x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദ്യാ​ർ​ഥി​ക​ളെ ത​ല്ലി​ച്ച​ത​ച്ച​ത് അ​തി​ക്രൂ​ര​മാ​യി; കു​ട്ടി​ക​ളി​ല്ലാ​ത്ത മോ​ദി​ക്ക് ആ ​വേ​ദ​ന മ​ന​സി​ലാ​കി​ല്ലെ​ന്ന് കെ​ജ്രി​വാ​ൾ

വെബ് ഡെസ്ക്
Published: July 21, 2026 07:25 PM IST | Updated: July 21, 2026 07:25 PM IST

അ​ര​വി​ന്ദ് കെ​ജ്രി​വാ​ൾ

ന്യൂ​ഡ​ൽ​ഹി: സി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പാ​ർ​ല​മെ​ന്‍റ് മാ​ർ​ച്ചി​ൽ വി​ദ്യാ​ർ​ഥി​ക​ളെ ത​ല്ലി​ച്ച​ത​ച്ച സം​ഭ​വ​ത്തി​ൽ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ആം ​ആ​ദ്മി പാ​ർ​ട്ടി ദേ​ശീ​യ ക​ൺ​വീ​ന​ർ അ​ര​വി​ന്ദ് കെ​ജ്രി​വാ​ൾ. സ​മാ​ധാ​ന​പ​ര​മാ​യി സ​മ​രം ചെ​യ്ത നി​രാ​യു​ധ​രാ​യ വി​ദ്യാ​ർ​ഥി​ക​ളെ പോ​ലീ​സ് അ​തി​ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ചെ​ന്നും കെ​ജ്രി​വാ​ൾ പ​റ​ഞ്ഞു.

പ്ര​തി​ഷേ​ധ​ക്കാ​ർ സ​മാ​ധാ​ന​പ​ര​മാ​യി മാ​ർ​ച്ച് ചെ​യ്യു​മ്പോ​ഴാ​ണ് ഡ​ൽ​ഹി പോ​ലീ​സ് ലാ​ത്തി​ച്ചാ​ർ​ജ് ന​ട​ത്തി​യ​തെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ജ​ന്ത​ർ മ​ന്ദ​റി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ര​വി​ന്ദ് കെ​ജ്രി​വാ​ൾ.

മോ​ദി സ​ർ​ക്കാ​ർ കു​ട്ടി​ക​ളെ അ​തി​ക്രൂ​ര​മാ​യാ​ണ് നേ​രി​ട്ട​ത്. അ​വ​രു​ടെ കൈ​യി​ൽ ആ​യു​ധ​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. മോ​ദി​ജി​ക്ക് സ്വ​ന്ത​മാ​യി കു​ട്ടി​ക​ളി​ല്ല. അ​തു​കൊ​ണ്ട് കു​ട്ടി​ക​ളു​ണ്ടാ​കു​ന്ന​തി​ന്‍റെ വേ​ദ​ന അ​ദ്ദേ​ഹ​ത്തി​ന് അ​റി​യി​ല്ലെ​ന്നും കെ​ജ്രി​വാ​ൾ ആ​രോ​പി​ച്ചു.

ഈ ​വി​ദ്യാ​ർ​ഥി​ക​ളെ​ല്ലാം ന​മ്മു​ടെ മ​ക്ക​ളാ​ണ്. അ​വ​രെ​യി​ങ്ങ​നെ ത​ല്ലി​ച്ച​ത​ക്കു​ന്ന​ത് ശ​രി​യ​ല്ല. നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ വ്യാ​ജ എ​ഫ്‌​ഐ​ആ​റു​ക​ളും ക​ള്ള​ക്കേ​സു​ക​ളും എ​ടു​ത്തി​ട്ടു​ണ്ടെ​ന്നും കെ​ജ്രി​വാ​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : AravindKejriwal NarendraModi Deepika DeepikaNewspaper BreakingNews NewsUpdate Headlines

Recent News

Corehub Up