x
ad
Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടിപിയുടെ കൊലപാതകമെന്ന തിരുത്താനാവാത്ത തെറ്റ് ഇനിയെങ്കിലും ഏറ്റ് പറയുമോ?; സിപിഎമ്മിനോട് കെ.കെ. രമ

വെബ് ഡെസ്ക്
Published: September 13, 2026 02:01 PM IST | Updated: September 13, 2026 02:01 PM IST

കെ.കെ. രമ, ടി.പി. ചന്ദ്രശേഖർ

കോഴിക്കോട്: സിപിഎമ്മിന്‍റെ വിശാല സംസ്ഥാന സമിതി കോഴിക്കോട് പുരോഗമിക്കവെ പാർട്ടിയോട് ചോദ്യവുമായി വടകര എംഎൽഎയും ആർഎംപി നേതാവുമായ കെ.കെ. രമ. കോഴിക്കോടിന്‍റെ മണ്ണിൽ നടന്ന ടി.പി. ചന്ദ്രശേഖരന്‍റെ കൊലപാതകം എന്ന തിരുത്താനാവാത്ത തെറ്റ് ഇനിയെങ്കിലും കേരളീയ പൊതുസമൂഹത്തോട് ഏറ്റുപറയാനുള്ള രാഷ്ട്രീയ സത്യസന്ധതയുണ്ടോ എന്ന് രമ ചോദിച്ചു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കെ.കെ. രമ ഇക്കാര്യം ചോദിച്ചത്. ടി.പിയുടെ ചിത്രവും രമ പോസ്റ്റിനൊപ്പം ചേർത്തിരുന്നു.

രമയുടെ ഫേസ്ബുക്ക് പോസ്റ്റ്

നേതൃത്വം ചെയ്തുകൂട്ടിയ രാഷ്ട്രീയവും സംഘടനാപരവുമായ നൂറുകൂട്ടം തെറ്റുകള്‍ തിരുത്താനെന്ന പേരില്‍ കൊട്ടിഘോഷിച്ച് കോഴിക്കോട് ചേരുന്ന വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കാരോട് ഒരൊറ്റ ചോദ്യം മാത്രം.,

നേതൃത്വത്തിന്‍റെ അഴിമതിക്കും നയവഞ്ചനകള്‍ക്കുമെതിരെ സഖാവ് വി.എസും, വിജയന്‍ മാഷുമടക്കമുള്ളവര്‍ പാര്‍ട്ടിക്കകത്തും പുറത്തും നടത്തിയ ഉജ്വലമായ രാഷ്ട്രീയ സമരത്തെ പിന്തുണച്ച് നേതൃത്വത്തിന്‍റെ തെറ്റുകള്‍ക്കെതിരെ വിട്ടുവീഴ്ച്ചയില്ലാതെ വിരല്‍ ചൂണ്ടിയെന്ന ഒരൊറ്റ കുറ്റത്തിന് സിപിഎം നേതാക്കള്‍ ഗൂഢാലോചന നടത്തി ഇതേ കോഴിക്കോട് ജില്ലയുടെ മണ്ണില്‍ വെട്ടിനുറുക്കി തീര്‍ത്തുകളഞ്ഞ ടി.പി. ചന്ദ്രശേഖരനെന്ന ധീര കമ്യൂണിസ്റ്റിന്‍റെ നിഷ്ഠൂര കൊലപാതകമെന്ന തിരുത്താനാവാത്ത തെറ്റ് ഇനിയെങ്കിലും കേരളീയ പൊതുസമൂഹത്തോട് ഏറ്റുപറയാനുള്ള രാഷ്ട്രീയ സത്യസന്ധതയുണ്ടോ നിങ്ങള്‍ക്ക്?!!

Tags : CPM TP Murder KKRema Deepika DeepikaNewspaper BreakingNews NewsUpdate Headlines

Recent News

Corehub Up