ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ഓട്ടം തുള്ളൽ എന്ന ചിത്രത്തിന്റെ പ്രമോ സോംഗ് പുറത്തിറക്കി. സെപ്റ്റംബർ 18-ന് ചിത്രം തിയറ്ററുകളിലെത്തും.
കതിരാ... കതിരാ...എന്നു തുടങ്ങുന്ന ഈ ഗാനം സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരിക്കുകയാണ്. മുത്തു രചിച്ച് രാഹുൽ രാജ് ഈണമിട്ട ഈ ഗാനം മുത്തു, അനിൽ രാജ്, സോണി മോഹൻ, അജ്മൽ ഫാത്തിമ, പ്രവീൺ എന്നിവരാണ് ആലപിച്ചിരിക്കുന്നത്.
നാട്ടിൻപുറത്തിന്റെ പശ്ചാത്തലത്തിലൂടെ ഒരു ഹ്യൂമർ ഹൊറർ കഥയാണ് ചിത്രം പറയുന്നത്. വിജയരാഘവൻ, ഹരിശ്രി അശോകൻ, വിഷ്ണു ഉണ്ണികൃഷ്ണൻ തുടങ്ങി നിരവധി കഥാപാത്രങ്ങളാണ് ചിത്രത്തിലുള്ളത്.