x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ന​ഡ​യി​ലെ സു​ഖ​ലോ​ലു​പ​ത ഉ​പേ​ക്ഷി​ച്ച് മാ​താ​പി​താ​ക്ക​ൾ​ക്ക​രി​കി​ലേ​ക്ക് മ​ട​ങ്ങി; ബം​ഗ​ളൂ​രു എ​ൻ​ജി​നീ​യ​റിം​ഗ് ഡ​യ​റ​ക്ട​റു​ടെ കു​റി​പ്പ് വൈ​റ​ലാ​കു​ന്നു

വെബ് ഡെസ്ക്
Published: July 21, 2026 07:40 PM IST | Updated: July 21, 2026 07:40 PM IST

പ്രതീകാത്മക ചിത്രം

ബം​ഗ​ളൂ​രു: വി​ദേ​ശ​ത്തു ജോ​ലി ചെ​യ്യു​ന്ന പ​ല പ്രൊ​ഫ​ഷ​ണ​ലു​ക​ളും ക​രി​യ​റും കു​ടും​ബ​ത്തോ​ടു​ള്ള ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളും ത​മ്മി​ൽ ഒ​രു ഘ​ട്ട​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തേ​ണ്ടി വ​രാ​റു​ണ്ട്. അ​ത്ത​ര​ത്തി​ൽ കാ​ന​ഡ​യി​ലെ സു​ഖ​ക​ര​മാ​യ ജീ​വി​തം ഉ​പേ​ക്ഷി​ച്ച്, പ്രാ​യ​മാ​യ മാ​താ​പി​താ​ക്ക​ളു​ടെ അ​രി​കി​ലേ​ക്ക് ആ​റു​വ​ർ​ഷം മു​മ്പ് മ​ട​ങ്ങി​യെ​ത്തി​യ ബെം​ഗ​ളൂ​രു​വി​ലെ ഐ.​ടി പ്രൊ​ഫ​ഷ​ണ​ൽ പ​ങ്കു​വെ​ച്ച അ​നു​ഭ​വ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്.

ഐ.​ടി സ്ഥാ​പ​ന​മാ​യ കോ​ർ​സെ​ന്‍റി​ലെ എ​ൻ​ജി​നീ​യ​റിം​ഗ് ഡ​യ​റ​ക്ട​റാ​യ എ​ൻ.​എ​ൻ ര​മേ​ഷ് ലി​ങ്ക്ഡി​നി​ൽ പ​ങ്കു​വെ​ച്ച കു​റി​പ്പി​ലാ​ണ് വി​ദേ​ശ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ചു​ള്ള മ​ട​ങ്ങി​വ​ര​വി​നെ​ക്കു​റി​ച്ചും ജീ​വി​ത​പാ​ഠ​ങ്ങ​ളെ​ക്കു​റി​ച്ചും വ്യ​ക്ത​മാ​ക്കി​യ​ത്. കു​ടും​ബ​ത്തോ​ടൊ​പ്പ​മു​ള്ള സ​മ​യം എ​ന്നെ​ന്നേ​ക്കു​മാ​യി നീ​ട്ടി​വെ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ഒ​രു ഘ​ട്ട​ത്തി​ൽ തി​രി​ച്ച​റി​ഞ്ഞ​താ​യി അ​ദ്ദേ​ഹം കു​റി​ച്ചു.

വി​ദേ​ശ​ത്തെ പ്ര​വ​ച​നാ​തീ​ത​മാ​യ ജീ​വി​ത​വും സു​ഖ​സൗ​ക​ര്യ​ങ്ങ​ളും ഉ​പേ​ക്ഷി​ക്കു​ന്ന​ത് വ​ലി​യ വെ​ല്ലു​വി​ളി​യാ​യി​രു​ന്നു​വെ​ന്ന് ര​മേ​ഷ് പ​റ​യു​ന്നു. സൗ​ക​ര്യ​ങ്ങ​ളും ബ​ന്ധ​ങ്ങ​ളും, പ്ര​വ​ച​നാ​ത്മ​ക​ത​യും ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളും ത​മ്മി​ലു​ള്ള തെ​ര​ഞ്ഞെ​ടു​പ്പാ​യി​രു​ന്നു അ​ത്. മാ​താ​പി​താ​ക്ക​ൾ​ക്ക് ഒ​പ്പം ഉ​ണ്ടാ​കാ​നും ദൈ​നം​ദി​ന നി​മി​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​കാ​നും സാ​ധി​ച്ച​തു​വ​ഴി ത​ന്‍റെ കാ​ഴ്ച​പ്പാ​ടു​ക​ൾ പൂ​ർ​ണ​മാ​യി മാ​റി​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. 

 

 

 

 

Tags : Bengaluru Techie Latest News Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up