x
ad
Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ്രി​ക്സ് വി​രു​ന്നി​ലെ വെ​ജി​റ്റേ​റി​യ​ൻ മെ​നു​വി​നെ​തി​രെ രാ​ഹു​ൽ ഗാ​ന്ധി 

ഓൺലൈൻ ഡെസ്ക്
Published: September 13, 2026 07:35 PM IST | Updated: September 13, 2026 07:35 PM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: ന്യൂ​ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന ബ്രി​ക്സ് ഉ​ച്ച​കോ​ടി​യു​ടെ ഭാ​ഗ​മാ​യി വി​ദേ​ശ നേ​താ​ക്ക​ൾ​ക്കാ​യി ഒ​രു​ക്കി​യ ഔ​ദ്യോ​ഗി​ക വി​രു​ന്നി​ൽ പൂ​ർ​ണ​മാ​യും സ​സ്യാ​ഹാ​രം മാ​ത്രം ഉ​ൾ​പ്പെ​ടു​ത്തി​യ​തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി രാ​ഹു​ൽ ഗാ​ന്ധി. ഇ​ന്ത്യ​യു​ടെ വൈ​വി​ധ്യ​ത്തെ ആ​ഘോ​ഷ​മാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന പ്ര​ധാ​ന​മ​ന്ത്രി, സ​സ്യാ​ഹാ​രം മാ​ത്രം വി​ദേ​ശ പ്ര​തി​നി​ധി​ക​ൾ​ക്ക് വി​ള​മ്പു​ന്ന​തി​ലൂ​ടെ രാ​ജ്യ​ത്തി​ന്‍റെ ഭ​ക്ഷ​ണ സം​സ്കാ​ര​ത്തി​ലെ വൈ​വി​ധ്യ​ത്തെ നി​ഷേ​ധി​ക്കു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ചു. 

ഇ​ന്ത്യ​യി​ലെ 80 ശ​ത​മാ​ന​ത്തി​ല​ധി​കം ജ​ന​ങ്ങ​ളും നോ​ൺ-​വെ​ജി​റ്റേ​റി​യ​ൻ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​വ​രാ​ണ്. ഇ​ന്ത്യ​യു​ടെ ത​ന​താ​യ വി​വി​ധ പ്രാ​ദേ​ശി​ക മാം​സാ​ഹാ​ര വി​ഭ​വ​ങ്ങ​ൾ ഒ​ഴി​വാ​ക്കി വെ​ജി​റ്റേ​റി​യ​ൻ മെ​നു മാ​ത്രം നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​ത് ഭൂ​രി​പ​ക്ഷം വ​രു​ന്ന ജ​ന​ങ്ങ​ളു​ടെ ഭ​ക്ഷ​ണ​രീ​തി​യെ​യും വൈ​വി​ധ്യ​ത്തെ​യും അ​വ​ഗ​ണി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി ചൂ​ണ്ടി​ക്കാ​ട്ടി. 

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള രാ​ഷ്ട്ര​ത്ത​ല​വ​ന്മാ​രും ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്ത ഗാ​ല ഡി​ന്ന​റി​ലെ മെ​നു​വി​നെ​ച്ചൊ​ല്ലി രാ​ഷ്ട്രീ​യ പ്ര​മു​ഖ​രും മു​ൻ ന​യ​ത​ന്ത്ര​ജ്ഞ​രും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഉ​ൾ​പ്പെ​ടെ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കാ​ണ് തു​ട​ക്ക​മി​ട്ടി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​യു​ടെ പ​ര​മ്പ​രാ​ഗ​ത​മാ​യ സ​സ്യാ​ഹാ​ര സം​സ്കാ​ര​വും പോ​ഷ​ക​ഗു​ണ​മു​ള്ള ധാ​ന്യ​ങ്ങ​ളും അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ്ര​ത്യേ​ക മെ​നു ത​യാ​റാ​ക്കി​യ​തെ​ന്നാ​ണ് സം​ഘാ​ട​ക​രു​ടെ വി​ശ​ദീ​ക​ര​ണം.

Tags : Oppositionleader RahulGandhi DeepikaNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up