വെടിനിർത്തൽ പ്രഖ്യാപിച്ച യുക്രെയ്നിലെ ഖേർസൺ പ്രദേശം.
കീവ്: യുക്രെയ്നിലെ റഷ്യൻ അധിനിവേശ ഒലെഷ്കി പട്ടണത്തിൽ ഏർപ്പെടുത്തിയ വെടിനിർത്തൽ മുഴുവൻ ഖേർസൺ പ്രദേശത്തേക്കും വ്യാപിപ്പിച്ചു.
മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ ഏർപ്പെടുത്തിയ വെടിനിർത്തൽ ഞായറാഴ്ച രാത്രിവരെ തുടരും.
ഒലെഷ്കി പട്ടണത്തിൽ ഭക്ഷണത്തിനും മരുന്നിനും ക്ഷാമം അനുഭവപ്പെട്ടതിനാലാണ് ഇരു കൂട്ടരും വെടി നിർത്താൻ സമ്മതിച്ചത്.
ലെയോ മാർപാപ്പയും അമേരിക്കൻ പ്രഥമ വനിത മെലാനിയ ട്രംപും ഇതിനായി മുൻകൈയെടുത്തു.
Tags : Ukraine Extended Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash