x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ നി​ന്ന് 62 ല​ക്ഷം ത​ട്ടി​യ കേ​സ്; പ്ര​തി​ക​ൾ പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: July 21, 2026 05:38 PM IST | Updated: July 21, 2026 05:38 PM IST

പിടിയിലായ പ്രതികൾ

തോ​പ്പും​പ​ടി: എ​റ​ണാ​കു​ളം തോ​പ്പും​പ​ടി​യി​ലെ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ നി​ന്ന് 62 ല​ക്ഷ​ത്തോ​ളം രൂ​പ ക​വ​ർ​ന്ന കേ​സി​ലെ പ്ര​തി​ക​ൾ പി​ടി​യി​ൽ. മ​ട്ടാ​ഞ്ചേ​രി ന​സ്ര​ത്ത് ഹോ​ളി​ക്രോ​സ് ന​ഗ​ർ സ്വ​ദേ​ശി സ​ന​മോ​ൾ എം.​എ. (31), മു​ൻ ജീ​വ​ന​ക്കാ​ര​നാ​യ പ​ള്ളു​രു​ത്തി സ്വ​ദേ​ശി ര​ഞ്ജു സാ​ജ് എ​ബ്ര​ഹാം (23) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

തോ​പ്പും​പ​ടി​യി​ലെ പി​ക് എ​ൻ സേ​വ് സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ നി​ന്ന് ആ​ണ് പ്ര​തി​ക​ൾ പ​ണം ത​ട്ടി​യ​ത്. 2022 മേ​യ് മു​ത​ൽ 2025 ഒ​ക്ടോ​ബ​ർ വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണ് ത​ട്ടി​പ്പ് ന​ട​ന്ന​ത്. ബി​ല്ലിം​ഗ് വി​ഭാ​ഗ​ത്തി​ൽ ജോ​ലി ചെ​യ്തി​രു​ന്ന സ​ന​മോ​ൾ ദി​വ​സേ​ന ക​വ​ർ​ന്ന പ​ണം ര​ഞ്ജു സാ​ജി​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു.

ഉ​ട​മ​യ്ക്ക് തോ​ന്നി​യ സം​ശ​യ​ത്തെ തു​ട​ർ‌​ന്ന് ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് ത​ട്ടി​പ്പ് ന​ട​ന്ന​താ​യി തി​രി​ച്ച​റി​ഞ്ഞ​ത്. ഇ​തേ​തു​ട​ർ​ന്ന് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക‍​യാ​യി​രു​ന്നു. ത​ട്ടി​പ്പ് പു​റ​ത്താ​യെ​ന്ന​റി​ഞ്ഞ സ​ന​മോ​ൾ ഇ​തി​നി​ടെ വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്നു.

പോ​ലീ​സ് ഇ​വ​ർ​ക്കെ​തി​രെ ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. പി​ന്നാ​ലെ നേ​പ്പാ​ൾ വ​ഴി സ​ന​മോ​ൾ കൊ​ച്ചി​യി​ലെ​ത്തി​യ​തോ​ടെ​യാ​ണ് പി​ടി​യി​ലാ​യ​ത്. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Tags : Crime Police Investigation CaseFile FIR Kochi

Recent News

Corehub Up