Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : JumpingSpider

ചിലന്തികൾ 'കിനാവ്' കാണുന്നുണ്ടോ?

ചിലന്തികൾ സ്വപ്നം കാണുന്നുണ്ടോ? ചോദ്യം കൗതുകകരമായി തോന്നാം. ചിലന്തികളെക്കുറിച്ചുള്ള പുതിയ പഠനം ആരെയും അതിശയിപ്പിക്കുന്നതാണ്! ഉറക്കത്തിൽ ചി​ല​ന്തി​ക​ൾ കാ​ലു​ക​ൾ ചു​രു​ട്ടു​ക​യോ, ക​ണ്ണു​ക​ൾ ച​ലി​പ്പി​ക്കു​ക​യോ ചെ​യ്യുന്നുണ്ടോ? അങ്ങനെയെ​ങ്കി​ൽ, ചിലന്തികൾക്കും മ​നു​ഷ്യ​രെ​പ്പോ​ലെ സ​ങ്കീ​ർണ​മാ​യ നിദ്രാഘട്ടങ്ങളുണ്ടെന്നു ഗവേഷകർ‌ പറയുന്നു. അന്താരാഷ്‌ട്ര ശാസ്ത്രമാസികയിൽ പ്ര​സി​ദ്ധീ​ക​രി​ച്ച ​പ​ഠ​നം, ചി​ല​ന്തി​ക​ളു​ടെ ഉ​റ​ക്ക​ത്തെ​ക്കു​റി​ച്ചുള്ള ആ​ദ്യ​ത്തെ സന്പൂർണ പ​ഠ​ന​ങ്ങ​ളി​ലൊ​ന്നാ​ണ്. കൗ​തു​ക​ക​ര​മാ​യ വി​വ​ര​ങ്ങ​ളാണു ഗവേഷകർ വെളിപ്പെടുത്തുന്നത്.

മ​നു​ഷ്യ​രി​ലെ ആ​ർ​ഇ​എം (റാപ്പിഡ് ഐ മൂവ്മെന്‍റ്) ഉ​റ​ക്ക​ത്തി​നു സ​മാ​ന​മാ​യ ഘ​ട്ട​ത്തി​ലേ​ക്ക്, ജമ്പിംഗ് സ്പൈ​ഡ​റുകൾ പ്ര​വേ​ശി​ക്കു​ന്നുണ്ട്. നിദ്രയുടെ ഈ ഘട്ടത്തിലാണു സാ​ധാ​ര​ണ​യാ​യി മ​നു​ഷ്യ​ർ സ്വ​പ്നം കാ​ണു​ന്ന​ത്. ജ​ർ​മ​നി​ ബോ​ൺ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഇ​ക്കോ​ള​ജി​സ്റ്റാ​യ ഡാ​നി​യേ​ല റോ​സ്‌ല​റു​ടെ നേ​തൃ​ത്വ​ത്തി​ലാ​യിരുന്നു ഗവേഷണം.

ലോ​ക്ക്ഡൗ​ൺ കാ​ല​ത്താണ് റോസ്‌ലർ തന്‍റെ പഠനങ്ങൾക്കു തുടക്കമിടുന്നത്, അതും അപ്രതീക്ഷിതമായി! ജനാലയ്ക്കരികിലെ ജ​മ്പിംഗ് സ്പൈ​ഡ​റു​ക​ൾ വലയിൽ ത​ല​കീ​ഴാ​യി, നി​ശ്ച​ല​മാ​യി തൂ​ങ്ങി​ക്കി​ട​ക്കു​ന്ന​ത് അവരുടെ ശ്രദ്ധയിൽപ്പെട്ടു. തു​ട​ർ​ന്നു​ള്ള നിരീക്ഷണങ്ങളിലാണു ചിലന്തികൾ കാ​ലു​ക​ൾ അ​ന​ക്കു​ന്ന​തും ക​ണ്ണു​ക​ൾ ച​ലി​പ്പി​ക്കു​ന്ന​തു​മാ​യ ഘ​ട്ട​ങ്ങ​ൾ ഗ​വേ​ഷ​കയ്ക്കു തി​രി​ച്ച​റിയാൻ കഴി​ഞ്ഞ​ത്.

Latest News

Corehub Up