x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചിലന്തികൾ 'കിനാവ്' കാണുന്നുണ്ടോ?

റിസെർച്ച് ഡെസ്‌ക്
Published: November 3, 2026 12:33 PM IST | Updated: November 3, 2026 12:38 PM IST

ജമ്പിംഗ് സ്പൈഡർ.

ചിലന്തികൾ സ്വപ്നം കാണുന്നുണ്ടോ? ചോദ്യം കൗതുകകരമായി തോന്നാം. ചിലന്തികളെക്കുറിച്ചുള്ള പുതിയ പഠനം ആരെയും അതിശയിപ്പിക്കുന്നതാണ്! ഉറക്കത്തിൽ ചി​ല​ന്തി​ക​ൾ കാ​ലു​ക​ൾ ചു​രു​ട്ടു​ക​യോ, ക​ണ്ണു​ക​ൾ ച​ലി​പ്പി​ക്കു​ക​യോ ചെ​യ്യുന്നുണ്ടോ? അങ്ങനെയെ​ങ്കി​ൽ, ചിലന്തികൾക്കും മ​നു​ഷ്യ​രെ​പ്പോ​ലെ സ​ങ്കീ​ർണ​മാ​യ നിദ്രാഘട്ടങ്ങളുണ്ടെന്നു ഗവേഷകർ‌ പറയുന്നു. അന്താരാഷ്‌ട്ര ശാസ്ത്രമാസികയിൽ പ്ര​സി​ദ്ധീ​ക​രി​ച്ച ​പ​ഠ​നം, ചി​ല​ന്തി​ക​ളു​ടെ ഉ​റ​ക്ക​ത്തെ​ക്കു​റി​ച്ചുള്ള ആ​ദ്യ​ത്തെ സന്പൂർണ പ​ഠ​ന​ങ്ങ​ളി​ലൊ​ന്നാ​ണ്. കൗ​തു​ക​ക​ര​മാ​യ വി​വ​ര​ങ്ങ​ളാണു ഗവേഷകർ വെളിപ്പെടുത്തുന്നത്.

മ​നു​ഷ്യ​രി​ലെ ആ​ർ​ഇ​എം (റാപ്പിഡ് ഐ മൂവ്മെന്‍റ്) ഉ​റ​ക്ക​ത്തി​നു സ​മാ​ന​മാ​യ ഘ​ട്ട​ത്തി​ലേ​ക്ക്, ജമ്പിംഗ് സ്പൈ​ഡ​റുകൾ പ്ര​വേ​ശി​ക്കു​ന്നുണ്ട്. നിദ്രയുടെ ഈ ഘട്ടത്തിലാണു സാ​ധാ​ര​ണ​യാ​യി മ​നു​ഷ്യ​ർ സ്വ​പ്നം കാ​ണു​ന്ന​ത്. ജ​ർ​മ​നി​ ബോ​ൺ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഇ​ക്കോ​ള​ജി​സ്റ്റാ​യ ഡാ​നി​യേ​ല റോ​സ്‌ല​റു​ടെ നേ​തൃ​ത്വ​ത്തി​ലാ​യിരുന്നു ഗവേഷണം.

ലോ​ക്ക്ഡൗ​ൺ കാ​ല​ത്താണ് റോസ്‌ലർ തന്‍റെ പഠനങ്ങൾക്കു തുടക്കമിടുന്നത്, അതും അപ്രതീക്ഷിതമായി! ജനാലയ്ക്കരികിലെ ജ​മ്പിംഗ് സ്പൈ​ഡ​റു​ക​ൾ വലയിൽ ത​ല​കീ​ഴാ​യി, നി​ശ്ച​ല​മാ​യി തൂ​ങ്ങി​ക്കി​ട​ക്കു​ന്ന​ത് അവരുടെ ശ്രദ്ധയിൽപ്പെട്ടു. തു​ട​ർ​ന്നു​ള്ള നിരീക്ഷണങ്ങളിലാണു ചിലന്തികൾ കാ​ലു​ക​ൾ അ​ന​ക്കു​ന്ന​തും ക​ണ്ണു​ക​ൾ ച​ലി​പ്പി​ക്കു​ന്ന​തു​മാ​യ ഘ​ട്ട​ങ്ങ​ൾ ഗ​വേ​ഷ​കയ്ക്കു തി​രി​ച്ച​റിയാൻ കഴി​ഞ്ഞ​ത്.

K-Rail Survey

ചി​ല​ന്തി​ക​ൾ ഉ​റ​ക്ക​ത്തി​ലാ​ണോയെന്നു മനസിലാക്കാൻ, അ​വ​യ്ക്കുനേ​രേ പ്ര​ത്യേ​ക ശ​ബ്ദ​ങ്ങ​ൾ പു​റ​പ്പെ​ടു​വിച്ചു. പ്ര​തി​ക​ര​ണ​ശേ​ഷിയും പ​രി​ശോ​ധനയ്ക്കു വിധേയമാക്കി. ശബ്ദം കേട്ടപ്പോൾ, ഉ​ണ​ർ​ന്നി​രി​ക്കു​ന്ന ചി​ല​ന്തി​ക​ളിൽ പെട്ടെന്നുതന്നെ പ്രതികരണമുണ്ടായി. എന്നാൽ, ഉറക്കത്തിലാഴ്ന്ന ചിലന്തികൾ പ്രതികരിക്കാൻ കൂടുതൽ സമയമെടുക്കുകയായിരുന്നു. ഇതിൽനിന്നു മനസിലാകുന്നത്, ചിലന്തികൾ ആഴത്തിലുള്ള ഉറക്കത്തിലായിരുന്നുവെന്നാണ്.

ഉറക്കത്തിന്‍റെ പരിണാമപരമായ ഘട്ടങ്ങൾ പഠിക്കാൻ പുതിയ കണ്ടെത്തലുകൾ സഹായകമാകും. വ്യത്യസ്തമായ മസ്തിഷ്കവും ഇന്ദ്രിയാനുഭവങ്ങളുമുള്ള ജീവികൾ ആർഇഎം ഘട്ടങ്ങളോടുകൂടിയ ഉറക്കം പ്രകടിപ്പിക്കുന്നുണ്ടെങ്കിൽ, ഉറക്കത്തിന്‍റെ അടിസ്ഥാനഘടന നമ്മൾ മനസിലാക്കിയതുപോലെയല്ലെന്ന് റോസ്‌ലർ വ്യക്തമാക്കുന്നു. ചിലന്തികൾക്ക് ഉറങ്ങാൻ കഴിയുമെങ്കിൽ, സങ്കീർണമായ മസ്തിഷ്ക്കമാണ് ഇവയ്ക്കുള്ളതത്രെ!

മനുഷ്യന്‍റെ സ്വപ്നങ്ങളെക്കുറിച്ചുപോലും പൂർണമായി വിശദീകരിക്കാനാകില്ല. അത്തരമൊരു സാഹചര്യത്തിൽ, ചിലന്തികൾ ആർഇഎം ഘട്ടത്തിൽ സ്വപ്നം കാണുന്നുണ്ടോ എന്നത് ഉത്തരം പറയാൻ പ്രയാസമുള്ള ചോദ്യമായി ഗവേഷകർക്കു മുന്നിൽനിൽക്കുന്നു! ഇപ്പോൾ, ഇതുമായി ബന്ധപ്പെട്ട തുടർപഠനങ്ങളിലാണ് റോസ്‌ലറും സംഘവും.

Tags : JumpingSpider International ScienceNews SpidersDream

Recent News

Corehub Up