x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ന്മാ​റ ഇ​ര​ട്ട​ക്കൊ​ല കേ​സ്; സു​ധാ​ക​ര​ന്‍റെ മൂ​ത്ത മ​ക​ൾ​ക്ക് ജോ​ലി ന​ൽ​കും, ഇ​ള​യ മ​ക​ൾ​ക്ക് പ​ഠ​ന​സ​ഹാ​യം

വെബ് ഡെസ്ക്
Published: October 28, 2026 09:15 PM IST | Updated: October 28, 2026 09:15 PM IST

കൊല്ലപ്പെട്ട സുധാകരന്‍റെ മക്കൾ

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് നെ​ന്മാ​റ​യി​ൽ കൊ​ല്ല​പ്പെ​ട്ട സു​ധാ​ക​ര​ന്‍റെ മൂ​ത്ത​മ​ക​ൾ അ​തു​ല്യ​യ്ക്ക് സ​ർ​ക്കാ​ർ ജോ​ലി ന​ൽ​കാ​ൻ മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ തീ​രു​മാ​നം. ഇ​ള​യ മ​ക​ൾ അ​ഖി​ല​യ്ക്ക് പ​ഠ​ന സ​ഹാ​യ​വും ഉ​റ​പ്പാ​ക്കാ​നാ​ണ് യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ച​ത്.

നേ​ര​ത്തെ ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല സ​ഹാ​യം ഉ​റ​പ്പാ​ക്കു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മു​ണ്ടാ​യ​ത്. 2025 ജ​നു​വ​രി​യി​ലാ​ണ് സു​ധാ​ക​ര​ൻ അ​മ്മ ല​ക്ഷ്മി എ​ന്നി​വ​ർ കൊ​ല്ല​പ്പെ​ടു​ന്ന​ത്.

2019 ഓ​ഗ​സ്റ്റി​ൽ സു​ധാ​ക​ര​ന്‍റെ ഭാ​ര്യ സ​ജി​ത​യെ ചെ​ന്താ​മ​ര കൊ​ല​പ്പെ​ടു​ത്തി​യി​രു​ന്നു. ചെ​ന്താ​മ​ര​യും ഭാ​ര്യ​യും ത​മ്മി​ലു​ള്ള പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണം ഭാ​ര്യ​യു​ടെ സു​ഹൃ​ത്താ​യ സ​ജി​ത​യാ​ണെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു കൊ​ല​പാ​ത​കം.

കേ​സി​ൽ പി​ടി​യി​ലാ​യ ചെ​ന്താ​മ​ര ജാ​മ്യം നേ​ടി പു​റ​ത്തി​റ​ങ്ങി​യ ശേ​ഷ​മാ​ണ് സു​ധാ​ക​ര​നെ​യും അ​മ്മ ല​ക്ഷ്മി​യെ​യും വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. കേ​സി​ൽ കു​റ്റ​ക്കാ​ര​നെ​ന്ന് ക​ണ്ടെ​ത്തി​യ ചെ​ന്താ​മ​ര​യ്ക്ക് 2026 ജൂ​ലൈ 20ന് ​പാ​ല​ക്കാ​ട് അ​ഡി​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി വ​ധ​ശി​ക്ഷ വി​ധി​ച്ചു.

 

Tags : Nemmara Chenthamara Palakkad NewsUpdate Headlines

Recent News

Corehub Up