തിരുവനന്തപുരം: നവകേരള യാത്രക്കിടെ മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ എസ്ഐടി പുതിയ റിപ്പോർട്ട് സമർപ്പിച്ചു. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുമ്പായാണ് റിപ്പോർട്ട് സമർപ്പിച്ചത്.
കോടതി കഴിഞ്ഞതവണ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി ഉൾപ്പെടുത്തിയാണ് റിപ്പോർട്ട് കൊടുത്തത്. കേസ് ഡയറി തിരുത്തിയെഴുതാൻ സമ്മർദമുണ്ടായിരുന്നെന്ന് എസ്ഐമാർ മൊഴി വെള്ളിയാഴ്ച മൊഴി നൽകിയിരുന്നു.
ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി എം.ആർ അജിത് കുമാറിന്റെ ഓഫീസിൽ ജോലി ചെയ്തിരുന്ന രണ്ട് എസ്ഐ മാരുടെ മൊഴിയാണ് ഇന്നലെ എസ്ഐ ടി രേഖപ്പെടുത്തിയത്.
കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ മൊഴി നൽകവെ ഗ്രേഡ് എസ്.ഐമാർ പൊട്ടിക്കരഞ്ഞു. തങ്ങൾ ഉന്നത ഉദ്യോഗസ്ഥന്റെ നിർദ്ദേശങ്ങൾ പാലിക്കുക മാത്രമാണ് ചെയ്തതെന്നും, ഇതിൽ തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്നും ഇവർ അന്വേഷണ സംഘത്തോട് പറഞ്ഞു. നിർണായക മൊഴി ലഭിച്ചതോടെ കൂടുതൽ അന്വേഷണത്തിലേക്ക് കടക്കാനാണ് എസ്ഐടിയുടെ നീക്കം.
Tags : rescue operation navakerala yatra