x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സോ​നം വാം​ഗ്ചു​ക്കി​നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റാം; ഉ​ത്ത​ര​വി​ട്ട് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി

വെബ് ഡെസ്ക്
Published: July 21, 2026 03:30 PM IST | Updated: July 21, 2026 04:36 PM IST

സോ​നം വാം​ഗ്ചു​ക്

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മ്മേ​ന്ദ്ര പ്ര​ധാ​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് കോ​ക്രോ​ച്ച് ജ​ന​ത പാ​ർ​ട്ടി​യു​ടെ സ​മ​ര​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് നി​രാ​ഹാ​ര സ​മ​രം ന​ട​ത്തി​യി​രു​ന്ന സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​ൻ സോ​നം വാം​ഗ്ചു​ക്കി​നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റാ​ൻ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്.

സോ​നം വാം​ഗ്ചു​ക്കി​നെ ഏ​ത് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ന്ന​തി​ലും ത​ട​സ​മി​ല്ലെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. സോ​ന​ത്തെ മേ​ദാ​ന്ത ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​വാ​ണ് നീ​ക്കം. ഉ​ത്ത​ര​വി​ന് പി​ന്നാ​ലെ കോ​ട​തി​ക്ക് ന​ന്ദി അ​റി​യി​ച്ച് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ ഗീ​താ​ഞ്ജ​ലി ആം​ഗ്മോ രം​ഗ​ത്തെ​ത്തി.

ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യി​രു​ന്ന സോ​ന​ത്തെ സ​മ​ര​ക്കാ​ർ​ക്കി​ട​യി​ൽ നി​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ ആ​യി​രു​ന്നു പോ​ലീ​സ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്. സ​ഫ്ദ​ർ​ജം​ഗ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ സോ​ന​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ൽ ആ​ശ​ങ്ക​യ​റി​യി​ച്ച് ഗീ​താ​ഞ്ജ​ലി ആം​ഗ്മോ ആ​യി​രു​ന്നു കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

അ​തേ​സ​മ​യം തി​ങ്ക​ളാ​ഴ്ച ജ​ന്ത​ർ മ​ന്ദ​റി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് 70 പേ​രെ ഡ​ൽ​ഹി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സ​മ​ര​പ്പ​ന്ത​ലാ​യ ജ​ന്ത​ർ​മ​ന്ദ​റി​ൽ നി​ന്ന് സ​മ​ര​ക്കാ​രെ പോ​ലീ​സ് അ​ടി​ച്ചോ​ടി​ച്ചി​രു​ന്നു. രാ​ത്രി​യോ​ടെ സ​മ​ര​വേ​ദി​യി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ​വ​ർ പ്ര​തി​ഷേ​ധം തു​ട​രു​ക​യാ​ണ്.

അ​ഭി​ജി​ത് ദീ​പ്കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ർ​ല​മെ​ന്‍റി​ലേ​ക്ക് വീ​ണ്ടും മാ​ർ​ച്ച് ന​ട​ത്തു​മെ​ന്നും സി​ജെ​പി അ​റി​യി​ച്ചു. ഇ​ത് സം​ബ​ന്ധി​ച്ച് തീ​രു​മാ​നം ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കും.

Tags : SonamWangchuk DelhiHighCourt Delhi Deepika DeepikaNewspaper BreakingNews NewsUpdate Headlines

Recent News

Corehub Up