x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്ലിഫ്ഹൗസ് അറ്റകുറ്റപ്പണി: ഉത്തരവ് റദ്ദാക്കി

വെബ് ഡെസ്ക്
Published: November 3, 2026 01:17 PM IST | Updated: November 3, 2026 01:17 PM IST

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ക്ലിഫ്ഹൗസിൽ അറ്റകുറ്റപ്പണി നടത്തുന്നതിന് പൊതുമരാമത്തുവകുപ്പ് പുറത്തിറക്കിയ ഉത്തരവ് റദ്ദാക്കി. ഉത്തരവു റദ്ദാക്കാൻ വകുപ്പുസെക്രട്ടറിക്ക് മുഖ്യമന്ത്രി വി.ഡി.സതീശൻ നിർദേശം നൽകിയിരുന്നു.

മുഖ്യമന്ത്രിയെയോ ഓഫിസിനെയോ അറിയിക്കാതെ ഇത്തരമൊരു ഉത്തരവ് ഇറങ്ങിയതു സംബന്ധിച്ച് റിപ്പോർട്ട് നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ക്ലിഫ്ഹൗസിൽ അനാവശ്യ മോടിപിടിപ്പിക്കലോ നിർമാണ പ്രവർത്തനങ്ങളോ നടത്തരുതെന്ന് സർക്കാർ അധികാരത്തിലെത്തിയപ്പോൾത്തന്നെ മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. 2022 മുതലുള്ള സേഫ്റ്റി ഓഡിറ്റിന്‍റെ ഭാഗമാണ് ഇപ്പോഴത്തെ ഉത്തരവ് എന്നാണ് വകുപ്പിൽ നിന്നുള്ള വിശദീകരണം.

Tags : CliffHouse Cancelled Repairs Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up