x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാം​ലീ​ല മൈ​താ​ന​ത്തെ കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധ റാ​ലി ക​ർ​ശ​ന വ്യ​വ​സ്ഥ​ക​ളോ‌​ടെ

ഓൺലൈൻ ഡെസ്ക്
Published: October 28, 2026 01:32 PM IST | Updated: October 28, 2026 01:32 PM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: തീ​വ്ര വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക്ര​മ​ക്കേ​ടു​ക​ൾ ആ​രോ​പി​ച്ചും മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി​യാ​വ​ശ്യ​പ്പെ​ട്ടും 'ഇ​ന്ത്യ' സ​ഖ്യം ന​ട​ത്താ​നി​രി​ക്കു​ന്ന കൂ​റ്റ​ൻ പ്ര​തി​ഷേ​ധ റാ​ലി​ക്ക് ഡ​ൽ​ഹി പൊ​ലി​സ് അ​നു​മ​തി ന​ൽ​കി. ന​വം​ബ​ർ ഒ​ന്നി​ന് ഡ​ൽ​ഹി​യി​ലെ ച​രി​ത്ര​പ​ര​മാ​യ രാം​ലീ​ല മൈ​താ​ന​ത്താ​ണ് റാ​ലി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

എ​ന്നാ​ൽ, ജ​ന​ക്കൂ​ട്ട​ത്തെ നി​യ​ന്ത്രി​ക്കു​ന്ന​ത് അ​ട​ക്കം ക​ർ​ശ​ന​മാ​യ വ്യ​വ​സ്ഥ​ക​ളോ​ടെ​യാ​ണ് പൊ​ലി​സി​ന്‍റെ നോ-​ഒ​ബ്ജ​ക്ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ 25 മു​ത​ൽ ന​വം​ബ​ർ മൂ​ന്ന് വ​രെ രാം​ലീ​ല മൈ​താ​നം ബു​ക്ക് ചെ​യ്യു​ന്ന​തി​നാ​ണ് കോ​ൺ​ഗ്ര​സി​ന് അ​നു​മ​തി ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ന​വം​ബ​ർ ഒ​ന്നി​ന് രാ​വി​ലെ പ​ത്ത് മ​ണി മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് മ​ണി വ​രെ​യാ​ണ് റാ​ലി ന​ട​ക്കു​ക.

പ​ത്ത് ല​ക്ഷ​ത്തോ​ളം ആ​ളു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് ന​ട​ത്തു​ന്ന റാ​ലി​ക്കാ​യി രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രെ കോ​ൺ​ഗ്ര​സ് സ​ജ്ജ​രാ​ക്കു​ന്നു​ണ്ട്. പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ൾ, വേ​ദി, കാ​ണി​ക​ളു​ടെ ഇ​രി​പ്പി​ട​ങ്ങ​ൾ, രാം​ലീ​ല മൈ​താ​ന​ത്തി​ന് ചു​റ്റു​മു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ മി​ഴി​വേ​റി​യ സി​സി​ടി​വി ക്യാ​മ​റ​ക​ൾ സ്ഥാ​പി​ക്ക​ണം. ചു​രു​ങ്ങി​യ​ത് അ​ഞ്ച് സ്‌​ക്രീ​നു​ക​ളു​ള്ള നി​യ​ന്ത്ര​ണ മു​റി​യും റി​ക്കാ​ർ​ഡിം​ഗ് സൗ​ക​ര്യ​വും ഉ​റ​പ്പാ​ക്ക​ണം. 

ന​വം​ബ​ർ ഒ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ച് മ​ണി​ക്ക് ത​ന്നെ പ​രി​പാ​ടി അ​വ​സാ​നി​പ്പി​ച്ച് ആ​ളു​ക​ൾ പി​രി​ഞ്ഞു​പോ​കാ​ൻ തു​ട​ങ്ങ​ണം. ഒ​രു കാ​ര​ണ​വ​ശാ​ലും സ​മ​യം നീ​ട്ടി​ന​ൽ​കി​ല്ല. റാ​ലി​ക്ക് മു​ൻ​പോ ശേ​ഷ​മോ പ​ങ്കാ​ളി​ക​ളെ രാം​ലീ​ല മൈ​താ​ന​ത്ത് രാ​ത്രി ത​ങ്ങാ​ൻ അ​നു​വ​ദി​ക്കി​ല്ല. രാം​ലീ​ല മൈ​താ​ന​മ​ല്ലാ​തെ മ​റ്റ് സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്താ​ൻ പാ​ടി​ല്ല. 

കു​ടി​വെ​ള്ളം, സ്ത്രീ​ക​ൾ​ക്ക് പ്ര​ത്യേ​കം ടോ​യ്‌​ല​റ്റു​ക​ൾ, സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ബാ​ഡ്ജു​ക​ൾ, പ്ര​ത്യേ​ക വ​സ്ത്ര​ങ്ങ​ൾ എ​ന്നി​വ സം​ഘാ​ട​ക​ർ ഒ​രു​ക്ക​ണം. സ​മാ​ധാ​ന​പ​ര​മാ​യ അ​ന്ത​രീ​ക്ഷം ത​ക​ർ​ക്കു​ന്ന രീ​തി​യി​ലു​ള്ള പെ​രു​മാ​റ്റ​ങ്ങ​ൾ പാ​ടി​ല്ല എ​ന്നി​ങ്ങ​നെ​യാ​ണ് നി​ർ​ദേ​ശ​ങ്ങ​ൾ. 

റാ​ലി​യു​ടെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​നാ​യി എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ലും ട്ര​ഷ​റ​ർ അ​ജ​യ് മാ​ക്ക​നും ഡ​ൽ​ഹി​യി​ലെ ഇ​ന്ദി​രാ ഭ​വ​നി​ൽ മു​തി​ർ​ന്ന നേ​താ​ക്ക​ളു​ടെ യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്തു. 

 

Tags : JantarMantar Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up