x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മീ​ന​ങ്ങാ​ടി ഹൈ​വേ റോ​ബ​റി: പ്ര​തി​ക​ളെ വി​ട്ട​യ​ച്ച കോ​ട​തി ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി

വെബ് ഡെസ്‌ക്
Published: October 28, 2026 03:34 PM IST | Updated: October 28, 2026 03:34 PM IST

പ്രതീകാത്മക ചിത്രം

ക​ൽ​പ്പ​റ്റ: വ​യ​നാ​ട് മീ​ന​ങ്ങാ​ടി ഹൈ​വേ റോ​ബ​റി കേ​സി​ൽ പൊ​ലീ​സ് പി​ടി​കൂ​ടി​യ പ്ര​തി​ക​ളെ വി​ട്ട​യ​ച്ച മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ഉ​ത്ത​ര​വ് ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി റ​ദ്ദാ​ക്കി. ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത പ്ര​തി​ക​ളെ 24 മ​ണി​ക്കൂ​ർ സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ ഹാ​ജ​രാ​ക്കി​യി​ല്ലെ​ന്ന് നി​രീ​ക്ഷി​ച്ചാ​യി​രു​ന്നു മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി പ്ര​തി​ക​ളെ മോ​ചി​പ്പി​ച്ച​ത്.

എ​ന്നാ​ൽ റി​മാ​ൻ​ഡ് രേ​ഖ​ക​ൾ ഉ​ൾ​പ്പ​ടെ പ​രി​ശോ​ധി​ക്കാ​തെ​യാ​ണ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ന​ട​പ​ടി എ​ന്ന് കാ​ണി​ച്ച് പൊ​ലി​സ് ക്രി​മി​ന​ൽ റി​വി​ഷ​ൻ ഹ​ർ​ജി ഫ​യ​ൽ ചെ​യ്യു​ക​യാ​യി​രു​ന്നു. 21 ന് ​ഉ​ച്ച​യ്ക്ക് 2.45 ന്ന് ​പി​ടി​കൂ​ടി​യ പ്ര​തി​ക​ളു​ടെ റി​മാ​ന്‍​ഡ് രേ​ഖ​ക​ൾ 22 ന് ​ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യ്ക്ക് എ​ന്നാ​ൽ കേ​സ് പ​രി​ഗ​ണി​ച്ച​ത് വൈ​കു​ന്നേ​രം 5.15 ന്. ​കോ​ട​തി​യി​ൽ എ​ത്തി​യ സ​മ​യ​വും കേ​സ് പ​രി​ഗ​ണി​ച്ച​തി​ലെ കാ​ല താ​മ​സ​വും നി​യ​മ ലം​ഘ​ന​മാ​യി ന​ന​ക്കാ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ വാ​ദി​ച്ചു.

റി​വി​ഷ​ൻ ഹ​ർ​ജി അ​നു​വ​ദി​ച്ച ജി​ല്ലാ കോ​ട​തി മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി. പ്ര​തി​ക​ളെ വീ​ണ്ടും അ​റ​സ്റ്റ് ചെ​യ്ത് ബ​ന്ധ​പ്പെ​ട്ട മ​ജി​സ്‌​ട്രേ​റ്റി​ന് മു​ന്നി​ൽ ഹാ​ജ​രാ​ക്കാ​നും പു​തി​യ റി​മാ​ൻ​ഡ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന് കോ​ട​തി അ​നു​മ​തി ന​ൽ​കി.

ഒ​ളി​വി​ൽ ആ​യി​രു​ന്ന ഹൈ​വേ റോ​ബ​റി കേ​സി​ലെ മൂ​ന്നും നാ​ലും പ്ര​തി​ക​ളാ​യ ക​ന​ക​രാ​ജ്‌, പ്ര​വീ​ൺ എ​ന്നി​വ​രെ ക​ഴി​ഞ്ഞ 21 നാ​ണ് മീ​ന​ങ്ങാ​ടി പൊ​ലി​സ് ക​ണ്ണൂ​രി​ൽ നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ളെ ഇ​നി വീ​ണ്ടും അ​ന്വേ​ഷി​ച്ചു ക​ണ്ടെ​ത്തി അ​റ​സ്റ്റ് ചെ​യ്യു​ക​യാ​ണ് ഇ​നി പൊ​ലി​സി​ന് മു​ൻ​പി​ലു​ള്ള വെ​ല്ലു​വി​ളി.

Tags : Releasing Accused Meenangadi highway robbery District Sessions Court cancels court order

Recent News

Corehub Up