പ്രതീകാത്മക ചിത്രം
മുംബൈ: മഹാരാഷ്ട്രയിലെ മാൻഖുർദിന് സമീപം ബസ് ഡിവൈഡറിലിടിച്ച് ഒരാൾ മരിച്ചു, 10 പേർക്ക് പരിക്കേറ്റു. ഉസ്മാനബാദ് സ്വദേശി ഭാസ്കർ റാവുസാഹെബ് കാഗഡെ (65) ആണ് മരിച്ചത്.
ബസ് ഡ്രൈവർ ബൻവാരി ശ്രീറാം പ്രസാദ് ശർമ്മ, കണ്ടക്ടർ വൈഭവ് വാഗ്മരെ, ബസിലുണ്ടായിരുന്ന എട്ട് യാത്രകാർ എന്നിവർക്കാർ പരിക്കേറ്റത്. പരിക്കേറ്റവർ അടുത്തുള്ള ആശുപത്രികളിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് മേൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
Tags : Deepika Accident Died Divider