x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​മി​ഴ്‌​നാ​ട്ടി​ൽ ഓ​ട്ടോ​റി​ക്ഷാ നി​ര​ക്കി​ൽ വ​ൻ​മാ​റ്റം; തീ​രു​മാ​നം 13 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം

വെബ് ഡെസ്ക്
Published: October 28, 2026 05:22 PM IST | Updated: October 28, 2026 05:22 PM IST

ജോസഫ് വിജയ്

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ൽ 13 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ഓ​ട്ടോ​റി​ക്ഷാ നി​ര​ക്ക് വ​ർ​ധി​പ്പി​ച്ച് മു​ഖ്യ​മ​ന്ത്രി വി​ജ​യ്‌​യു​ടെ ടി​വി​കെ സ​ർ​ക്കാ​ർ. മി​നി​മം ചാ​ർ​ജ് 50 രൂ​പ​യാ​ക്കി​യാ​ണ് വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ആ​ദ്യ 1.8 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​നാ​ണ് മി​നി​മം ചാ​ർ​ജ് ഈ​ടാ​ക്കു​ക.

തു​ട​ർ​ന്നു​ള്ള ഓ​രോ കി​ലോ​മീ​റ്റ​റി​നും 25 രൂ​പ വീ​ത​മാ​ണ് അ​ധി​ക നി​ര​ക്ക്. പു​തു​ക്കി​യ നി​ര​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന വി​ജ്ഞാ​പ​നം ത​മി​ഴ്‌​നാ​ട് സ​ർ​ക്കാ​ർ ചൊ​വ്വാ​ഴ്ച്ച ഗ​സ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. മാ​റ്റം​വ​രു​ത്തി​യ നി​ര​ക്കു​ക​ൾ പ്ര​കാ​രം രാ​ത്രി10 മു​ത​ൽ പു​ല​ർ​ച്ചെ അ​ഞ്ച് വ​രെ​യു​ള്ള സ​മ​യ​ങ്ങ​ളി​ൽ സാ​ധാ​ര​ണ നി​ര​ക്കി​ന്‍റെ ഒ​ന്ന​ര മ​ട​ങ്ങാ​യി​രി​ക്കും യാ​ത്രാ​ക്കൂ​ലി.

ഇ​തു​കൂ​ടാ​തെ മി​നി​റ്റി​ന് ഒ​രു രൂ​പ നി​ര​ക്കി​ൽ വെ​യി​റ്റിം​ഗ് ചാ​ർ​ജും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 2013ന് ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ത​മി​ഴ്നാ​ട്ടി​ൽ ഓ​ട്ടോ​റി​ക്ഷാ നി​ര​ക്ക് വ​ർ​ധി​പ്പി​ക്കു​ന്ന​ത്. ദീ​പാ​വ​ലി​ക്ക് മു​മ്പു​ത​ന്നെ നി​ര​ക്ക് വ​ർ​ധി​പ്പി​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്നു.

Tags : Tamilnadu TVK JosephVijay NewsUpdate Headlines

Recent News

Corehub Up