Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KKRema

നാ​ട്ടു​കാ​ർ​ക്കി​ട​യി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു; വാ​ഹ​ന​ത്തി​ലെ എം​എ​ൽ​എ ബോ​ർ​ഡ് ഒ​ഴി​വാ​ക്കി​യെ​ന്ന് കെ.​കെ.​ര​മ

തി​രു​വ​ന​ന്ത​പു​രം: വ​ട​ക​ര ദേ​ശീ​യ​പാ​ത​യു​ടെ ദു​ര​വ​സ്ഥ​യും രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കും നാ​ട്ടു​കാ​ർ​ക്കി​ട​യി​ൽ വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ടെ​ന്ന് കെ.​കെ. ര​മ എം​എ​ൽ​എ. ദേ​ശീ​യ​പാ​ത​യു​ടെ ശോ​ച​നീ​യാ​വ​സ്ഥ സം​ബ​ന്ധി​ച്ച് നി​യ​മ​സ​ഭ​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു എം​എ​ൽ​എ.

നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം കാ​ര​ണം വാ​ഹ​ന​ത്തി​ൽ എം​എ​ൽ​എ ബോ​ർ​ഡ് വ​ച്ച് യാ​ത്ര ചെ​യ്യാ​ൻ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്ന് കെ.​കെ. ര​മ പ​റ​ഞ്ഞു. ഇ​പ്പോ​ൾ എം​എ​ൽ​എ ബോ​ർ​ഡ് വ​യ്ക്കാ​തെ​യാ​ണ് താ​ൻ യാ​ത്ര ചെ​യ്യു​ന്ന​തെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

അ​ഞ്ചാ​റു വ​ർ​ഷ​മാ​യി പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ ക​ടു​ത്ത ദു​രി​ത​ത്തി​ലാ​ണ്. ഭൂ​രി​ഭാ​ഗം വീ​ടു​ക​ളി​ലേ​ക്കും സ​ഞ്ച​രി​ക്കാ​ൻ വ​ഴി​യി​ല്ലാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. മ​ഴ പെ​യ്താ​ൽ റോ​ഡി​ൽ നി​ൽ​ക്കാ​ൻ പോ​ലും ക​ഴി​യി​ല്ല. ദേ​ശീ​യ​പാ​ത ഉ​ദ്യോ​ഗ​സ്ഥ​രോ​ട് പ​രാ​തി പ​റ​ഞ്ഞി​ട്ട് ഒ​രു കാ​ര്യ​വു​മി​ല്ല. അ​വ​ർ​ക്ക് യാ​തൊ​രു ഉ​ത്ത​ര​വാ​ദി​ത്ത​വു​മി​ല്ലെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു. വി​ഷ​യ​ത്തി​ൽ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് ഇ​തി​നൊ​രു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും കെ.​കെ. ര​മ ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up