ​ദ​മാ​യ മ​ർ​ദ്ദ​നം അ​ര​ങ്ങേ​റി​യ​ത്.

അ​ന്ന് പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തി​ന് നേ​രെ ന​ട​ന്ന മ​ർ​ദ്ദ​ന​ത്തെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം എ​ന്ന് മു​ഖ്യ​മ​ന്ത്രി വി​ശേ​ഷി​പ്പി​ച്ച​ത് വ​ൻ രാ​ഷ്ട്രീ​യ വി​വാ​ദ​ങ്ങ​ൾ​ക്ക് വ​ഴി​വെ​ച്ചി​രു​ന്നു. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലെ ഡി​വൈ​എ​സ്പി ബൈ​ജു കെ. ​പൗ​ലോ​സ് കൂ​ടി എ​ത്തി​യ ശേ​ഷം പ്ര​തി​ക​ളാ​യ ഗ​ൺ​മാ​ന്മാ​രെ ചോ​ദ്യം ചെ​യ്യാ​നാ​യി ആ​ല​പ്പു​ഴ​യി​ലേ​ക്ക് വി​ളി​പ്പി​ക്കാ​നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ തീ​രു​മാ​നം.

ഇ​തി​ന് ശേ​ഷ​മാ​യി​രി​ക്കും അ​ന്തി​മ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ക. സം​ഭ​വ​ത്തി​ല്‍ പു​ന​ര​ന്വേ​ഷ​ണ​ത്തി​നാ​യി ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ച​ത്. 15 ദി​വ​സ​ത്തി​ന​കം റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്നാ​ണ് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ന​ല്‍​കിയിരിക്കുന്ന ​നി​ര്‍​ദ്ദേ​ശം.

 

Kerala

വാ​ഗ​മ​ണ്ണി​ൽ കൊ​ക്ക​യി​ൽ വീ​ണ യു​വാ​വി​നെ ര​ക്ഷ​പെ​ടു​ത്തി

ഇ​ടു​ക്കി: വാ​ഗ​മ​ണ്ണി​ന് സ​മീ​പം ചാ​ത്ത​ൻ​പാ​റ​യി​ൽ കൊ​ക്ക​യി​ൽ വീ​ണ യു​വാ​വി​നെ ര​ക്ഷ​പെ​ടു​ത്തി.​തൊ​ടു​പു​ഴ വെ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി അ​രു​ൺ.​എ​സ്.​നാ​യ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. സാ​ര​മാ​യി പ​രി​ക്കേ​റ്റ വി​ഷ്ണു​വി​നെ തൊ​ടു​പു​ഴ​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

അ​ധി​കം താ​ഴ്ച​യി​ലേ​ക്ക് പ​തി​ക്കു​ന്ന​തി​ന് മു​ൻ​പ് യു​വാ​വ് പു​ല്ലി​ൽ പി​ടി​ച്ചു നി​ൽ​ക്കു​ക​യാ​യി​രു​ന്നു. തൊ​ടു​പു​ഴ ,മൂ​ല​മ​റ്റം യൂ​ണി​റ്റു​ക​ളി​ലെ അ​ഗ്നി​ര​ക്ഷാ​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി​യാ​ണ് യു​വാ​വി​നെ സാ​ഹ​സി​ക​മാ​യി പു​റ​ത്തെ​ത്തി​ച്ച​ത്.

കു​റ​ച്ച് ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ റി​ട്ട​യേ​ഡ് കെ​എ​സ്ഇ​ബി എ​ൻ​ജി​നീ​യ​ർ ഇ​തേ സ്ഥ​ല​ത്ത് വീ​ണ് മ​രി​ച്ചി​രു​ന്നു.

Latest News

Corehub Up